ഓഹരി വിപണിയിലെ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ആശിഷ് കച്ചോളിയ എന്ന നിക്ഷേപകരെ പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. മൾട്ടിബാഗർ ഓഹരികൾ കണ്ടെത്തുന്നതിൽ വിപണികളിലെ അഗ്രഗണ്യൻമാരിൽ ഒരാളാണ് ആശിഷ് കച്ചോളിയ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ പോർട്ട്‌ഫോളിയോ നിക്ഷേപകരെല്ലാം എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്.
ആശിഷ് കച്ചോളിയയുടെ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെട്ട ഒരു കെമിക്കൽ ഓഹരിയെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇപ്പോൾ ആ ഓഹരി വാങ്ങിയാൽ ഏകദേശം 50 ശതമാനത്തോളം ലാഭം നേടാൻ കഴിയുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. ഏതാണ് കുതിപ്പിന് തയ്യാറെടുക്കുന്ന ഓഹരി എന്നാണോ, മറ്റാരുമല്ല ഫിനോടെക്‌സ് കെമിക്കൽ ആണ് മുകളിൽ സൂചിപ്പിച്ച ഓഹരി.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 365.15 രൂപ എന്നതാണ് ഫിനോടെക്‌സ് കെമിക്കൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.23 ശതമാനവും ഒരു മാസത്തിനിടെ 1.80 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 31.82 ശതമാനം മുന്നേറ്റമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ കെമിക്കൽ ഓഹരി നേടിയത്. അഞ്ച് വർഷത്തിനിടെ 1,467.17 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു.
458.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 275 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
ഓഹരി വില ഒരു ഹ്രസ്വകാല ഏകീകരണ ഘട്ടത്തിലാണെന്നാണ് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നത്. സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നതനുസരിച്ച് ഓഹരിക്ക് ഏകദേശം 330-320 രൂപ വരെ പിന്തുണ ലഭിക്കും. ഉയർന്ന വശത്ത്, പ്രതിരോധം 410 രൂപ പരിധിയിലാണ്. ബ്രോക്കറേജ് സ്ഥാപനമായ ഡെവൻ ചോക്‌സി റിസർച്ച് സമീപകാല റിപ്പോർട്ടിൽ നിലവിലെ നിലവാരത്തിൽ നിന്ന് 50 ശതമാനത്തോളം വളർച്ച ഓഹരി നേടുമെന്ന് വിലയിരുത്തിയിരുന്നു.
ആശിഷ് കച്ചോളിയയുടെ ഓഹരി പങ്കാളിത്തം
ആശിഷ് കച്ചോളിയയുടെ പോർട്ട്‌ഫോളിയോയിൽ കൈവശം വച്ചിരിക്കുന്ന ഓഹരികളിൽ ഫൈനോടെക്‌സ് കെമിക്കൽ ഉൾപ്പെടുന്നു. 2024 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിലെ ഫിനോടെക്‌സ് കെമിക്കൽ ലിമിറ്റഡിൻ്റെ ഷെയർഹോൾഡിംഗ് പാറ്റേണിൻ്റെ അടിസ്ഥാനത്തിൽ, ആശിഷ് കച്ചോളിയയുടെ കൈവശം 31,35,568 ഫിനോടെക്‌സ് കെമിക്കൽ ഓഹരികൾ ഉണ്ട്. ഇത് കമ്പനിയുടെ മൊത്തത്തിലുള്ള മൂലധനത്തിൻ്റെ 2.81% ആണ്.

ഫിനോടെക്സ് കെമിക്കല്‍ ലിമിറ്റഡ്
ടെക്‌സ്‌റ്റൈല്‍, നിര്‍മ്മാണം, ജലശുദ്ധീകരണം, വളം, തുകല്‍, പെയിന്റ് തുടങ്ങിയ വ്യവസായങ്ങള്‍ക്കായി പ്രത്യേക രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഫിനോടെക്‌സ് കെമിക്കല്‍ ലിമിറ്റഡ്. ഏകദേശം 4360 കോടി രൂപ വിപണി മൂല്യമാണ് കമ്പനിക്കുള്ളത്. 450-ലധികം സ്പെഷ്യാലിറ്റി കെമിക്കലുകളുടെയും എൻസൈമുകളുടെയും മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് ഫിനോടെക്സ് കെമിക്കൽ ലിമിറ്റഡ്. മലേഷ്യയിലെ സെലാൻഗോർ, ഇന്ത്യയിലെ നവി മുംബൈ എന്നിവിടങ്ങളിൽ അത്യാധുനിക ഉൽപ്പാദന പ്ലാന്‍റുകൾ കമ്പനിക്കുണ്ട്.
വരുമാനത്തിൽ വർധനവ്
2024 ജൂൺ പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 141.9 കോടി രൂപയായിരുന്നു. ഇത് 2023 ജൂൺ പാദത്തിൽ റിപ്പോർട്ട് ചെയ്ത 132.2 കോടിയിൽ നിന്ന് 7.3% വർധനവാണ്. അറ്റാദായം 29.2 കോടിയായി. 35.3 കോടി രൂപയാണ് ഇബിഐടിഡിഎ. മുൻ വർഷത്തെ ജൂൺ പാദത്തിലെ 31.5 കോടിയിൽ നിന്ന് 11.8% വർദ്ധനവ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?



Click it and Unblock the Notifications