ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഓഹരി വിപണി. ചൊവ്വാഴ്ച സെൻസെക്സ് 308.4 പോയിൻ്റ് അഥവാ 0.4 ശതമാനം ഉയർന്ന് 77,301.1 ലും നിഫ്റ്റി 50 92.3 പോയിൻ്റ് അഥവാ 0.4 ശതമാനം ഉയർന്ന് 23,557.9 ലും ക്ലോസ് ചെയ്തു. ശക്തമായ പ്രാദേശിക ഫണ്ടുകളുടെ ഒഴുക്കും ശുഭാപ്തിവിശ്വാസമുള്ള ആഗോള വിപണി സിഗ്നലുകളും ദലാൽ സ്ട്രീറ്റിൻ്റെ വികാരം പോസിറ്റീവായി നിലനിർത്തുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ജൂലൈയിൽ വരാനിരിക്കുന്ന യൂണിയൻ ബജറ്റ്, പണപ്പെരുപ്പം, പണനയം, ആഗോള സംഭവവികാസങ്ങൾ തുടങ്ങിയവയാണ് ഇനി വിപണിയുടെ ദിശ നിശ്ചയിക്കുക. അതുകൊണ്ടു തന്നെ ഓഹരി വാങ്ങുമ്പോൾ ജാഗ്രത പുലർത്തണം. ബ്രോക്കറേജ് സ്ഥാപനങ്ങൾ ഖനന കമ്പനിയായ വേദാന്ത ലിമിറ്റഡ് ഓഹരിയിൽ ബുള്ളിഷാണ്. ഓഹരിയുടെ കൂടുതൽ വിശദാംശങ്ങളും ബ്രോക്കറേജ് വിലയിരുത്തലും അറിയാം.
നിലവിലെ ഓഹരി വില
എൻഎസ്ഇയിൽ 1.37 ശതമാനം നേട്ടത്തോടെ 453.75 രൂപ എന്നതാണ് നിലവിൽ വേദാന്തയുടെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 7 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതേസമയം 2024-ൽ ഇതുവരെ 76.45 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 73.12 ശതമാനം വളർച്ചയാണ് ആറ് മാസത്തിനിടെ ഓഹരിക്കുണ്ടായത്.
ഒരു വർഷത്തിനിടെ 61.74 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു. 506.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 208 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
വേദാന്തയുടെ ഓഹരി വാങ്ങുന്നവർ ഒരു വർഷത്തേക്ക് അവരുടെ പോർട്ട്‌ഫോളിയോയിൽ ചേർക്കാൻ ബ്രോക്കറേജ് നുവാമ നിർദ്ദേശിക്കുന്നു. ഓരോന്നിനും 644 രൂപയാണ് ബ്രോക്കറേജ് ലക്ഷ്യമിടുന്നത്. നിലവിലെ വിലയിൽ നിന്ന് ഏകദേശം 43 ശതമാനം വർദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്.
കമ്പനിയുടെ ചെലവ് കുറയ്ക്കലും മൂല്യവർദ്ധനവും സംബന്ധിച്ച നടപടികളാണ് ഓഹരിയുടെ കുതിപ്പിന് കരുത്തേകുക. അതുമാത്രമല്ല ബ്രോക്കറേജ് സംഘം അടുത്തിടെ വേദാന്തയുടെ പ്ലാൻ്റുകൾ സന്ദർശിച്ചിരുന്നു. ഝാർസുഗുഡയിലെ (ഒഡീഷ) അലുമിനിയം പ്ലാൻ്റും രാജസ്ഥാനിലെ ദാരിബയിലെ സിങ്ക് ഖനികളും സ്മെൽറ്ററും ഇതിൽ ഉൾപ്പെടുന്നു.
2026 സാമ്പത്തിക വർഷത്തിന്‍റെ അവസാവമാകുമ്പോഴേക്കും കമ്പനിയുടെ സിങ്ക് ലാഭം അലൂമിനിയത്തെ മറികടക്കുമെന്ന് ബ്രോക്കറേജ് പറയുന്നു. ഈ പാദത്തിലെ ഇടിഐടിഡിഎയിൽ രണ്ട് സെഗ്‌മെൻ്റുകളുടെയും സംഭാവന ഏകദേശം 84 ശതമാനമായിരിക്കും.

ബൈ കോൾ നൽതി സിഎൽഎസ്എയും
ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എയും വേദാന്തയിൽ 'ബൈ' കോൾ നൽകി. അതിൻ്റെ ടാർഗെറ്റ് വില 430 രൂപയിൽ നിന്ന് 520 രൂപയായി വർദ്ധിപ്പിച്ചു. അതായത്, ഈ ഓഹരിക്ക് ഇന്നത്തെ നഷ്ടവിലയിൽ നിന്ന് 15 ശതമാനം വരെ റിട്ടേൺ നൽകാൻ കഴിയും. കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ. അലുമിനിയം ബിസിനസ്സ് കമ്പനിയുടെ വളർച്ചയെ ശക്തിപ്പെടുത്തുമെന്ന് ബ്രോക്കറേജ് വ്യക്തമാക്കി.
വേദാന്ത ലിമിറ്റഡ്
ലോഹങ്ങളും അസംസ്കൃത എണ്ണയും ഉൾപ്പെടെ വ്യത്യസ്ത പ്രകൃതിദത്ത വിഭവങ്ങളുടെ ഖനനത്തിലും പര്യവേഷണത്തിലും സംസ്കരണത്തിലും പ്രവർത്തിക്കുന്ന വൻകിട കമ്പനിയാണ് വേദാന്ത ലിമിറ്റഡ്. ഈയം, വെള്ളി, ചെമ്പ്, അലുമിനിയം, ഇരുമ്പയിര്, പ്രകൃതിവാതകം, അസംസ്കൃത എണ്ണ തുടങ്ങിയ മേഖലകളിലാണ് മുഖ്യമായും ശ്രദ്ധയൂന്നീയിരിക്കുന്നത്. 1,68,184.6 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
