ഓൺലൈൻ ഫുഡ് ഡെലിവറി എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്കെത്തുന്നത് സൊമാറ്റോ എന്ന പേരായിരിക്കും അല്ലേ. ഇഷ്ടപ്പെട്ട ഹോട്ടലിലെ ഇഷ്ടപ്പെട്ട ഫുഡ് വേഗത്തിൽ നമ്മളുടെ കൈകളിലേക്കെത്തിക്കുന്നതിൽ സൊമാറ്റോ വഹിക്കുന്ന പങ്ക് ചെറുതല്ല. ഓഹരി വിപണിയിലും മികച്ച നേട്ടം സൊമാറ്റോ തുടരുന്നുണ്ട്. പല ബ്രോക്കറേജ് സ്ഥാപനങ്ങളും സൊമാറ്റൊ ഓഹരിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്.
നിലവിലെ ഓഹരി വില
3.14 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 194 രൂപ എന്നതാണ് സൊമാറ്റോയുടെ നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.33 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 5.15 ശതമാനം മുന്നേറ്റമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 84.59 ശതമാനം ലാഭമാണ് സൊമാറ്റോ ഓഹരി നിക്ഷേപകർക്ക് നൽകിയത്. ഒരു വർഷത്തിനിടെ 205.75 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
199.70 രൂപ എന്നതാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 58.35 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് സൊമാറ്റോയിൽ ബൈ കോൾ നിലനിർത്തി. ഒരു 'ഇന്നോവേറ്റർ' എന്ന നിലയിൽ കമ്പനി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ തയ്യാറെടുക്കുകയാണ്. സ്കെയിലിൽ 'എക്‌സിക്യൂട്ട്' ചെയ്യാനുള്ള സൊമാറ്റോയുടെ കഴിവ് നിക്ഷേപകർ നന്നായി അംഗീകരിച്ചിട്ടുണ്ടെന്നും ബ്രോക്കറേജ് പറഞ്ഞു.
'വെജ് ഒൺലി' ഫ്ലീറ്റിൻ്റെയും 'ലാർജ് ഓർഡർ' ഫ്ലീറ്റിൻ്റെയും സമാരംഭത്തിൽ, ഉപയോക്തൃ അടിത്തറ/ഉപയോഗ അവസരങ്ങൾ വർദ്ധിപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ 300 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് സൊമാറ്റൊ ഓഹരി വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നത്.
അശോക് ലെയ്‌ലാൻഡ്
അശോക് ലെയ്‌ലാൻഡ് ഓഹരി വരും ദിവസങ്ങളിൽ വലിയ മുന്നേറ്റം നടത്താൻ സാധ്യതയുണ്ടെന്നാണ് മാർക്കറ്റ് വിദഗ്ധൻ സഞ്ജീവ് ഭാസിൻ വിലയിരുത്തുന്നത്. 0.14 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 185.35 രൂപ എന്നതാണ് നിലവിലെ ഓഹരി വില. 207 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാമെന്നാണ് ശുപാർശ. 172 രൂപയാണ് സ്റ്റോപ്പ് ലോസ്. ബ്രേക്കൌട്ട് ഉണ്ടായാൽ ഓഹരി വില 250 രൂപ വരെ ഉയരാമെന്നും സഞ്ജീവ് ഭാസിൻ വ്യക്തമാക്കി.

ഓഹരി വില
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.62 ശതമാനം നേട്ടമാണ് അശോക് ലെയ്‌ലാൻഡ് ഓഹരി വിപണിയിൽ നിന്നും നേടിയത്. ഒരു മാസത്തിനിടെ 6.04 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. മൂന്ന് മാസത്തിനുള്ളിൽ സ്റ്റോക്ക് 7.42 ശതമാനം ഉയർന്നു. കഴിഞ്ഞ വർഷം കമ്പനിയുടെ ഓഹരികൾ 27.92 ശതമാനം ഉയർന്നു. ഓട്ടോമോട്ടീവ് വ്യവസായ കമ്പനിയുടെ സ്റ്റോക്കിന് ബിഎസ്ഇയിൽ 52 ആഴ്ച റേഞ്ച് 191.45 മുതൽ 142.10 രൂപ വരെയാണ്. ബിഎസ്ഇ വെബ്സൈറ്റ് പ്രകാരം ഏപ്രിൽ 29 വരെ കമ്പനിയുടെ വിപണി മൂലധനം 54,821.23 കോടി രൂപയായിരുന്നു.
ലാഭവിഹിതം
കഴിഞ്ഞ അഞ്ച് വർഷമായി കമ്പനി തുടർച്ചയായി ലാഭവിഹിതം വിതരണം ചെയ്തു. 2024 ഏപ്രിൽ 3-ന് 4.95 രൂപയും 2023ൽ 2.6 രൂപയുമാണ് അശോക് ലെയ്‌ലാൻഡ് ലാഭവിഹിതം നൽകിയത്. 2022ൽ 1 രൂപയും 2021ൽ 0.6 രൂപയുമായിരുന്നു ലാഭവിഹിതം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications