വിപണിയിലെ അസ്ഥിരത തുടരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അസ്ഥിരതയാണ് വിപണിയെ താഴേക്ക് വലിക്കുന്നത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതുവരെ ചാഞ്ചാട്ടം തുടരാൻ തന്നെയാണ് സാധ്യത. അധികരിച്ചു വരുന്ന ലാഭമെടുപ്പും സൂചികകളെ വലച്ചു. അതേ സമയം ഇന്ന് നേട്ടമുണ്ടാക്കിയ ചുരുക്കം ഓഹരികളിൽ പ്രധാനപ്പെട്ട ഒന്നാണ് സി.ജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് ലിമിറ്റഡ് ഓഹരികൾ. എന്താണ് മുന്നേറ്റത്തിന് കാരണമെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും പരിശോധിക്കാം.
ടാർഗെറ്റ് വില ഉയർത്തി ബ്രോക്കറേജ്
അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് ടാർഗെറ്റ് വില ഉയർത്തിയതിന് പിന്നാലെയാണ് ഒന്നാണ് സിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് ലിമിറ്റഡ് ഓഹരികൾ മുന്നോട്ട് കുതിച്ചത്. ആദ്യ സെഷനിൽ തന്നെ ഏകദേശം 4 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
ബ്രോക്കിംഗ് സ്ഥാപനം 850 രൂപയാണ് പുതിയ ടാർഗെറ്റ് വില നിശ്ചയിച്ചിരിക്കുന്നത്. പുതിയ വില നിലവിലെ വിപണി നിലവാരത്തേക്കാൾ 35 ശതമാനം വർദ്ധനവ് സൂചിപ്പിക്കുന്നു. യുബിഎസ് നേരത്തെ നിശ്ചയിച്ചിരുന്ന ടാർഗെറ്റ് വില 580 രൂപയായിരുന്നു.
കമ്പനി വിവേകപൂർണ്ണമായ മൂലധന അലോക്കേറ്ററാണെന്നും സമയബന്ധിതമായ ഫണ്ട് അലോക്കേഷൻ വരും പാദങ്ങളിൽ അടിത്തട്ടിലേക്ക് നയിക്കുമെന്നും വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു . കൂടാതെ, ശക്തമായ മൂലധന വിഹിതത്തിൻ്റെ പിൻബലത്തിൽ ഇടത്തരം ഡിമാൻഡ് ഡ്രൈവറുകൾ നിലവിലുണ്ട്. കമ്പനിക്ക് മികച്ച ഇൻ-ക്ലാസ് ലാഭവും കാര്യമായ ഓപ്ഷൻ മൂല്യവും ഉണ്ടെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 660 രൂപ എന്നതാണ് നിലവിൽ സി.ജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.5 ശതമാനവും ഒരു മാസത്തിനിടെ 18.53 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 2024-ൽ ഇതുവരെ 46.04 ശതമാനവും ഓഹരി മുന്നേറി. 70.15 ശതമാനം വളർച്ചയാണ് ഒരു വർഷത്തിനിടെ കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയത്.
669 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 359.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

സി.ജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് ലിമിറ്റഡ്
വൈദ്യുതി ഉൽപ്പാദനം, പ്രസരണം, വിതരണം, റെയിൽ ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ രൂപകൽപ്പന, നിർമ്മാണം, വിപണനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ് സി.ജി പവർ. ക്രോംപ്ടൺ ഗ്രീവ്‌സ് ലിമിറ്റഡ് എന്നായിരുന്നു കമ്പനി മുമ്പ് അറിയപ്പെട്ടിരുന്നത്. ട്രാൻസ്ഫോർമറുകൾ, സ്വിച്ച് ഗിയർ, സർക്യൂട്ട് ബ്രേക്കറുകൾ, നെറ്റ്വർക്ക് പ്രൊട്ടക്ഷൻ & കൺട്രോൾ ഗിയർ, പ്രോജക്ട് എൻജിനീയറിങ്, എച്ച്.ടി, എൽ.ടി മോട്ടോറുകൾ, ഡ്രൈവുകൾ, പവർ ഓട്ടോമേഷൻ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ കമ്പനിയുടെ വൈവിധ്യമാർന്ന പോർട്ട്ഫോളിയോ ശ്രദ്ധേയമാണ്.
വരുമാനം
2024 ജനുവരി-മാർച്ച് പാദത്തിൽ 240.59 കോടി രൂപ നികുതിക്ക് ശേഷമുള്ള ലാഭം കമ്പനി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 240.23 കോടി രൂപയിൽ നിന്ന് നേരിയ വർധനവുണ്ടായി. 2023 സാമ്പത്തിക വർഷത്തിലെ 785 കോടി രൂപയെ അപേക്ഷിച്ച് 2024 സാമ്പത്തിക വർഷത്തിൽ, നികുതിക്ക് ശേഷമുള്ള സ്റ്റാൻഡ്‌ലോൺ ലാഭം 28 ശതമാനം ഉയർന്ന് 1,004 കോടി രൂപയായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

ജെഎസ്ഡബ്ല്യു എംജി മോട്ടോറിന്റെ വമ്പൻ കുതിപ്പ്; 1,400 കോടിയുടെ നിക്ഷേപവും 4 പുതിയ വാഹനങ്ങളും വരുന്നു!

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!



Click it and Unblock the Notifications