നിക്ഷേപകരുടെ ചങ്കിടിപ്പ് കൂട്ടുന്ന വാർത്തകളാണ് കഴിഞ്ഞ രണ്ട് ദിവസമായി ഓഹരി വിപണിയിൽ നിന്നും പുറത്ത് വരുന്നത്. ആഭ്യന്തര സൂചികകൾ കനത്ത ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് വിപണി ഇടിവിൽ അവസാനിപ്പിക്കുന്നത്. സെൻസെക്‌സ് 845.12 പോയിൻ്റ് ഇടിഞ്ഞ് രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 73,399.78 ലും നിഫ്റ്റി 246.90 പോയിൻ്റ് ഇടിഞ്ഞ് 22,272.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതും ആഗോള വിപണിയിൽ നിന്നുള്ള ദുർബലമായ പ്രവണതകളും വിപണിയെ ഇടിവിലേക്ക് നയിച്ചു. ഇറാനും ഇസ്രായേലും തമ്മിലുള്ള പിരിമുറുക്കം നിക്ഷേപകരെ അസ്വസ്ഥരാക്കി. ക്രൂഡ് ഓയിലും ചില വ്യാവസായിക ലോഹങ്ങളും ഉൾപ്പെടെയുള്ള ആഗോള ചരക്കുകളുടെ വിതരണത്തെ യുദ്ധം തടസ്സപ്പെടുത്തുമെന്ന ആശങ്കകളാണ് ഇതിനു കാരണമായത്.

നിഫ്റ്റി ബാങ്ക്, ഐടി, പി എസ് യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, സൂചികകൾ ഒന്നര ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി റിയൽറ്റി സൂചിക ഒരു ശതമാനവും താഴ്ന്നു. നിഫ്റ്റി ഫാര്‍മ, മെറ്റൽ, എനർജി, ഓട്ടോ, എഫ്എംസിജി സൂചികകൾ ഒരു ശതമാനത്തിൽ താഴെയും ഇടിഞ്ഞു. മിഡ്, സ്‌മോൾ ക്യാപ് ഓഹരികളും കൂപ്പുകുത്തി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.50 ശതമാനം ഇടിഞ്ഞപ്പോൾ സ്മോൾക്യാപ് സൂചിക 1.54 ശതമാനം ഇടിഞ്ഞു.
വിപണിയിലെ ഇടിവ് വരുംദിവസങ്ങളിലും തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഇടിവിൽ വാങ്ങി, പിന്നീട് നേട്ടത്തിലേക്കെത്തുമെന്ന് വിലയിരുത്തുന്ന രണ്ട് ഓഹരികൾ നമുക്ക് പരിശോധിക്കാം. ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലധേറിൻ്റേതാണ് ശുപാർശകൾ.

1. എസ്ജെവിഎന്‍
കേന്ദ്രസര്‍ക്കാരും ഹിമാചല്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരും സംയുക്തമായി ആരംഭിച്ച വൈദ്യുതോത്പാദന കമ്പനിയാണ് എസ്ജെവിഎന്‍ ലിമിറ്റഡ്. 1988-ലാണ് തുടക്കം. മിനിരത്ന പദവി നേടിയിട്ടുള്ള ഈ പൊതുമേഖലാ സ്ഥാപനം കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
ടാർഗെറ്റ് വില: ₹ 152 | സ്റ്റോപ്പ് ലോസ്: ₹ 114
ഓഹരി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏകീകരണത്തിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഉയർച്ച പ്രതീക്ഷിക്കുന്നു. ഹ്രസ്വമായ ഏകീകരണ ഘട്ടത്തിന് ശേഷം ആർഎസ്ഐ മെച്ചപ്പെട്ടുവരുന്നതായി കാണുന്നു. അതുകൊണ്ടു തന്നെ മുന്നോട്ടുള്ള കുതിപ്പിന് വളരെയധികം സാധ്യതകളുണ്ട്.
കഴിഞ്ഞ 1 വർഷത്തിനിടെ 290 ശതമാനം വളർച്ചയാണ് കമ്പനിയുടെ ഓഹരി നേടിയത്. 2024ലെ ആദ്യ മൂന്ന് മാസങ്ങളിൽ 2 പോസിറ്റീവ് റിട്ടേൺ നൽകാനും ഓഹരിക്ക് സാധിച്ചു.
2. സൺ ടിവി
ആറ് ഭാഷകളില്‍ സംപ്രേഷണം നടത്തുന്ന പ്രമുഖ ഉപഗ്രഹ ടെലിവിഷന്‍ ശൃംഖലയാണ് സണ്‍ ടിവി നെറ്റ് വര്‍ക്ക്. മലയാളം, കന്നഡ, മറാത്തി, തെലുങ്ക്, തമിഴ്, ബംഗ്ലാ ഭാഷകളില്‍ ടിവി ചാനലുകള്‍ നടത്തുന്നുണ്ട്. കൂടാതെ എഫ്.എം റേഡിയോ സ്റ്റേഷനുകളും സ്വന്തമായുണ്ട്.
ടാർഗെറ്റ് വില: ₹ 707 | സ്റ്റോപ്പ് ലോസ്: ₹ 597
ഡെയ്‌ലി ചാർട്ടിൽ 625 ലെവലിൽ ഇറങ്ങുന്ന ചാനൽ പാറ്റേണിന് മുകളിൽ ഒരു ബ്രേക്ക്ഔട്ട് സൂചിപ്പിക്കുന്നുണ്ട്. ചാർട്ട് ആകർഷകമായതിനാൽ, സ്റ്റോപ്പ് ലോസ് 597 ലെവലിൽ നിലനിർത്തിക്കൊണ്ട് 707 എന്ന അപ്‌സൈഡ് ടാർഗെറ്റിനായി സ്റ്റോക്ക് വാങ്ങാനാണ് ശുപാർശ.
ഒരു മാസത്തിനിടെ 3.12 ശതമാനം നേട്ടമാണ് ഓഹരി വിപണിയിൽ നിന്നും കമ്പനി നേടിയത്. 1.54 ശതമാനമാണ് ആറ് മാസത്തെ നേട്ടം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications