കൃത്യമായ ധാരണ, തുടർച്ചയായ നിരീക്ഷണം... ഇവ രണ്ടുമാണ് ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നവർക്ക് വേണ്ട പ്രധാനപ്പെട്ട രണ്ട് ഗുണങ്ങൾ. വിപണിയിലെ വിചാഞ്ചാട്ടത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം. എങ്ങനെയാണ് വിപിണിയുടെ ട്രെൻഡുകൾ നിലനിൽക്കുന്നത്, കഴിഞ്ഞ കുറച്ചു നാളുകളായി വിപണിയുടെ ചാഞ്ചാട്ടം, ഓഹരി വാങ്ങിയിരിക്കുന്ന കമ്പനിയുടെ പ്രവർത്തനങ്ങൾ എങ്ങനെ തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി മനസിലാക്കിയാൽ മികച്ച നേട്ടം തന്നെ ഓഹരി വിപണിയിൽ നിന്നും നേടാം.
എന്തായാലും തുടർച്ചയായ മുന്നേറ്റങ്ങൾക്ക് താൽക്കാലികമായി വിരമാമിട്ടിരിക്കുകയാണ് ഓഹരി സൂചികകൾ. ഓഹരി വിപണി ബുധനാഴ്ചയും നേരിയ ഇടിവിൽ അവസാനിച്ചു. സെൻസെക്‌സ് 27.09 പോയിൻ്റ് അല്ലെങ്കിൽ 0.04% താഴ്ന്ന് 73,876.82 ലെവലിലും നിഫ്റ്റി 50 6.90 പോയിൻ്റ് അല്ലെങ്കിൽ 0.03 ശതമാനം ഇടിഞ്ഞ് 22,446.40 ലെവലിലും ക്ലോസ് ചെയ്തു.

അതേ സമയം മുന്നേറ്റം വരും ദിവസങ്ങളിൽ തുടരുമെന്ന് തന്നെ ബ്രോക്കറേജ് സ്ഥാപനങ്ങൾ വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ ഇപ്പോൾ വാങ്ങിയാൽ വരും ദിവസങ്ങളിൽ നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന ചില ഓഹരികൾ വിശദമായി പരിശോധിക്കാം.
1. എം ആൻഡ് എം ഫിനാൻസ്
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ നോമുറ എം ആൻഡ് എം ഫിനാൻസ് കമ്പനിയുടെ ടാർഗെറ്റ് വിലയിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ട്. 240 രൂപയാണ് നിലവിലെ ടാർഗെറ്റ് വില. ബിസിനസ്സ് ആസ്തി വളർച്ച ആരോഗ്യകരമായി തുടരുന്നതിനിടയിൽ വിതരണ വളർച്ച മിതമായി എന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്.
നിലവിലെ ഓഹരി വില
295.70 രൂപ എന്ന നിലയിലാണ് എം ആൻഡ് എം ഫിനാൻസ് ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 2.78 ശതമാനം നേട്ടമാണ് കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയത്. 24.16 ശതമാനമാണ് ഒരു വർഷത്തെ മുന്നേറ്റം. 346.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 233 രൂപയാണ് ഏറ്റവും കുറഞ്ഞത്.
2. ജൂബിലൻ്റ് ഫുഡ് വർക്ക്
ബ്രോക്കറേജ് സ്ഥാപനമായ ബോഫാ സെക്യൂരിറ്റീസ് ജൂബിലൻ്റ് ഫുഡ് വർക്ക്സിനെ 555 രൂപ ടാർഗെറ്റ് നില നിശ്ചയിച്ച് വാങ്ങാമെന്നാണ് ശുപാർശ ചെയ്യുന്നത്. ബിസിനസ്സ് പ്രവണതകളിൽ കൂടുതൽ തകർച്ചയ്ക്ക് സാധ്യതയില്ല. ദീർഘകാലത്തേക്ക് വളർച്ചയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളാണ് മാനേജ്‌മെൻ്റ് സ്വീകരിക്കുന്നത്. ചാക്രിക മാന്ദ്യത്തിലൂടെയാണ് കമ്പനി നിക്ഷേപം നടത്തുന്നതെന്നും ബ്രോക്കറേജ് വിലിയരുത്തുന്നു.

നിലവിലെ ഓഹരി വില
458.45 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ കുറച്ചു നാളുകളായി കമ്പനിയുടെ ഓഹരി ചെറിയ ഇടിന് നേരിടുന്നുണ്ട്. 586.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 420.30 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
3. ടിസിഎസ്
ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ, ടിസിഎസിനെ അപ്ഗ്രേഡ് ചെയ്തു, നേരത്തെയുള്ള വിൽപ്പനയിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ടാർഗെറ്റ് വില 3925 രൂപയിൽ നിന്ന് 4043 രൂപയായി ഉയർത്തുകയും ചെയ്തു.
നിലവിലെ ഓഹരി വില
3,950.05 രൂപയാണ് കമ്പനിയുടെ നിലവിലെ ഓഹരി വില. മാർച്ച് മാസത്തിൽ ടിസിഎസ് ഓഹരി നേരിയ ഇടിവ് നേരിട്ടിരുന്നു. അതേ സമയം 6 മാസത്തിനിടെ 11.65 ശതമാനവും ഒരു വർഷത്തിനിടെ 21.92 ശതമാനം നേട്ടവും കമ്പനി നേടിയിട്ടുണ്ട്. 4,254.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 3,070.25 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
