പ്രധാന സൂചികയായ നിഫ്റ്റിക്ക് 16,200 നിലവാരത്തിന് മുകളില്‍ പിടിച്ചു നില്ക്കാന് സാധിച്ചാല്‍ 16,450- 16,550 നിലവാരത്തിലേക്ക് പുള്‍ബാക്കി റാലി നടത്താനായേക്കും. അതേസമയം 16,200 നിലവാരം തകര്‍ന്നാല്‍ വില്പന സമ്മര്‍ദം വീണ്ടും ശക്തമാകും. ഈയാഴ്ചയില്‍ നിഫ്റ്റി 16,600- 15,700 നിലവാരങ്ങള്‍ക്കിടെ ട്രേഡ് ചെയ്യപ്പെടുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസിന്റെ റിസര്‍ച്ച് റിപ്പേര്‍ട്ടില്‍ സൂചിപ്പിച്ചത്. വിപണിയിലെ പൊതുസാഹചര്യം മെച്ചപ്പെട്ടില്ലെങ്കിലും ടെക്നിക്കല്‍ അനാലിസിസിന്റെ അടിസ്ഥാനത്തില്‍ ഈയാഴ്ചയിലേക്ക് വാങ്ങാവുന്ന 3 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ഹീറോ മോട്ടോ
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പിന്റെ ഓഹരികള്‍ 2,493 രൂപയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. 2,510 രൂപയുടെ താഴെ നില്ക്കുമ്പോള് ഓഹരി വാങ്ങാമെന്ന് ആക്സിസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഹ്രസ്വകാലയളവില്‍ 2,750- 2,850 നിലവാരത്തിലേക്ക് ഓഹരി ഉയര്‍ന്നേക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,395 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ഹീറോ മോട്ടോ (BSE: 500182, NSE: HEROMOTOCO) ഓഹരിയുടെ ദിവസ, ആഴ്ച കാലയളവിലെ ചാര്‍ട്ടിലും പ്രധാന ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐ ബുള്ളിഷ് സൂചന നല്കുന്നു. കൂടാതെ ദിവസ കാലയളവിലെ 'ബാന്‍ഡ് ബോളിഞ്ചറും' വാങ്ങാമെന്നുള്ള സിഗ്നല്‍ തന്നത് കുതിപ്പിന് അടിവരയിടുന്നു.
പവര്‍ ഗ്രിഡ്
രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത പ്രസരണ കമ്പനിയായ പവര്‍ ഗ്രിഡിന്റെ ഓഹരി, കഴിഞ്ഞ ദിവസം 245 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരികള്‍ 236- 232 നിലവാരത്തില്‍ എത്തുമ്പോള്‍ വാങ്ങാം. ഇവിടെ നിന്നും 255- 265 നിലവാരത്തിലേക്ക് ഓഹരികള്‍ മുന്നേറാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 221 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
പവര്‍ഗ്രിഡ് (BSE: 532898, NSE: POWERGRID) ഓഹരിയുടെ കുതിപ്പിനൊപ്പം വോളിയവും കൂടുന്നത് ട്രെന്‍ഡിന്റെ ശക്തിയെ സൂചിപ്പിക്കുന്നു. ദിവസ, ആഴ്ച, മാസ കാലയളവിലെ ആര്‍എസ്ഐ സിഗ്നല്‍ പോസിറ്റീവ് ക്രോസ്ഓവര്‍ നടത്തിയും ശുഭസൂചനയാണ്.
കൊറോമാണ്ഡല്‍
കാര്‍ഷിക മേഖലയിലേക്ക് വേണ്ട വിവിധതരം വളങ്ങളും പോഷക വസ്തുക്കളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് കൊറോമാണ്ഡല്‍ ഇന്റര്‍നാഷണല്‍. ഈ ഓഹരികള്‍ 903 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി 900- 882 രൂപ നിലവാരങ്ങള്‍ക്കിടെ നില്ക്കുമ്പോള് വാങ്ങിക്കാം. ഇവിടെ നിന്നും 965- 1,000 രൂപയിലേക്ക് ഓഹരി വില കുതിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 855 രൂപയില്‍ ക്രമീകരിക്കണമെന്നും ആക്സിസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
കൊറോമാണ്ഡല്‍ (BSE: 506395, NSE: COROMANDEL) ഓഹരിയുടെ ആഴ്ച ചാര്‍ട്ടില്‍ 'ഹയര്‍ ഹൈ ഹയര്‍ ലോ' പ്രകടമാണ്. വോളിയവും കൂടുന്നുണ്ട്. ആഴ്ച കാലയളവിലെ 'ബാന്‍ഡ് ബോളിഞ്ചര്‍' വാങ്ങാമെന്ന സിഗ്നല്‍ നല്കി. ദിവസ, ആഴ്ച, മാസ കാലയളവിലെ ആര്‍എസ്ഐ സിഗ്നല്‍ പോസിറ്റീവ് ക്രോസ്ഓവര്‍ നടത്തിയതു കുതിപ്പിനുള്ള സാധൂകരണമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആക്സിസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
