തുടർച്ചയായ നാലാം ദിവസവും ഓഹരി വിപണി നേട്ടത്തിലാണ് ആരംഭിച്ചത്. മെറ്റൽ, റിയൽറ്റി സൂചികകളാണ് വിപണിയുടെ നേട്ടത്തിന് കാരണമായത്. വരും ദിവസങ്ങളിലും ഓഹരി സൂചികകൾ മുന്നേറ്റം തുടർന്നാൽ നിക്ഷേപകർക്ക് വലിയ ലാഭമുണ്ടാക്കാൻ സാധിക്കും. ചില ഓഹരികൾക്ക് ബ്രോക്കറേജുകൾ ബൈ കോൾ നൽകിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരിയാണ് സ്റ്റെർലിംഗ് ആൻഡ് വിൽസൺ.
37 ശതമാനം നേട്ടം പ്രവചിച്ച് നുവാമ റിസർച്ച്
സ്റ്റെർലിംഗ് ആൻഡ് വിൽസൺ വരും ദിവസങ്ങളിൽ വലിയ കുതിപ്പുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ നുവാമ റിസർച്ച് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ കമ്പനിയുടെ ഓഹരി നിക്ഷേപകർക്ക് വാങ്ങാം. 850 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാമെന്നാണ് ശുപാർശ. ഇത് ഓഹരിയുടെ നിലവിലെ വിലയെക്കാൾ 37 ശതമാനം ഉയർന്നതാണ്.

നേട്ടത്തിന് കാരണം
സ്റ്റെർലിംഗ് ആൻഡ് വിൽസണിന്‍റെ ത്രൈമാസ വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടി വർധനവാണുണ്ടായിരിക്കുന്നത്. ഏകദേശം 1,178 കോടി രൂപയുടെ നേട്ടമാണ് കമ്പനി ഇത്തവണയുണ്ടാക്കിയത്. അതോടൊപ്പം ഓർഡർ ബുക്കിൻ്റെ വർദ്ധിച്ചുവരുന്ന എക്സിക്യൂഷൻ വഴി കമ്പനി 29.4 കോടി രൂപയുടെ പോസിറ്റീവ് ഇബിഐടിഡിഎ റിപ്പോർട്ട് ചെയ്തു.
24 സാമ്പത്തിക വർഷത്തിൽ രണ്ട് പ്രോജക്ടുകളിലായി 500 കോടി രൂപയുടെ പുതിയ ഓർഡറുകൾ കമ്പനിക്ക് ലഭിച്ചു. മൂന്ന് വർഷം കൊണ്ട് അന്താരാഷ്ട്ര ഓർഡറുകളിൽ 1100 കോടി രൂപ നേടാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഓർഡർ ബുക്കിന് 8,000 കോടി രൂപയുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ 8,000 കോടി രൂപയുടെ പുതിയ ഓർഡറുകൾ മാനേജ്‌മെൻ്റ് ലക്ഷ്യമിടുന്നു.
കടം കുറഞ്ഞു
സ്റ്റെർലിംഗ് ആൻഡ് വിൽസൺ കമ്പനിയുടെ കടത്തിൽ കുറവുണ്ടാകുന്നു എന്നതും നേട്ടമാണ്. 2023 സാമ്പത്തിക വർഷാവസാനം 1,966 കോടി രൂപ കടമുണ്ടായിരുന്നെങ്കിൽ ഇപ്പോൾ അത് 116 കോടിയായി കുറഞ്ഞിട്ടുണ്ട്. അതോടൊപ്പം 2024 മാർച്ച് 31 വരെ എക്സ്ചേഞ്ചുകൾക്ക് വെളിപ്പെടുത്തിയ കമ്പനിയുടെ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച് റിലയൻസ് ന്യൂ എനർജി ലിമിറ്റഡിന് സ്റ്റെർലിംഗിലും വിൽസണിലും 32.54 ശതമാനം ഓഹരിയുണ്ട്.
നിലവിലെ ഓഹരി വില
കഴിഞ്ഞ 5 ദിവസത്തിനിടെ 17.81 ശതമാനത്തിന്‍റെ നേട്ടമാണ് സ്‌റ്റെർലിംഗ് ആൻഡ് വിൽസൺൻ എനർജി ഓഹരി വിപണിയിൽ നിന്നും നേടിയത്. ഒരു മാസത്തിനിടെ 21.33 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. 135.75 ശതമാനം വളർച്ചയാണ് ആറ് മാസത്തിനിടെ കമ്പനി നേടിയത്. ഒരു വർഷത്തിനിടെ 110 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകി മൾട്ടിബാഗർ ഓഹരിയാകാനും സ്‌റ്റെർലിംഗ് ആൻഡ് വിൽസൺൻ എനർജിക്ക് സാധിച്ചു.
679.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 253 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

സ്റ്റെര്‍ലിംഗ് ആന്‍ഡ് വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി
സോളാര്‍ ഇപിസി (എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍) സൊല്യൂഷന്‍ ലീഡറാണ് കമ്പനി. മികച്ച നെറ്റ്‌വര്‍ക്കുണ്ട്. ഒന്നിലധികം രാജ്യങ്ങളില്‍ യൂട്ടിലിറ്റി സ്‌കെയില്‍ സൗരോര്‍ജ്ജ പദ്ധതികള്‍ നടപ്പിലാക്കുന്നതിലാണ് കമ്പനിയുടെ വൈദഗ്ദ്ധ്യം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications