നടപ്പ് സാമ്പത്തിക വർഷത്തെ അവസാന ട്രേഡിംഗ് ദിവസം നേട്ടത്തിലാണ് ഇന്ത്യൻ ഓഹരി വിപണി അവസാനിച്ചത്. നിഫ്റ്റി 50 സൂചിക 203 പോയിൻ്റ് അഥവാ 0.92 ശതമാനം ഉയർന്ന് 22,326.90 എന്ന നിലയിലും സെൻസെക്‌സ് സൂചിക 655 പോയിൻ്റ് അഥവാ 0.90 ശതമാനം ഉയർന്ന് 73,651.35 എന്ന നിലയിലും അവസാനിച്ചു. ഏപ്രിൽ ഒന്നിനാണ് ഇനി വീണ്ടും വിപണി പ്രവർത്തിക്കുക.
വരും ദിവസങ്ങളിലും വിപണിയുടെ മുന്നേറ്റം തുടർന്നേക്കുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ വിവിധ കമ്പനികളുടെ ഓഹരികളിലേക്ക് ബ്രോക്കറേജ് സ്ഥാപനങ്ങൾ ബൈ കോൾ നൽകിയിട്ടുണ്ട്. ബ്രോക്കറേജുകളായ എൽകെപി സെക്യൂരിറ്റീസ്, പ്രഭുദാസ് ലില്ലാധർ എന്നിവ ടാറ്റ ഗ്രൂപ്പിൻ്റെ ടാറ്റ എൽക്‌സി, ഇന്ത്യൻ ഹോട്ടൽസ് കമ്പനി എന്നീ രണ്ട് ഓഹരികൾ വാങ്ങാനാണ് ശുപാർശ ചെയ്യുന്നത്. വിശദമായി നമുക്ക് പരിശോധിക്കാം.
1. ടാറ്റ എൽക്‌സി
ടാറ്റ എൽക്‌സി ഓഹരികൾക്ക് 9,000 രൂപ ടാർഗെറ്റ് വിലയുള്ള ബൈ കോൾ പ്രഭുദാസ് ലില്ലാധർ അസൈൻ ചെയ്‌തു. ബിഎസ്ഇയിലെ ടാറ്റ എൽക്‌സി സ്റ്റോക്കിൻ്റെ നിലവിലെ വിപണി വില 1.43% ഇൻട്രാഡേ നേട്ടത്തോടെ 7,779.60 രൂപയാണ്. ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്ന വില 9191.10 രൂപയും 52 ആഴ്‌ചയിലെ കുറഞ്ഞ വില 5,900 രൂപയുമാണ്. 48,448.58 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.
ഓഹരി വിപണിയിലെ പ്രകടനം
ആറ് മാസത്തിനിടെ 7.29 ശതമാനത്തിന്‍റെ നേട്ടമാണ് ടാറ്റ എൽക്‌സി ഓഹരി വിപണിയിൽ നിന്നും നേടിയത്. കഴിഞ്ഞ ഒരു വർഷത്തിൽ 31% കുതിച്ചുയർന്നു. അതേ സമയം 2 വർഷത്തിനിടെ 14 ശതമാനത്തിന്‍റെ ഇടിവും ഓഹരി നേരിട്ടിട്ടുണ്ട്. അതേ സമയം അഞ്ച് വർഷത്തിനിടെ 710 ശതമാനവും 10 വർഷത്തിനിടെ 2801.75 ശതമാനവും നേട്ടം നിക്ഷേപകർക്ക് ഓഹരി നൽകിയിട്ടുണ്ട്.

വരുമാനം
ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ ഐടി കമ്പനിയുടെ മൊത്ത വരുമാനം 949.16 കോടി രൂപയാണ്. മുൻ പാദത്തിലെ മൊത്തം വരുമാനം 912.83 കോടി രൂപയിൽ നിന്ന് 3.98 ശതമാനം ഉയർന്നു. നികുതിക്ക് ശേഷമുള്ള അറ്റാദായം 206.43 കോടി രൂപയാണ്.
ടാറ്റ എൽക്‌സി - കമ്പനി ചരിത്രം
1989 ൽ ഇലക്ട്രോണിക്സ്, എംബെഡ്ഡ്ഡ് സിസ്റ്റംസ്, സോഫ്റ്റ്‌വെയർ രംഗത്ത് വിവിധ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കമ്പനി ആരംഭിക്കുന്നത്. എന്നാൽ ഇന്ന് വൈദ്യുത, ഓട്ടോമേറ്റഡ് വാഹനങ്ങള്‍, 5-ജി, മെഡിക്കല്‍ ഇലക്ട്രോണിക്സ്, നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിങ് തുടങ്ങിയവ പോലുള്ള അതിനൂതന സാങ്കേതികവിദ്യകളിലും രൂപകല്‍പനയിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.

2. ഇന്ത്യൻ ഹോട്ടൽസ് കമ്പനി
ബ്രോക്കറേജ് സ്ഥാപനമായ എൽകെപി സെക്യൂരിറ്റീസ് ഇന്ത്യൻ ഹോട്ടൽ കമ്പനിയുടെ ഓഹരികൾക്ക് 640 രൂപ ടാർഗെറ്റ് വിലയുള്ള ബൈ കോൾ നൽകിയിട്ടുണ്ട്. കമ്പനിയുടെ നിലവിലെ ട്രേഡിംഗ് വില 1.22% ഇൻട്രാഡേ നേട്ടത്തോടെ ഒരു ഷെയറിന് 593 രൂപയാണ്. ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്ന വില 602.75 രൂപയും 52 ആഴ്‌ചയിലെ കുറഞ്ഞ വില 310.00 രൂപയുമാണ്. 84,174.66 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.
ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ ആറ് മാസത്തിനിടെ 44.25 ശതമാനം നേട്ടമാണ് കമ്പനിയുടെ ഓഹരി നേടിയത്. 1 വർഷത്തിനിടെ 89% ആദായം നൽകി. 154 ശതമാനമാണ് 2 വർഷത്തെ ഓഹരി നേട്ടം. കഴിഞ്ഞ 3 വർഷങ്ങളിൽ 463% ഉയർന്നു. കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ ഓഹരികൾ 301 ശതമാനം നേട്ടമുണ്ടാക്കി.
ഇന്ത്യന്‍ ഹോട്ടല്‍സ് - ചരിത്രം
ടാറ്റ ഗ്രൂപ്പ് സ്ഥാപകന്‍ ജംഷ്ഡ്ജി ടാറ്റയുടെ ആശീര്‍വാദത്തോടെ 1899-ലായിരുന്നു തുടക്കം. താജ്, വിവാന്ത, ജിഞ്ചര്‍, ദി ഗേറ്റ് വേ തുടങ്ങിയ ബ്രാന്‍ഡുകള്‍ കമ്പനിക്ക് കീഴിലുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications