ഏകദേശം 0.50 ശതമാനം ഇടിഞ്ഞതിന് ശേഷം, മാർച്ച് 27 ബുധനാഴ്ച ഇൻട്രാഡേ ട്രേഡിൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ബെഞ്ച്മാർക്ക് നിഫ്റ്റി 50, 1 ശതമാനം ഉയർന്നു. ലഭ്യമായ മേഖലകളിലുടനീളം നിക്ഷേപകർ ഗുണനിലവാരമുള്ള ഓഹരികൾ വാങ്ങുകയും ചെയ്യുന്നുണ്ട്. ശക്തമായ സാമ്പത്തിക വീക്ഷണം, പ്രതീക്ഷിക്കുന്ന രാഷ്ട്രീയ സ്ഥിരത, പുതിയ നിക്ഷേപകരുടെ വൻ വരവ് എന്നിവ വിപണിയെ സംബന്ധിച്ച് ശുഭ സൂചനയാണ് നൽകുന്നത്.
അതുകൊണ്ടു തന്നെ നിലവിലെ സാഹചര്യത്തിൽ ഗുണമേന്മയുള്ള ഓഹരികൾ വാങ്ങാൻ വിദഗ്ധർ നിർദേശിക്കുന്നു. 12 ശതമാനം മുതൽ 53 ശതമാനം വരെ ഒരു വർഷത്തിനുള്ളിൽ നേട്ടമുണ്ടാക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങൾ വിലയിരുത്തുന്ന മൂന്ന് ഓഹരികളെക്കുറിച്ച് വിശദമായി പരിശോധിക്കാം.

1. ജിൻഡാൽ സ്റ്റീൽ & പവർ
ഇന്ത്യയിലെ പ്രശസ്ത ബിസിനസ് ഗ്രൂപ്പായ ഒപി ജിന്‍ഡാലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ ഉല്‍പാദകരാണ് ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റിഡ് അഥവാ ജിഎസ്പിഎല്‍. ന്യൂഡൽഹിയാണ് ആസ്ഥാനം. പ്രധാനമായും റെയില്‍വേ പാളങ്ങള്‍, പ്ലേറ്റ്സ് & കോയില്‍സ്, ഫെറോ ക്രോം, സ്പോഞ്ച് അയണ്‍ എന്നിവയാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. 855,497 മില്ല്യൺ രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.
നിലവിലെ ഓഹരി വില : ₹ 837.20
ടാർഗെറ്റ് വില: ₹1,030
നേട്ടം : 23%
ബ്രോക്കറേജ് സ്ഥാപനം : നുവാമ വെൽത്ത് മാനേജ്‌മെൻ്റ്
ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ 1 മാസത്തിനിടെ 8.03 ശതമാനവും ആറ് മാസത്തിനിടെ 21.03 ശതമാനവും നേട്ടമുണ്ടാക്കാൻ ജിൻഡാൽ സ്റ്റീൽ & പവറിന്‍റെ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 55.44 ശതമാനമാണ് 1 വർഷത്തെ നേട്ടം.
2. പിജി ഇലക്ട്രോപ്ലാസ്റ്റ്
ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സർവീസ് (ഇഎംഎസ്) വിഭാഗത്തിലെ മുൻനിര കമ്പനികളിലൊന്നാണ് പിജി ഇലക്ട്രോപ്ലാസ്റ്റ്. എൽജി ഇലക്‌ട്രോണിക്‌സ്, വേൾപൂൾ, വോൾട്ടാസ്, സാൻസുയി, ഗോദ്‌റെജ്, ഓറിയന്റ് ഇലക്‌ട്രിക് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നു.
നിലവിലെ ഓഹരി വില : ₹ 1,584
ടാർഗെറ്റ് വില: ₹ 2,430
നേട്ടം: 53%
ബ്രോക്കറേജ് സ്ഥാപനം : ജെഎം ഫിനാൻഷ്യൽ
ബ്രോക്കറേജ് വിലയിരുത്തൽ
അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കമ്പനിക്ക് എസി വിൽപ്പനയിൽ വിപണി വിഹിതം ലഭിക്കും. അതോടൊപ്പം പുതിയ വിഭാഗങ്ങളിലേക്കുള്ള പ്രവേശനത്തോടെ കമ്പനിയുടെ ബാലൻസ് ഷീറ്റും റിട്ടേൺ അനുപാതവും മെച്ചെപ്പെടുമെന്നാണ് ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നത്. അതുവഴി കമ്പനിയുടെ വരുമാനവും വർധിക്കുമെന്നും ജെഎം ഫിനാൻഷ്യൽ വിലയിരുത്തുന്നു.

ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ കുറേ നാളുകളായി വിപണിയിൽ തിരിച്ചടി നേരിടുന്ന ഓഹരിയാണ് പിജി ഇലക്ട്രോപ്ലാസ്റ്റ്. കഴിഞ്ഞ 6 മാസത്തിനിടെ ഏകദേശം 12 ശതമാനത്തോളം ഓഹരി ഇടിഞ്ഞു. അതേ സമയം 17.83 ശതമാനമാണ് ഓഹരി 1 വർഷത്തിനുള്ളിൽ നേടിയ മുന്നേറ്റം.
3. കെപിഐടി ടെക്നോളജീസ്
ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിലും മൊബിലിറ്റി സൊല്യൂഷനുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച ഇന്ത്യ ആസ്ഥാനമായുള്ള ഒരു സാങ്കേതിക കമ്പനിയാണ് കെപിഐടി ടെക്നോളജീസ്.
നിലവിലെ ഓഹരി വില : ₹ 1,428.50
ടാർഗെറ്റ് വില: ₹ 1,860
നേട്ടം : 30%
ബ്രോക്കറേജ് സ്ഥാപനം : ജെഎം ഫിനാൻഷ്യൽ
ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ 6 മാസത്തിനിടെ 30.51 ശതമാനത്തിന്‍റെ നേട്ടമാണ് കെപിഐടി ടെക്നോളജീസ് ഓഹരി വിപണിയിൽ നിന്നും നേടിയത്. ഒരു വർഷത്തിനിടെ 68.77 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications