വരും വർഷങ്ങളിൽ പ്രതിരോധ മേഖലയ്ക്കായി രാജ്യം കൂടുതൽ തുക നീക്കിവെക്കുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഓഹരികൾ ഇപ്പോൾ വാങ്ങുന്നത് ഭാവിയിൽ ലാഭമുണ്ടാക്കാൻ സഹായിക്കും. അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ നോമുറ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിനും ഭാരത് ഇലക്ട്രോണിക്‌സിനും ബൈ റേറ്റിംഗ് നൽകിയിട്ടുണ്ട്. രണ്ട് ഓഹരിയുടേയും നിലവിലെ സ്ഥിതി എന്താണെന്നും ടാർഗെറ്റ് വില എത്രയാണെന്നും പരിശോധിക്കാം.
1. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പതിനാറ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. പ്രതിരോധ മേഖലയിലേയ്ക്ക് ആവിശ്യമായ അഡ്വാൻസ്ഡ് ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ നിർമ്മാതാക്കളാണ് കമ്പനി.

നിലവിലെ ഓഹരി വില
എൻഎസ്ഇയിൽ 2.07 ശതമാനം ഇൻട്രാഡേ നഷ്ടത്തോടെ 226.80 രൂപ എന്നതാണ് നിലവിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 0.85 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 63.40 ശതമാനം മുന്നേറ്റമാണ് കമ്പനി കഴിഞ്ഞ ആറ് മാസത്തിനിടെ നേടിയത്. 2024-ൽ ഇതുവരെ 22.63 ശതമാനം ലാഭമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
ഒരു വർഷത്തിനിടെ 109.90 ശതമാനം മുന്നേറ്റത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും പൊതുമേഖലാ ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 658.53 ശതമാനം മുന്നേറ്റമാണ് കമ്പനി നേടിയത്. 241.65 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 105.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
സാമ്പത്തിക വർഷം 2024 മുതൽ 32 വരെയുള്ള കാലയളവിൽ പ്രതിരോധ മേഖലയിൽ 138 ബില്യൺ ഡോളറിൻ്റെ നിക്ഷേപമുണ്ടാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ കണക്കുകൂട്ടുന്നത്. പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ നയങ്ങളും സർക്കാർ പിന്തുടരുകയും ചെയ്യും. അതുകൊണ്ടു തന്നെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഓഹരി 300 രൂപ ടാർഗെറ്റ് വിലയോടെ വാങ്ങാമെന്നാണ് ശുപാർശ. നിലവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 30 ശതമാനം വളർച്ച.

2. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്
വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത പൊതുമേഖല സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് അഥവാ എച്ച്എഎല്‍. 1940-ല്‍ ബംഗളൂരുവിലാണ് ആരംഭം. വ്യോമസേനയുടെ കുന്തമുനയായ സുഖോയ് യുദ്ധവിമാനങ്ങളും തദ്ദേശീയ ലഘു യുദ്ധവിമാനമായ എല്‍എസിയും ധ്രുവ്, ചേതക്, എല്‍സിഎച്ച് വിഭാഗത്തിലുള്ള ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ നിര്‍മിക്കുന്നു.
മൾട്ടിബാഗർ ഓഹരി
ബിഎസ്ഇയിൽ 0.37 ശതമാനം ഇടിവോടെ 3,846.15 രൂപ എന്നതാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഏകദേശം 3 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. ഒരു മാസത്തിനിടെ 7.97 ശതമാനവും ആറ് മാസത്തിനിടെ 86.86 ശതമാനവും വളർച്ചയാണ് ഈ പൊതുമേഖലാ ഓഹരി നേടിയത്.
2024- ഇതുവരെ 36.05 ശതമാനം ലാഭം ഓഹരി നേടി. ഒരു വർഷത്തിനിടെ 160.36 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരിയാകാനും കമ്പനിക്ക് സാധിച്ചു. 4,045.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 1442.98 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ടാർഗെറ്റ് വില
4750 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. ഇത് ഏകദേശം 23 ശതമാനം ഉയർച്ച സൂചിപ്പിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications