കഴിഞ്ഞ കുറേ നാളുകളായി മികച്ച നേട്ടമുണ്ടാക്കാൻ റെയിൽവേ ഓഹരികൾക്ക് സാധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരികളിലൊന്നാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ്. ബിഎസ്ഇയിൽ 57 ശതമാനം വളർച്ചയാണ് റെയിൽവേ ഓഹരി കൈവരിച്ചത്. 2024 ൽ ഇതുവരെ 14 ശതമാനം വളർച്ച നേടാനും ഓഹരിക്കായി. റെയിൽവേ ബാസ്കറ്റുകളിൽ ഇക്വിറ്റിയിൽ ഏറ്റവും ഉയർന്ന വരുമാനം ഐആർസിടിസിക്കാണ്. എന്നിരുന്നാലും, ബ്രോക്കറേജ് പ്രഭുദാസ് ലില്ലാധർ ഐആർസിടിസിയിൽ അതിൻ്റെ റേറ്റിംഗ് താഴ്ത്തി. ടാർഗെറ്റ് വിലയും കുറച്ചിട്ടുണ്ട്. കാരണമെന്താണെന്ന് നോക്കാം.
നിലവിലെ ഓഹരി വില
ബിഎസ്ഇയിൽ 1013.45 രൂപ എന്നതാണ് ഐആർസിടിസിയുടെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.50 ശതമാനം ഇടിവ് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ 10 ശതമാനവും ഓഹരി ഇടിഞ്ഞു. ആറ് മാസത്തെ കണക്കെടുത്താൽ ഓഹരിക്ക് 17.71 ശതമാനം വളർച്ച മാത്രമാണ് നേടാനായത്.
1,148.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 614.45 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില. 81,244 കോടി രൂപയാണ് ഐആർസിടിസി വിപണി മൂലധനം.

ബ്രോക്കറേജ് വിലയിരുത്തൽ
ഓഹരിയുടെ പിഇ മൂല്യം 73.11x ആണ്. ഇക്വിറ്റിയിൽ നിന്നുള്ള വരുമാനം 34.40 ശതമാനം. ഐആർസിടിസിയുടെ കേറ്ററിംഗ് ഇബിഐടി മാർജിൻ 8.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കുറഞ്ഞ വരുമാനമുള്ള യുപിഐ ഇടപാടുകളുടെ വർദ്ധിച്ചുവരുന്ന വിഹിതം കാരണം ഇൻ്റർനെറ്റ് ടിക്കറ്റിംഗ് ഇബിഐടി മാർജിനും കുറഞ്ഞെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധർ റിപ്പോർട്ടിലുള്ളത്.
പ്രഭുദാസ് ഓഹരിയുടെ റേറ്റിംഗ് 'ഹോൾഡ്' ൽ നിന്ന് 'റെഡ്യൂസ്' ആയി താഴ്ത്തി. ടാർഗെറ്റ് വില 825 രൂപയാണ്.
ഓഹരി പങ്കാളിത്തം
2024 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് കമ്പനിയുടെ 62.4 ശതമാനം ഓഹരികൾ കേന്ദ്ര സർക്കാരിന്റെ കൈവശമാണുള്ളത്. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കമ്പനിയിൽ യഥാക്രമം 7.1 ശതമാനവും 10.5 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. റീട്ടെയിൽ ഓഹരിയുടമകൾക്ക് 20 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്.
ലാഭവിഹിതം
ഓഹരിയൊന്നിന് 4 രൂപയുടെ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. 2023 നവംബറിൽ ഓഹരിയൊന്നിന് 2.50 രൂപയുടെ ഇടക്കാല ലാഭവിഹിതവും കമ്പനി നൽകിയിരുന്നു.

ഐആർസിടിസി
ഇന്ത്യൻ റെയിൽവെ കാറ്ററിംഗ്, ഓൺലൈൻ ടിക്കറ്റിംഗ്, ടൂറിസം പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്ന ഇന്ത്യൻ റെയിൽവെയുടെ സബ്സിഡിയറിയാണ് ഐആർസിടിസി. മിനി രത്ന (കാറ്റഗറി-I) പദവിയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് സ്‌റ്റേഷനുകളിലും ട്രെയിനുകളിലും മറ്റ് സ്ഥലങ്ങളിലും കാറ്ററിംഗ്, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ നൽകുന്നത്. റെയിൽവെ ബിസിനസിൽ ഐആർസിടിസി മോളോപോണിയാണ്.
വരുമാനത്തിൽ വർധനവ്
2024 മാർച്ച പാദത്തിൽ ഐആർസിടിസിയുടെ സംയോജിത അറ്റാദായം രണ്ട് ശതമാനം വർധിച്ചു 284 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 279 കോടി രൂപയായിരുന്നു. ഇ-ടിക്കറ്റിംഗ്, കാറ്ററിംഗ് വിഭാഗം മാർച്ച് പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 19 ശതമാനം വർധിച്ച് 1155 കോടി രൂപയായി രേഖപ്പെടുത്തി. മുൻ വർഷത്തിൽ ഇത് 965 കോടി രൂപയായിരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications