ആഭ്യന്തര സൂചികകൾ തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത് പുതിയ ഉയരത്തിലാണ്. സെൻസെക്‌സ് 416.62 പോയിൻ്റ് ഉയർന്ന് 81,749.34 എന്ന പുതിയ റെക്കോർഡിലെത്തി. നിഫ്റ്റി 145.6 പോയിൻ്റ് ഉയർന്ന് 24,980.45 എന്ന എക്കാലത്തെയും ഉയർന്ന പോയിന്റിലുമെത്തി. ഉയർന്നു വരുന്ന വിദേശ നിക്ഷേപകരുടെ വാങ്ങലും സൂചികകളുടെ കുതിപ്പിന് കരുത്ത് പകർന്നത്. വരും ദിവസങ്ങളിലും സൂചികകൾ മുകളിലേക്ക് ഉയരുമെന്നാണ് വിലയിരുത്തുന്നത്.
ഇൻ്റർനാഷണൽ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ്, അദാനി ഗ്രീൻ എനർജി ഓഹരി വാങ്ങാൻ ശുപാർശ ചെയ്തിട്ടുണ്ട്. അദാനി ഗ്രീൻ അതിൻ്റെ ബാലൻസ് ഷീറ്റ് ലിവറേജ് 2030-ഓടെ 2.8x ആയി ഗണ്യമായി കുറയ്ക്കുമെന്ന് ജെഫറീസ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
ഓഹരി വില
എൻഎസ്ഇയിൽ 1828.75 രൂപ എന്നതാണ് അദാനി ഗ്രീൻ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.65 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഒരു മാസത്തിനിടെ 3 ശതമാനവും ആറ് മാസത്തിനിടെ 6.60 ശതമാനവും വളർച്ച നേടാൻ ഓഹരിക്കായി. 2024-ൽ ഇതുവരെയുള്ള വളർച്ച 14.41 ശതമാനമാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 67.27 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാൻ ആദാനി ഓഹരിക്ക് സാധിച്ചു. 2,174.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 815.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
അദാനി ഗ്രീൻ എനർജി അതിൻ്റെ ശേഷി 2030 ഓടെ 11 ജിഗാവാട്ടിൽ നിന്ന് 50 ജിഗാവാട്ടായി 4.6 മടങ്ങ് വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു. അതിൻ്റെ വികസനത്തിന് ആവശ്യമായ ഭൂമിയും സാമ്പത്തികവും നേടിയെടുക്കാൻ കമ്പനിക്ക് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്. കൂടാതെ, അദാനി ഗ്രീൻ എനർജി ഗുജറാത്തിലെ ഖാവ്ദയിൽ 30 ജിഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഒറ്റ-ലൊക്കേഷൻ പുനരുപയോഗ ഊർജ്ജ പ്ലാൻ്റിൻ്റെ വികസനത്തിലേക്ക് നീങ്ങുകയാണ്.
ടാർഗെറ്റ് വില
2130 രൂപ ടാർഗെറ്റ് വിലയോടെ അദാനി ഗ്രീൻ എനർജി ഓഹരി വാങ്ങാമെന്നാണ് ജെഫറീസ് ശുപാർശ. വെള്ളിയാഴ്ചത്തെ ക്ലോസിംഗ് വിലയേക്കാൾ ഏകദേശം 18 ശതമാനം മുന്നേറ്റം.
അദാനി ഗ്രീൻ എനർജി
പുനരുപയോഗ ഊർജ (റിന്യൂവബിൾ എനർജി) മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. സൗരോർജ വൈദ്യുതി (സോളാർ), കാറ്റിൽ നിന്നുള്ള വൈദ്യുതി (വിൻഡ്), ഒരേ ഇടത്ത് സൗരോർജവും കാറ്റിൽ നിന്നുള്ള വൈദ്യുതിയും ഉത്പാദിപ്പിക്കുന്ന ഹൈബ്രിഡ് പദ്ധതി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കമ്പനിയുടെ പ്രവർത്തനം.

വരുമാനത്തിൽ വർധനവ്
2024 ജൂൺ 30ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 95 ശതമാനം ഉയർന്ന് 629 കോടി രൂപയായി. മൊത്തം വരുമാനം 22.5 ശതമാനം ഉയർന്ന് 3,122 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,618 മെഗാവാട്ട് ശേഷി കൂട്ടിയതാണ് വരുമാനം, ഇബിഐടിഡിഎ, ക്യാഷ് ലാഭം എന്നിവയിലെ ശക്തമായ വളർച്ചയ്ക്ക് കാരണമായതെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. ആദ്യ പാദത്തിൽ, കമ്പനിയുടെ പ്രവർത്തന ശേഷി പ്രതിവർഷം 31 ശതമാനം വർധിച്ച് 10,934 മെഗാവാട്ടായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
