വിപണി വീണ്ടും കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പണപ്പെരുപ്പ ഭീഷണിയും പ്രതികൂല ആഗോള ഘടകങ്ങളുമാണ് വിപണിയെ പിന്നോട്ടടിക്കുന്നത്. എങ്കിലും ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും പ്രകടമാണ്. ഈയൊരു പശ്ചാത്തലത്തില്‍ 2022-ല്‍ കുതിപ്പിന്റെ പാതയിലുള്ള ഒരു സ്മോള്‍ കാപ് കെമിക്കല്‍ ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ റിലയന്‍സ് സെക്യൂരിറ്റീസ് രംഗത്തെത്തി.
ദീപക് ഫെര്‍ട്ടിലൈസര്‍
കാര്‍ഷിക വളം, വ്യാവസായിക രാസപദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കെമിക്കല്‍ കമ്പനിയാണ് ദീപക് ഫെര്‍ട്ടിലൈസര്‍സ് & പെട്രോകെമിക്കല്‍സ് കോര്പ്പറേഷന്. പൂനെ കേന്ദ്രീകരിച്ച് 1979-ലാണ് തുടക്കം. കമ്പനിയുടെ കാര്‍ഷിക വിഭാഗം മെഥനോള്‍, വിവിധ തരം നൈട്രിക് ആസിഡ്, അമോണിയ എന്നിവ ഉത്പാദിപ്പിക്കുന്നു. മെഥനോള്‍ നിര്‍മിക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയിലാണ്. നിര്‍മാണത്തിനും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നിയന്ത്രിത സ്ഫോടനം നടത്താനുള്ള രാസവസ്തുക്കളും നിര്‍മിക്കുന്നുണ്ട്. വിവിധ രാസവളങ്ങളും കീടനാശിനികളും വിപണിയിലെത്തിക്കുന്നു. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഹര്യാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിര്‍മാണ ശാലകളുണ്ട്.
ഓഹരി വിശദാംശം
ദീപക് ഫെര്‍ട്ടിലൈസറിന്റെ ഓഹരികളില്‍ 47.58 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ഈ ഓഹരികളില്‍ 90.56 ശതമാനവും ഈട് നല്‍കിയിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 14.29 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1.57 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 36.56 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.26 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യൂ 274.90 നിരക്കിലുമാണ്. കെമിക്കല്‍ വിഭാഗം ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 17.94 ആയിരിക്കുമ്പോള്‍ ദീപക് ഫെര്ട്ടിലൈസര്റിന്റേത് 14.04 ആണെന്നതും ശ്രദ്ധേയം. നിലവില്‍ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 7,187 കോടിയാണ്.
അനുകൂല ഘടകം
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതിന്റെ ചുവടുപിടിച്ച് ഫെര്‍ട്ടിലൈസര്‍ മേഖലയില്‍ അടുത്തിടെയായി ഉണര്‍വ് പ്രകടമാണ്. മഴ കാരണം കാര്‍ഷിക മേഖലയില്‍ സീസണലായി ദുര്‍ബലമാകുന്ന കാലയളവ് പിന്നിട്ടതും ഓഹരിക്ക് അനുകൂലമാണ്. ദീപക് ഫെര്‍ട്ടിലൈസറിന്റെ (BSE: 500645, NSE: DEEPAKFERT) അമോണിയ പ്ലാന്റിന്റെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതും നേട്ടമാകും. സമീപകാലയളവില്‍ പാദാനുപാദത്തില്‍ കമ്പനിയുടെ അറ്റാദായവും മാര്‍ജിനും വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ 2 വര്‍ഷമായി ബുക്ക് വാല്യൂവും മെച്ചപ്പെടുന്നു. നിലവില്‍ ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ക്ക് താഴെയാണെങ്കിലും 50, 100, 200 ദിവസ മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് തുടരുന്നത്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ (Score: 8) അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ദീപക് ഫെര്‍ട്ടിലൈസറിന്റെ സാമ്പത്തിക സ്ഥിതി ശക്തമാണ്. കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ ഒരു ശതമാനം വീതം ഇടിവ് കാണിച്ചപ്പോള്‍ പ്രവര്‍ത്തന ലാഭത്തില്‍ 20.6 ശതമാനവും അറ്റാദായം 35 ശതമാനം നിരക്കിലും വളര്‍ച്ച രേഖപ്പെടുത്തി. ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 35 ശതമാനം വാര്‍ഷിക വര്‍ധനയോടെ 1,956 കോടിയും അറ്റാദായം 105 ശതമാനം വാര്‍ഷിക വര്‍ധനയോടെ 180 കോടിയുമായി ഉയര്‍ന്നു. മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ഫലം മേയ് 25-നാണ് പ്രസിദ്ധീകരിക്കുക.
ലക്ഷ്യവില 895
കഴിഞ്ഞ ദിവസം 596 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. സമീപ കാലയളവില്‍ ഓഹരി ആദ്യഘട്ടത്തില്‍ 774-ലേക്കും രണ്ടാം ഘട്ടത്തില്‍ 895-ലേക്കും ഉയരാമെന്നാണ് റിലയന്‍സ് സെക്യൂരിറ്റീസ് വ്യക്തമാക്കിയത്. ഇതിലൂടെ 50 ശതമാനം നേട്ടം കരസ്ഥമാക്കാം. 560 നിലവാരം ഓഹരിയുടെ ശക്തമായ സപ്പോര്‍ട്ട് മേഖലയാണെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 724.80 രൂപയും കുറഞ്ഞ വില 259.20 രൂപയുമാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിപണിയില്‍ നേരിട്ട തിരിച്ചടിയ്ക്കൊപ്പം ഓഹരിയും 12 ശതമാനം തിരുത്തലിന് വിധേയമായി. അതേസമയം 2022-ല്‍ ഇതുവരെയായി 60 ശതമാനവും ഒരു വര്‍ഷ കാലയളവില്‍ 120 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം റിലയന്‍സ് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
