പുതിയ സാമ്പത്തിക വർഷത്തിന്‍റെ ആദ്യവാരം വിപണി അവസാനിപ്പിച്ചത് ഫ്ലാറ്റായി. സെൻസെക്‌സ് 0.03 ശതമാനം ഉയർന്ന് 74,248.22ലും നിഫ്റ്റി 50 22,513.70ലുമാണ് ക്ലോസ് ചെയ്തത്. സെൻസെക്സിലും നിഫ്റ്റിയിലും ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേ സമയം വരുന്ന വാരം ഓഹരി സൂചികകൾ മുന്നേറ്റത്തിലേക്ക് തിരിച്ചെത്തുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ അഞ്ച് കെമിക്കൽ ഓഹരികൾ വാങ്ങാൻ ബ്രോക്കറേജ് ശുപാർശ ചെയ്തിട്ടുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.
1. നവിൻ ഫ്ലൂറിൻ ഇൻ്റർനാഷണൽ
ബ്രോക്കറേജ് സ്ഥാപനമായ എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ്, നവീൻ ഫ്ലൂറിൻ ഇൻ്റർനാഷണൽ ഓഹരികളിലേക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. 4014 രൂപയാണ് ടാർഗെറ്റ് വില. 3144.20 രൂപയാണ് കമ്പനിയുടെ നിലവിലെ ഓഹരി വില. വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ 0.36 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്ന വില 4922.00 രൂപയും 52 ആഴ്‌ചയിലെ കുറഞ്ഞ വില 2900.20 രൂപയുമാണ്. 15,681.89 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം . കഴിഞ്ഞ ഒരു മാസത്തിനിടെ 3.82 ശതമാനം മുന്നേറ്റം ഓഹരി നേടി. അതേ സമയം ഒരു വർഷത്തിനിടെ 25 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്. 328 ശതമാനമാണ് 5 വർഷത്തെ വളർച്ച.

2. ദീപക് നൈട്രൈറ്റ്
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ, ദീപക് നൈട്രൈറ്റ് ഓഹരികൾ 2565 രൂപ ടാർഗെറ്റ് വിലയോടെ വാങ്ങാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഓഹരിയുടെ നിലവിലെ വില 2222 രൂപയാണ്. വെള്ളിയാഴ്ച 0.34 ശതമാനം നേട്ടമാണ് കമ്പനി വിപണിയിൽ നിന്നും നേടിയത്. ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്ന വില 2520.00 രൂപയും 52 ആഴ്‌ചയിലെ കുറഞ്ഞ വില 1795.00 രൂപയുമാണ്. 30,081.49 കോടി രൂപയാണ് വിപണി മൂല്യം.
ദീപക് നൈട്രൈറ്റ് സ്റ്റോക്ക് കഴിഞ്ഞ 1 ആഴ്ച കാലയളവിൽ 3.92% നേട്ടമുണ്ടാക്കി. 1.48 ശതമാനമാണ് ഒരു മാസത്തെ മുന്നേറ്റം. കഴിഞ്ഞ ഒരു വർഷത്തിനിടെ 22 ശതമാനം ഉയരാനും കമ്പനിക്ക് സാധിച്ചു. കഴിഞ്ഞ 3 വർഷങ്ങളിൽ, ദീപക് നൈട്രൈറ്റ് ഓഹരികൾ 36% ആദായം നൽകുകയും കഴിഞ്ഞ 5 വർഷങ്ങളിൽ 686% സൂം ചെയ്യുകയും ചെയ്തു.
3. നിയോജെൻ കെമിക്കൽസ്
2127 രൂപ ടാർഗെറ്റ് വിലയോടെ നിയോജെൻ കെമിക്കൽസ് വാങ്ങാൻ ശുപാർശ ചെയ്യുന്നത് എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസാണ്. കമ്പനിയുടെ നിലവിലെ ഓഹരി വില 1.60% ഇൻട്രാഡേ നേട്ടത്തോടെ 1321 രൂപയാണ്. ബിഎസ്ഇയിലെ നിയോജെൻ കെമിക്കൽസ് ഓഹരികളുടെ 52 ആഴ്ചയിലെ ഉയർന്ന വില 1851.05 രൂപയാണ്. 3420.38 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.
നിയോജെൻ കെമിക്കൽസ് ഓഹരികൾ കഴിഞ്ഞ 1-ആഴ്‌ചയിൽ ഏകദേശം 9% കുതിച്ചുയർന്നു. അതേ സമയം ആറ് മാസത്തിനിടെ 28 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. കഴിഞ്ഞ 3 വർഷങ്ങളിൽ 54% ആദായം ഓഹരി നൽകിയിട്ടുണ്ട്.
4. ഗാലക്സി സർഫക്റ്റൻ്റ്സ്
3529 രൂപ എന്ന ടാർഗെറ്റ് വിലയോടെ കമ്പനിയുടെ ഓഹരി വാങ്ങാനുള്ള ശുപാർശ നൽകിയത് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസാണ്. കമ്പനിയുടെ നിലവിലെ ഓഹരി വില 0.54 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 2550 രൂപയാണ്. 8969.87 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11.84 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. രണ്ട് ആഴ്‌ചയിൽ 9% കുതിച്ചുയർന്നു. അതേ സമയം ആറ് മാസത്തിനിടെ 4 ശതമാനത്തിന്‍റെ ഇടിവും ഗാലക്സി സർഫക്റ്റൻ്റ്സ് നേരിട്ടിട്ടുണ്ട്. 5.54 ശതമാനമാണ് കഴിഞ്ഞ ഒരു വർഷത്തെ നേട്ടം. കഴിഞ്ഞ 5 വർഷങ്ങളിൽ 150% ആദായം നൽകാനും കമ്പനിക്ക് സാധിച്ചു.

5. ഈതർ ഇൻഡസ്ട്രീസ്
എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ഈതർ ഇൻഡസ്ട്രീസിൻ്റെ ഓഹരികൾ ബൈ കോളിന് കീഴിൽ ലിസ്റ്റ് ചെയ്തു, ഒരു ഷെയറൊന്നിന് 1124 രൂപ ടാർഗെറ്റ് വില. ഇൻട്രാഡേയിൽ 0.55% ഇടിവോടെ കമ്പനിയുടെ ഓഹരി വില 845.50 രൂപയാണ്. ഓഹരികളുടെ 52 ആഴ്ചയിലെ ഉയർന്ന വില 1210.80 രൂപയും 52 ആഴ്‌ചയിലെ കുറഞ്ഞ വില 775.00 രൂപയുമാണ്.
11204.47 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8 ശതമാനം നേട്ടമുണ്ടാക്കാൻ ഈതർ ഇൻഡസ്ട്രീസ് ഓഹരിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 2-ആഴ്‌ചയ്‌ക്കുള്ളിൽ 5%-ലധികം നേട്ടമുണ്ടാക്കി. അതേ സമയം കഴിഞ്ഞ 1-വർഷത്തിൽ 7% ഇടിഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications