ഓഹരി വിപണിയിൽ നിക്ഷേപത്തിന് തയ്യാറെടുക്കുമ്പോൾ ഏറ്റവും വലിയ ആശങ്ക ഏത് കമ്പനിയുടെ ഓഹരി വാങ്ങണമെന്നതായിരിക്കും അല്ലേ. അത്തരം ആശയക്കുഴപ്പമുണ്ടാകുമ്പോൾ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ശുപാർശകൾ പരിഗണിക്കുന്നത് നല്ലതാണ്. ഈ ആഴ്ച വാങ്ങിയാൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്ന രണ്ട് ഓഹരികളെക്കുറിച്ചറിയാം.
1. ഇന്ത്യൻ ഹോട്ടൽസ്
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ 680 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഇന്ത്യൻ ഹോട്ടൽസ് ഓഹരി വാങ്ങാമെന്നാണ് ശുപാർശ ചെയ്യുന്നത്. കമ്പനി 2024 സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ 17 ശതമാനത്തിന്‍റെ വാർഷിക വരുമാന വളർച്ചയാണ് നേടിയത്. ആരോഗ്യകരമായ ഡിമാൻഡ്, അസറ്റ് മാനേജ്‌മെൻ്റ് സ്ട്രാറ്റജി, കോർപ്പറേറ്റ് നിരക്ക് വർദ്ധനവ് തുടങ്ങിയ കാരണം ഇന്ത്യൻ ഹോട്ടൽസ് ഈ സാമ്പത്തിക വർഷത്തിലും വരുമാന വർധനവ് നേടുമെന്നാണ് മോത്തിലാൽ ഓസ്വാൾ വിലയിരുത്തുന്നത്.

നിലവിലെ ഓഹരി വില
എൻഎസ്ഇയിൽ 578.85 രൂപ എന്നതാണ് നിലവിൽ ഇന്ത്യൻ ഹോട്ടൽസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നേരിയ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 1.74 ശതമാനം നേട്ടമാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി നേടിയത്. ആറ് മാസത്തിനിടെ ഏകദേശം 50 ശതമാനം ലാഭം നേടാനും ഇന്ത്യൻ ഹോട്ടൽസ് ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 70.8 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് കമ്പനി നൽകിയത്.
ടാറ്റാ ഗ്രൂപ്പിന്‍റെ ഭാഗം
ടാറ്റ ഗ്രൂപ്പിന്‍റെ വിനോദ സഞ്ചാര മേഖലയിലെ ഏറ്റവും മൂല്യമേറിയ വിലാസങ്ങളിലൊന്നാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി. ഇന്ത്യന്‍ ഹോട്ടല്‍സിന് കീഴില്‍ നാല് ബ്രാന്‍ഡുകളിലായി 20,000-ലധികം റൂമുകള്‍ സ്വന്തമായുണ്ട്.
2. ഡിസിബി ബാങ്ക്
ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതി 181 രൂപ ടാർഗെറ്റ് വിലയോടെ ഡിസിബി ബാങ്ക് ഓഹരി വാങ്ങാമെന്ന ശുപാർശയാണ് നൽകുന്നത്. മാർജിൻ വിപുലീകരണവും ശക്തമായ ഫീസ് വരുമാനവും എതിർ-ബാലൻസ്ഡ് ഒപെക്സും കാരണം നാലാം പാദത്തിൽ മികച്ച വരുമാനം നേടാൻ ബാങ്കിന് സാധിച്ചു. മൊത്തത്തിലുള്ള ആസ്തി നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും ആനന്ദ് രവിയുടെ റിപ്പോർട്ടിൽ പറയുന്നു.
ബാലൻസ് ഷീറ്റിലെ ശക്തമായ ട്രാക്ഷൻ, പ്രധാന സെഗ്‌മെൻ്റുകളിലുടനീളം ഉയർന്ന ശേഖരണ കാര്യക്ഷമത, താഴ്ന്ന സ്ലിപ്പേജുകൾ, താഴ്ന്ന സമ്മർദ്ദ പൈപ്പ്ലൈൻ. ശക്തമായ ക്രെഡിറ്റ് വളർച്ച തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഡിസിബി ബാങ്ക് വരും നാളുകളിലും മുന്നേറ്റം തുടരുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.

നിലവിലെ ഓഹരി വില
137.50 രൂപയാണ് എൻഎസ്ഇയിൽ ഡിസിബി ബാങ്കിന്‍റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 15.21 ശതമാനവും ഒരു മാസത്തിനിടെ 16 ശതമാനം നേട്ടവും ഓഹരി വിപണിയിൽ നിന്നും ബാങ്ക് നേടിയിട്ടുണ്ട്. 21 ശതമാനമാണ് ആറ് മാസത്തെ വളർച്ച. ഒരു വർഷത്തിനിടെ ഏകദേശം 38 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു.
163.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 101.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.
മുന്‍നിര വാണിജ്യ ബാങ്ക്
രാജ്യത്തെ മുന്‍നിര സ്വകാര്യ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്ക് ആണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസിബി ബാങ്ക്. റിസര്‍വ് ബാങ്കില്‍ നിന്നും ഷെഡ്യൂള്‍ വാണിജ്യ ബാങ്ക് പദവി കരസ്ഥാമാക്കുന്ന രാജ്യത്തെ ആദ്യ പുതുതലമുറ ബാങ്കുകളില്‍ ഒന്നാണ് ഡിസിബി ബാങ്ക്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
