കഴിഞ്ഞ കുറച്ച് ദിവസമായി വലിയ ഇടിവാണ് ഇന്ത്യൻ ഓഹരി വിപണിയിൽ സംഭവിക്കുന്നത്. പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യമാണ് സൂചികകളെ ചുവപ്പിക്കുന്നത്. വരും ദിവസങ്ങളിലും ഇടിവ് തുടരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. എന്തായാലും നിക്ഷേപകർ കുറച്ച് നാളുകൾ കൂടുതൽ ജാഗ്രത പുലർത്തുന്നതാണ് നല്ലത്.
വിപണി ഇടിവ് തുടരുന്ന സാഹചര്യത്തിൽ ചില ഓഹരികൾക്ക് ബ്രോക്കറേജുകൾ ബൈ കോൾ നൽകിയിട്ടുണ്ട്. അവ ഏതൊക്കെ എന്ന് വിശദമായി നോക്കാം.
1. എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ്
ഇന്ത്യയിലുടനീളം വ്യക്തിഗത, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ലാര്‍ജ് കാപ്പ് ഇന്‍ഷുറന്‍സ് കമ്പനിയാണ് എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ്. ടാർഗെറ്റ് വില 725 രൂപ നിശ്ചയിച്ച് കമ്പനിയുടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ റിലിഗെയർ റീട്ടെയിൽ റിസർച്ച് ശുപാർശ ചെയ്യുന്നത്.
നിലവിൽ 598 രൂപയാണ് എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ് ഓഹരി വില. കഴിഞ്ഞ കുറേ നാളുകളായി ഓഹരി ഇടിവ് നേരിടുന്നുണ്ട്. എന്നാൽ മുന്നോട്ട് പോകുമ്പോൾ കമ്പനിയുടെ പ്രീമിയം വളർച്ചയിൽ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
2. സെല്ലോ വേൾഡ്
രാജ്യത്തെ പ്രമുഖ കൺസ്യൂമർ പ്രോഡക്ട്‌സ് കമ്പനിയാണ് സെല്ലോ വേൾഡ്. എഴുത്തുപകരണങ്ങൾ, സ്‌റ്റേഷനറി, മോൾഡഡ് ഫർണീച്ചർ, കൺസ്യൂമർ ഹൗസ്‌വെയർ, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്നു.
1060 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് സെല്ലോ വേൾഡ് ഓഹരി വാങ്ങാമെന്ന ശുപാർശ ഐസിഐസിഐ സെക്യൂരിറ്റീസ് നൽകിയിട്ടുണ്ട്. 845.50 രൂപയാണ് നിലവിൽ സെല്ലോ വേൾഡ് ഓഹരി വില. കഴിഞ്ഞ 5 ദിവസത്തിനിടെ 2.54 ശതമാനം നേട്ടമുണ്ടാക്കാൻ സെല്ലോ വേൾഡ് ഓഹരിക്ക് സാധിച്ചിട്ടുണ്ട്.

3. ജസ്റ്റ് ഡയൽ
പ്രമുഖ ലോക്കല്‍ സെര്‍ച്ച് കമ്പനിയായ ജസ്റ്റ് ഡയല്‍ 1996 ലാണ് സ്ഥാപിതമായത്. വെബ് വഴിയും, മൊബൈല്‍ ആപ്പ് വഴിയും, ഫോണിലൂടെയും ലോക്കല്‍ ബിസിനസുകളെ കുറിച്ച് അറിയാന്‍ സഹായിക്കുന്ന കമ്പനിയാണ്.
1,260 രൂപ ടാർഗെറ്റ് വിലയോടെ ജസ്റ്റ് ഡയൽ ഓഹരി വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ശുപാർശ. കമ്പനിയുടെ വരുമാനത്തിൽ വർധനവുണ്ടായിട്ടുണ്ട്. ബിസിനസ്സിൻ്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോമേഷൻ നടപ്പിലാക്കിയതും നേട്ടമായി. 1052 രൂപയാണ് നിലവിലെ ഓഹരി വില.
4. എയ്ഞ്ചൽ വൺ
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനികളിലൊന്നാണ് എയ്ഞ്ചല്‍ വണ്‍. എഎംസി, സമ്പത്ത്, വായ്പ നൽകുന്ന ബിസിനസുകൾ എന്നിവയിൽ സ്ഥിരമായ ശേഷി വർദ്ധിപ്പിക്കുമ്പോൾ 15 ബില്യൺ രൂപയുടെ സമീപകാല ഫണ്ട് ശേഖരണം ബ്രോക്കിംഗ് ബിസിനസിൽ വളർച്ച സാധ്യമാക്കിയേക്കാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിരുത്തുന്നത്.

3,469 രൂപയുടെ ടാർഗെറ്റോടെ ഏയ്ഞ്ചൽ വൺ ഓഹരി വാങ്ങാമെന്നാണ് നിർദ്ദേശം. 2699.40 രൂപയാണ് നിലവിലെ ഓഹരി വില.
5. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
ചെന്നൈ ആസ്ഥാനമായ സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് ഇക്വിറ്റാസ്. ശക്തമായ വായ്പാ വളർച്ച, ആരോഗ്യകരമായ മാർജിനുകൾ, നിയന്ത്രിത ക്രെഡിറ്റ് ചെലവുകൾ എന്നിവയുടെ പിന്തുണയോടെ മികച്ച പ്രകടനം ബാങ്ക് കാഴ്ച വയ്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ 125 രൂപ ടാർഗെറ്റ് നിശ്ചയിച്ച് കമ്പനിയുടെ ഓഹരി വാങ്ങാണെന്നാണ് മോത്തിലാൽ ഓസ്വാൾ നൽകുന്ന ശുപാർശ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications