മഹാരത്നാ പദവി ലഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ പൊതുമേഖലാ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL). വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, എയറോ എഞ്ചിനുകൾ, ഏവിയോണിക്‌സ്, ആക്‌സസറികൾ, എയ്‌റോസ്‌പേസ് ഘടനകൾ എന്നിവയുടെ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ഒപ്പം അറ്റകുറ്റപ്പണികളും ഇവിടെ ചെയ്യുന്നു. നിർമ്മാണം, വിവിധ സേവനങ്ങൾ എന്നിവയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൻ്റെ പ്രധാന ബിസിനസ് വിഭാഗങ്ങൾ. ഓഹരി വിപണിയിലും മികച്ച കുതിപ്പാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് വ്യക്തമാക്കുന്നത്.
ജിയോജിത് ഫിനാൻഷ്യൽ സർവീസസ് 2024 ഡിസംബർ 3 ലെ ഗവേഷണ റിപ്പോർട്ടിൽ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ഓഹരികളുടെ വാങ്ങൽ വില ശുപാർശ ചെയ്തു. അവരുടെ റിപ്പോർട്ട് പ്രകാരമുള്ള ടാർഗറ്റ് വില 5470 രൂപയാണ്. ഇന്ന് 4500 ന് മുകളിലേക്ക് വില കയറി ഇറങ്ങുന്നുണ്ട്. 2025 സാമ്പത്തിക വർഷത്തിന്റെ പകുതിയോടെ വരുമാനം 8%YoY വർദ്ധിച്ച് 10,324 കോടി രൂപയായി. നിർമ്മാണ വിഭാഗത്തിലെ തുടർച്ചയായ എക്സിക്യൂഷനും റിപ്പയർ & ഓവർഹോൾ (RoH) വിഭാഗത്തിലെ സ്ഥിരമായ വളർച്ചയും കാരണമാണ് വരുമാനം ഉയർന്നത്.
ശക്തമായ റിട്ടേൺ നൽകുന്നു....
2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ (H1FY25) കണക്ക് അനുസരിച്ച് EBITDA മാർജിനുകൾ 25 ശതമാനമായ (20 bps YOY വർദ്ധിച്ചു). 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ RoH-ന് അനുകൂലമായ മികച്ച വരുമാനം കാരണം 27% ആയി. മാത്രമല്ല 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ PAT (Profit After Tax) 43% YoY വർദ്ധിച്ച് 2,926 കോടി രൂപയായി.

നിലവിലെ ഓർഡർ ബുക്ക് 1.2 ലക്ഷം കോടി രൂപ (3.5x FY25E വരുമാനം) ആയിരിക്കുമെന്ന് കണക്കാക്കുന്നു. ഇതിലൂടെ 2025- 27 സാമ്പത്തിക വർഷം വരെ ആരോഗ്യകരമായ വളർച്ചയ്ക്ക് വഴിയൊരുക്കുന്നു.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് വളർച്ചയിലേക്ക്...
പ്രതിരോധ വിമാനങ്ങളുടെ തദ്ദേശീയ സംഭരണം, തെളിയിക്കപ്പെട്ട നിർവ്വഹണ ശേഷി എന്നിവയിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിന്റെ വളർച്ച ഇനിയും ഉയരും. ഇന്നത്തെ ഓഹരി വിപണിയിലും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് കുതിപ്പ് പ്രകടമാണ്.
1940ൽ ബാംഗ്ലൂരിലാണ് ഈ കമ്പനി സ്ഥാപിക്കുന്നത്. കാർഷികാവശ്യത്തിനുള്ള വിമാനം, സൈനിക വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ചെറു പരിശീലന വിമാനങ്ങൾ, സാധാരണ യാത്രകൾക്കുള്ള വിമാനം, നിരീക്ഷണ വിമാനം തുടങ്ങി നിരവധി നിർമ്മാണങ്ങൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് നടത്തി. 2024 ഒക്ടോബറിലാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിന് മഹാരത്ന പദവി ലഭിച്ചത്. ഇത് കമ്പനിയ്ക്ക് കൂടുതൽ ശക്തി പകരുകയും ഒപ്പം പ്രവർത്തനപരമായും സാമ്പത്തികവുമായ സ്വയംഭരണാവകാശവും ലഭിച്ചു.


Click it and Unblock the Notifications