ഇന്നത്തെ എസ്ബിഐ ഓഹരികൾ വാങ്ങുന്നുണ്ടോ? പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികൾ വാങ്ങുക എന്ന റേറ്റിംഗാണ് നൽകിയിരിക്കുന്നത്. ലക്ഷ്യ വില 915 രൂപ. എന്നാൽ നിലവിൽ ഓഹരി വില 776.15 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മാർജിൻ സമ്മർദ്ദം കണക്കിലെടുത്ത് വിദഗ്ധർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) വരുമാന പ്രവചനങ്ങൾ വെട്ടിക്കുറച്ചു. ഈ കാരണമാണ് ഇന്നത്തെ വില ഇടിയാൻ വഴിയൊരുക്കിയത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണനയം കൂടുതൽ ലഘൂകരിക്കുന്നതിനാൽ എസ്‌ബിഐക്ക് ശക്തമായ മാർജിൻ തിരിച്ചടികൾ നേരിടേണ്ടിവരുമെന്ന് ആഗോള ബ്രോക്കറേജ് എച്ച്‌എസ്‌ബിസിയിലെ വിശകലന വിദഗ്ധർ പറഞ്ഞു.
"റിപ്പോ നിരക്ക് കുറച്ചതോടെ വായ്പകളുടെ പലിശ നിരക്ക് താരതമ്യേന കുറഞ്ഞെങ്കിലും സേവിംഗ്സ് അക്കൗണ്ട് നിരക്കുകൾ, ദീർഘകാല ടേം ഡെപ്പോസിറ്റുകൾ (18 മാസം), കോർപ്പറേറ്റ് വായ്പകളുടെ ഉയർന്ന വിഹിതം എന്നിവ അറ്റ പലിശ മാർജിനിനെ (NIM) ബാധിക്കും. ഇത് 2025-26 സാമ്പത്തിക വർഷത്തിൽ (FY26) വാർഷികാടിസ്ഥാനത്തിൽ ഏകദേശം 20-25 ബിപിഎസ് വരെ ചുരുങ്ങും," വിദഗ്ധർ പറഞ്ഞു.
കുറഞ്ഞ എൻഐഎം കാരണം ബാങ്കിന്റെ ആസ്തികളിൽ നിന്നുള്ള വരുമാനം (RoA) 2026 സാമ്പത്തിക വർഷത്തിൽ ഏകദേശം 10-15 ബേസിസ് പോയിന്റുകളിലെത്തിക്കുമെന്നും ഓഹരിയിന്മേലുള്ള വരുമാനം (EPS) വളർച്ച മന്ദഗതിയിലാക്കുമെന്നും ബ്രോക്കറേജ് കൂട്ടിച്ചേർത്തു.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി എസ്ബിഐ ഓഹരികൾ വാങ്ങുവാനാണ് മോട്ടിലാൽ ഒസ്വാൾ നിർദ്ദേശിക്കുന്നത്;

"സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ PAT 186.4 ബില്യൺ റിപ്പോർട്ട് ചെയ്തു. ഇത് ശക്തമായ ട്രഷറി നേട്ടങ്ങൾ നൽകി. കുറഞ്ഞ NIM ഉം ഉയർന്ന വ്യവസ്ഥകളും കാരണം മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് 2026 സാമ്പത്തിക വർഷത്തേക്കുള്ള വരുമാനം 4.6 ശതമാനവും 2027 സാമ്പത്തിക വർഷത്തേക്കുള്ള വരുമാനം 5 ശതമാനവും കുറച്ചു. എന്നിരുന്നാലും, എസ്‌ബിഐ 2027 സാമ്പത്തിക വർഷത്തിലെ അവരുടെ RoA, RoE എന്നിവ യഥാക്രമം 1 ശതമാനവും 16.1 ശതമാനവുമായി നിലനിർത്തുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു." എന്നിട്ടും മോട്ടിലാൽ ഒസ്വാൾ 915 രൂപയാണ് ലക്ഷ്യ വില നിശ്ചയിച്ചിരിക്കുന്നത്.
എസ്‌ബിഐ നാലാം പാദ ഫലങ്ങൾ
2025 സാമ്പത്തിക വർഷത്തിൽ മാർച്ച് 31ന് അവസാനിച്ച നാലാം പാദ ഫലങ്ങൾ അനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 18,642 കോടിയായി റിപ്പോർട്ട് ചെയ്തു. ഇത് YOY കണക്ക് പ്രകാരം 9.9 ശതമാനം കുറഞ്ഞു. ബാങ്കിന്റെ ഏകദേശം 6,880 കോടി രൂപയുടെ ശക്തമായ ട്രഷറി വരുമാനം, പ്രതീക്ഷിച്ചതിലും ഉയർന്ന 35,700 കോടി (വർഷം തോറും 18 ശതമാനം വർധന) ഓപെക്സും, 6,440 കോടി (വർഷം തോറും 300 ശതമാനം വർധന) പ്രൊവിഷനുകളും ഓഫ്സെറ്റ് ചെയ്തു.
ലോൺ ബുക്കിൽ 12 ശതമാനം വാർഷിക വളർച്ചയും, നിക്ഷേപങ്ങൾക്ക് 9 ശതമാനം വാർഷിക വർദ്ധനവും ഉണ്ടായതോടെ ബാങ്കിന്റെ അറ്റ പലിശ വരുമാനം (NII) വർഷം തോറും ഏകദേശം 3 ശതമാനം വർദ്ധിച്ച് 42,774 കോടിയിലെത്തി.
"വളർച്ചാ മാന്ദ്യവും മറ്റു പ്രതിസന്ധികളും കാരണം 2026-27 സാമ്പത്തിക വർഷത്തെ വരുമാന എസ്റ്റിമേറ്റുകളിൽ 4-5 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഇപ്പോൾ എസ്ബിഐയുടെ ഓഹരി ടാർഗറ്റ് വില 1,025 രൂപയിൽ നിന്ന് 975 രൂപയായി കുറച്ചു. " എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസിലെ വിശകലന വിദഗ്ധർ പറഞ്ഞു.
2026 സാമ്പത്തിക വർഷത്തിലും 2027 സാമ്പത്തിക വർഷത്തിലും എസ്‌ബിഐയുടെ അറ്റാദായ കണക്കുകൾ എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് ഏകദേശം 7 ശതമാനം വീതം കുറച്ചിട്ടുണ്ട്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications