പോസിറ്റീവിൽ തന്നെ തുടരുകയാണ് ഇന്ത്യൻ ഓഹരി വിപണി. വ്യാഴാഴ്ച നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് വലിയ തിരിച്ചുവരവ് നടത്താൻ സൂചികകൾക്ക് സാധിച്ചു. വരും ദിവസങ്ങളിലും മുറ്റേറ്റം തുടർന്നാൽ അത് നിക്ഷേപകർക്ക് നൽകുന്ന ലാഭം വളരെ വലുതായിരിക്കും. ഇപ്പോൾ വാങ്ങിയാൽ ലാഭം നേടാൻ സാധിക്കുമെന്ന് ബ്രോക്കറേജുകൾ വിലയിരുത്തുന്ന ചില ബാങ്കിംഗ് ഓഹരികളെ നമുക്ക് പരിചയപ്പെടാം.
1. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
ചെന്നൈ ആസ്ഥാനമായ സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് ഇക്വിറ്റാസ്. ശക്തമായ വായ്പാ വളർച്ച, ആരോഗ്യകരമായ മാർജിനുകൾ, നിയന്ത്രിത ക്രെഡിറ്റ് ചെലവുകൾ എന്നിവയുടെ പിന്തുണയോടെ മികച്ച പ്രകടനം ബാങ്ക് കാഴ്ച വയ്ക്കുന്നുണ്ട്. 120 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ബാങ്കിന്‍റെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നത്.

നിലവിലെ ഓഹരി വില
1.74 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 99.20 രൂപ എന്നതാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്‍റെ നിലവിലെ ഓഹരി വില. അഞ്ച് ദിവസത്തിനിടെ 2.11 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ഒരു മാസത്തിനിടെ 6.38 ശതമാനവും ആറ് മാസത്തിനിടെ 5.87 ശതമാനവും മുന്നേറ്റം ഓഹരി നടത്തി. ഒരു വർഷത്തിനിടെ 43 ശതമാനും ലാഭമാണ് ഓഹരി നിക്ഷേപകർക്ക് നൽകിയത്.
2. ഡിസിബി ബാങ്ക്
രാജ്യത്തെ മുന്‍നിര സ്വകാര്യ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്ക് ആണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസിബി ബാങ്ക്. റിസര്‍വ് ബാങ്കില്‍നിന്നും ഷെഡ്യൂള്‍വാണിജ്യ ബാങ്ക് പദവി കരസ്ഥാമാക്കുന്ന രാജ്യത്തെ ആദ്യ പുതുതലമുറ ബാങ്കുകളില്‍ഒന്നാണ് ഡിസിബി ബാങ്ക്. 160 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ബാങ്കിന്‍റെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നത്.
ബാലൻസ് ഷീറ്റിലെ ശക്തമായ ട്രാക്ഷൻ, പ്രധാന സെഗ്‌മെൻ്റുകളിലുടനീളം ഉയർന്ന ശേഖരണ കാര്യക്ഷമത, താഴ്ന്ന സ്ലിപ്പേജുകൾ, താഴ്ന്ന സമ്മർദ്ദ പൈപ്പ്ലൈൻ. ശക്തമായ ക്രെഡിറ്റ് വളർച്ച തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഡിസിബി ബാങ്ക് വരും നാളുകളിലും മുന്നേറ്റം തുടരുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
നിലവിലെ ഓഹരി വില
136.60 രൂപ എന്നതാണ് ഡിസിബി ബാങ്കിന്‍റെ നിലവിലെ ഓഹരി വില. 15.13 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി നേടിയത്. ആറ് മാസത്തിനിടെ 21.05 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 32.36 ശതമാനം നേട്ടമാണ് ഓഹരി കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനി നേടിയത്.

3. ആക്സിസ് ബാങ്ക്
രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് ഓഹരി 1,280 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നത്.
6.04 ശതമാനം ഇൻട്രാഡെ നേട്ടത്തോടെ 1,127.45 രൂപ എന്നതാണ് ആക്സിസ് ബാങ്കിന്‍റെ നിലവിലെ ഓഹരി വില. 8.35 ശതമാനത്തിന്‍റെ വളർച്ചയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി നേടിയത്. ആറ് മാസത്തിനിടെ 16 ശതമാനം മുന്നേറ്റമുണ്ടാക്കാനും ബാങ്കിന് സാധിച്ചു. ഒരു വർഷത്തിനിടെ 27 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications