വിപണിയിലെ ചാഞ്ചാട്ടത്തിന് ഇന്നും കുറവൊന്നുമില്ല. അടുത്ത മാസം വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലാണ് ഇനി നിക്ഷേപകരുടെ ശ്രദ്ധ. വെള്ളിയാഴ്ച ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കിയ പ്രധാന കമ്പനികളിലൊന്നാണ് സ്മോൾക്യാപ് സ്റ്റോക്കായ ഫിനോടെക്‌സ് കെമിക്കൽസ്. ഏകദേശം 4 ശതമാനത്തോളം മുന്നേറ്റമാണ് ഓഹരിക്ക് നേടാനായത്. അതുമാത്രമല്ല ആഭ്യന്തര ബ്രോക്കറേജ് ഓഹരിയിൽ ബൈ റേറ്റിംഗും ആരംഭിച്ചിട്ടുണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 390.50 രൂപയാണ് ഫിനോടെക്‌സ് കെമിക്കൽസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 9.63 ശതമാനവും ഒരു മാസത്തിനിടെ 10 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 6 ശതമാനമാണ് ഓഹരി നേടിയ വളർച്ച. ആറ് മാസം കൊണ്ട് 11.36 ശതമാനം മുന്നേറ്റമുണ്ടാക്കാനും സ്മോൾക്യാപ് ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 27.82 ശതമാനം നേട്ടമാണ് കെമിക്കൽ ഓഹരി നേടിയത്. 458.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില 266 രൂപയാണ്.

ബ്രോക്കറേജ് വിലയിരുത്തൽ
കമ്പനിയുടെ വിൽപ്പനയും പിഎടിയും യഥാക്രമം 10 ശതമാനവും 35 ശതമാനവും വർധിച്ചു എന്നാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ കെആർ ചോക്‌സി വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ 570 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 55-60 ശതമാനം വളർച്ചയെ സൂചിപ്പിക്കുന്നു.
ആശിഷ് കച്ചോളിയയുടെ പിന്തുണ
ഫിനോടെക്‌സ് കെമിക്കൽസിന് പിന്തുണ നൽകുന്നത് ആഷിഷ്‌ക് കച്ചോളിയയാണ്. 2024 മാർച്ച് പാദത്തിലെ ട്രെൻഡ്‌ലൈൻ ഡാറ്റ അനുസരിച്ച്, കമ്പനിയുടെ 3,135,568 ഇക്വിറ്റി ഷെയറുകൾ (2.8 ശതമാനം) കച്ചോലിയയ്ക്ക് സ്വന്തമാണ്.

ഫിനോടെക്‌സ് കെമിക്കൽ ലിമിറ്റഡ്
1979-ൽ സ്ഥാപിതമായ ഫിനോടെക്‌സ് കെമിക്കൽ ലിമിറ്റഡ്, വിവിധ വ്യവസായങ്ങൾക്കായുള്ള സ്പെഷ്യാലിറ്റി കെമിക്കൽസിൻ്റെ മുൻനിര നിർമ്മാതാക്കളാണ്. അവരുടെ പ്രധാന ബിസിനസ്സ് ടെക്സ്റ്റൈൽ കെമിക്കൽസ് ആണ്. സാനിറ്റൈസറുകൾ, ഡിറ്റർജൻ്റുകൾ തുടങ്ങിയ ക്ലീനിംഗ്, ശുചിത്വ ഉൽപ്പന്നങ്ങളും കമ്പനി നിർമിക്കുന്നു.
ടെക്‌സ്‌റ്റൈൽ ഉൽപ്പാദനത്തിൻ്റെ ഓരോ ഘട്ടത്തിലുമുള്ള രാസവസ്തുക്കൾ, എണ്ണ, ജലം അടിസ്ഥാനമാക്കിയുള്ള ഡ്രില്ലിംഗ് ദ്രാവകങ്ങൾ, ഹോം കെയർ അണുനാശിനികൾ എന്നിവ ഉൾപ്പെടെ 470-ലധികം ഉൽപ്പന്ന വിഭാഗങ്ങളാണ് ഫിനോടെക്‌സ് പുറത്തിറക്കുന്നത്. 70-ലധികം രാജ്യങ്ങളിൽ സാന്നിധ്യവും 100-ലധികം ഡീലർമാരുടെ ശൃംഖലയും ഉള്ള കമ്പനി ടെക്സ്റ്റൈൽ വ്യവസായത്തിലെ നഹർ ഗ്രൂപ്പും റെയ്മണ്ടും പോലുള്ള പ്രധാന ക്ലയൻ്റുകൾക്ക് സേവനം നൽകുന്നു.
വരുമാനത്തിൽ വർധനവ്
2024 മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റ വിൽപ്പന 2023 മാർച്ചിലെ 91.50 കോടിയിൽ നിന്ന് 29.47 ശതമാനം വർധിച്ച് 118.47 കോടി രൂപയായി ഉയർന്നു. ഈ വളർച്ച കമ്പനിയുടെ ശക്തമായ വിപണിയെ പ്രതിഫലിപ്പിക്കുന്നു. അതിലും ശ്രദ്ധേയമാണ് ഫിനോടെക്‌സ് കെമിക്കലിൻ്റെ ത്രൈമാസ അറ്റാദായം, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 15.00 കോടി രൂപയിൽ നിന്ന് 119.23% ഉയർന്ന് 32.89 കോടി രൂപയായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
