ഓഹരി വിപണിയോടുള്ള മലയാളികളുടെ മനോഭാവത്തിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഓഹരി വിപണിയിലെ നിക്ഷേപം വലിയ നഷ്ടവും അപകടം പിടിച്ചതുമാണെന്ന ധാരണ പലരും തിരുത്തി. പകരം കൃത്യമായ ധാരണയും നിരീക്ഷണവുമുണ്ടെങ്കിൽ വലിയ ലാഭം കൊയ്യാൻ ഓഹരി വിപണിയിലൂടെ സാധിക്കുമെന്ന് ആളുകൾ തിരിച്ചറിഞ്ഞു. ഏത് സമയത്ത് നിക്ഷേപിക്കണം, ഏത് കമ്പനിയുടെ ഓഹരി വാങ്ങണം, വിപണിയുടെ ചാഞ്ചാട്ടങ്ങൾ ഏത് രീതിയിലാണ് എന്നെല്ലാം ആളുകൾ കൃത്യമായി പഠിക്കുകയും അതിനനുസരിച്ച് നിക്ഷേപം ക്രമീകരിക്കുകയും ചെയ്യുന്നുണ്ട്.
ബ്രോക്കറേജുകളുടെ അഭിപ്രായം പരിഗണിച്ച് നിക്ഷേപം ക്രമീകരിക്കുന്നതും നേട്ടമുണ്ടാക്കാൻ സഹായിക്കുന്ന ഘടകമാണ്. ഏത് ഓഹരി വാങ്ങണം, ഏത് സമയത്ത് വിൽക്കണം, ഏപ്പോൾ ഓഹരിയിൽ മുന്നേറ്റമുണ്ടായേക്കാം എന്നതിന്‍റെ എല്ലാം ആദ്യ സൂചനകൾ ബ്രോക്കറേജുകൾ നൽകുന്നു.

ഐടി മേഖലയിൽ കുതിപ്പെന്ന് മോർഗൻ സ്റ്റാൻലി
ബുധനാഴ്ച തകർച്ചയിലേക്ക് വീണ ഇന്ത്യൻ വിപണിയെ കരകയറ്റിയത് ഐടി മേഖലയിലുണ്ടായിരുന്ന മുന്നേറ്റമായിരുന്നു. ആ മുന്നേറ്റം വരും ദിവസങ്ങളിലും ഐടി മേഖല തുടുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്.
ഐടി സേവന ദാതാക്കളായ കമ്പനികളുടെ ടാർഗെറ്റ് വിലകൾ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ഉയർത്തിയിട്ടുണ്ട്. ടിസിഎസ്, ഇൻഫോസിസ് എന്നീ കമ്പനികളുടെ ടാർഗെറ്റ് വിലയിലാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്. അതോടൊപ്പം മറ്റ് പ്രമുഖ ബ്രോക്കറേജുകളും ഐടി കമ്പനികളുടെ ടാർഗെറ്റ് വിലയിൽ മാറ്റങ്ങൾ വരുത്തി.
ചിലതിന് കൂട്ടി, ചിലതിന് കുറച്ച് മോർഗൻ സ്റ്റാൻലി
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസിന്‍റെ ടാർഗെറ്റ് വില 1,700ൽ നിന്നും 1,820ലേക്കാണ് മോർഗൻ സ്റ്റാൻലി ഉയർത്തിയത്. അതേ സമയം ടിസിഎസിന്‍റെ ടാർഗെറ്റ് വിലയും ബ്രോക്കറേജ് ഉയർത്തിയിട്ടുണ്ട്. 4,240 രൂപയിൽ നിന്നും 4,600 രൂപയിലേക്കാണ് ടിസിഎസിന്‍റെ ടാർഗെറ്റ് വില മോർഗൻ സ്റ്റാൻലി ഉയർത്തിയത്.

വിപ്രോയ്ക്ക് കൂട്ടിയത് 15 രൂപ
ഐടി സ്ഥാപനമായ വിപ്രോയ്ക്ക് 'ഈക്വൽ വൈയ്റ്റ് കാൾ' തന്നെ നിലനിർത്തുമ്പോഴും ടാർഗെറ്റ് വിലയിൽ 15 രൂപയുടെ വർദ്ധനവ് മോർഗൻ സ്റ്റാൻലി വരുത്തിയിട്ടുണ്ട്. 475 രൂപയാണ് പുതിയ ടാർഗെറ്റ് വില.
2.53 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ഐടി സ്ഥാപനമാണ് വിപ്രോ ലിമിറ്റഡ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബിസിനസ് പ്രോസസ് സര്‍വീസസ് (ബിപിഎസ്), കണ്‍സള്‍ട്ടിംഗ് കമ്പനി നിലകളില്‍ അറിയപ്പെടുന്നു. കമ്പനിക്ക് 50 ലധികം രാജ്യങ്ങളിൽ പ്രവർത്തനമുണ്ട്.
എച്ച്സിഎൽ ടെക്കിന്‍റെ ടാർഗെറ്റ് വില 1,750 ആയും കോർഫോർജിന്‍റേത് 7,450 രൂപയായും മോർഗൻ സ്റ്റാൻലി ഉയർത്തിയിട്ടുണ്ട്.
ഡിസംബർ പാദത്തിൽ എച്ച്സിഎൽ ടെക്കിന്‍റെ ഏകീകൃത അറ്റാദായം 6.2 ശതമാനം വർധിച്ച് 4,350 കോടി രൂപയായായി ഉയർന്നിരുന്നു. സേവനങ്ങളുടെയും സോഫ്റ്റ്‌വെയർ ബിസിനസുകളുടെയും വളർച്ചയുമാണ് നേട്ടത്തിന് കാരണമായത്. മുമ്പ് എൻഐഐടി ടെക്നോളജീസ് എന്നറിയപ്പെട്ടിരുന്ന ഐടി സ്ഥാപനമാണ് കോഫോർജ്. അടുത്ത 12 മാസത്തിനുള്ളിൽ എക്സിക്യൂട്ട് ചെയ്യാവുന്ന കമ്പനിയുടെ മൊത്തം ഓർഡർ ബുക്ക് 935 മില്യൺ ഡോളറാണ്.
സിയെന്‍റ്, എൽടിഐ മൈൻഡ്ട്രീ എന്നീ സ്ഥാപനങ്ങളുടെ ടാർഗെറ്റ് വിലയാണ് ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി കുറച്ചത്. സിയെന്‍റ് ടാർഗെറ്റ് വില 2,450 രൂപയാണ്. എൽടിഐ മൈൻഡിട്രീയുടെ പുതിയ ടാർഗെറ്റ് വില 5,700 രൂപയും.
എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ്, ഡാറ്റ അനലിറ്റിക്‌സ്, നെറ്റ്‌വർക്കുകൾ, പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഗ്ലോബൽ മൾട്ടിനാഷണൽ ടെക്‌നോളജി കമ്പനിയാണ് സിയെന്‍റ്. മുംബൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഇൻഫർമേഷൻ ടെക്നോളജി സേവനങ്ങളും കൺസൾട്ടിംഗ് കമ്പനിയുമാണ് എൽടിഐ മൈൻഡ്ട്രീ. ലാർസൻ ആൻഡ് ടൂബ്രോയുടെ ഒരു ഉപസ്ഥാപനണിത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications