പുതിയ ആഴ്ചയിലെ ആദ്യ ട്രേഡിംഗ് ദിവസം നിക്ഷേപകർക്ക് ആശ്വാസം പകരുന്ന വാർത്തകളാണ് വിപണിയിൽ നിന്നും പുറത്ത് വരുന്നത്. ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. സെൻസെക്സ് 639.85 പോയിൻ്റ് ഉയർന്ന് 73,728.18 ലും നിഫ്റ്റി 190.1 പോയിൻ്റ് ഉയർന്ന് 22,337.10 ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിലെ ഉയർന്നുള്ള വ്യാപാരം വിപണിക്ക് താങ്ങായി. ബ്രെൻ്റ് ക്രൂഡ് ഓയിൽ വിലയിലെ ഇടിവ്, വിദേശ നിക്ഷേപകരുടെ ഉയർന്ന് വന്ന വാങ്ങൽ എന്നിവയും വിപണിക്ക് കരുത്തേകി.
നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക ഒരു ശതമാനത്തിലധികം ഉയർന്നു. നിഫ്റ്റി റിയൽറ്റി, നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഓട്ടോ സൂചികകൾ ഒരു ശതമാനം വരെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോൾക്യാപ് എന്നിവ ഒരു ശതമാനം വരെ ഉയർന്നു. സമീപകാല ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ VIX സൂചിക 2 ശതമാനം കുറഞ്ഞ് 13.19 ലെത്തി.

ഇന്ന് നേട്ടമുണ്ടാക്കിയ പ്രധാനപ്പെട്ട ഓഹരികളിൽ ഒന്ന് വോൾട്ടാസ് ലിമിറ്റഡ് ഓഹരിയാണ്. എൻഎസ്ഇയിലെ മുൻ ക്ലോസിനെ അപേക്ഷിച്ച് 3.2 ശതമാനം ആദ്യ സെഷനിൽ തന്നെ വോൾട്ടാസ് ഓഹരി ഉയർന്നു.
ബൈ കോൾ നൽകി ബ്രോക്കറേജ്
അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ്, വോൾട്ടാസ് ഓഹരി വലിയ മുന്നേറ്റമുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. 2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിപണി വിഹിതം 23 ശതമാനമായി ഉയരാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വോൾട്ടാസ് ഓഹരി ഇപ്പോൾ വാങ്ങാമെന്നാണ് ശുപാർശ.
അന്താരാഷ്‌ട്ര ബ്രോക്കറേജ് 885 രൂപയിൽ നിന്ന് 1,800 രൂപയായി വോൾട്ടാസിന്‍റെ ടാർഗെറ്റ് വില ഉയർത്തിയിട്ടുണ്ട്. അതായത് ഏകദേശം 38 ശതമാനത്തിന്‍റെ വളർച്ച.
മുന്നേറ്റത്തിന് കാരണം
എസി വിൽപ്പനയിലെ വർധനവാണ് കമ്പനിയുടെ ഓഹരിയുടെ മുന്നേറ്റത്തിനും കാരണമായത്. 2023-24 സാമ്പത്തിക വർഷത്തിൽ 2 ദശലക്ഷം യൂണിറ്റ് എസി വിൽപ്പന നടത്തി പുതിയ റെക്കോർഡ് വോൾട്ടാസ് സൃഷ്ടിച്ചിരുന്നു. കാര്യക്ഷമമായ ഓഫ്‌ലൈൻ, ഓൺലൈൻ വിതരണ ശൃംഖലയും നൂതനമായ പുതിയ ലോഞ്ചുകളും ചേർന്ന് കൃത്യമായി വിപണി കയ്യടക്കാൻ വോൾട്ടാസിന് സാധിച്ചു.
നിലവിലെ ഓഹരി വില
1388.05 (22-04-2024, 1.45 pm) രൂപയാണ് നിലവിൽ വോൾട്ടാസ് ഓഹരി വില. കഴിഞ്ഞ 5 ദിവസത്തിനിടെ 7.49 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. ഒരു മാസത്തിനിടെ 30.59 ശതമാനം വളർച്ചയാണ് കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയത്. 69.33 ശതമാനം ലാഭം ആറ് മാസത്തിനിടെ വോൾട്ടാസ് ഓഹരി വാങ്ങിയ നിക്ഷേപകർ നേടിയിട്ടുണ്ട്. ഒരു വർഷത്തിനിടെ ഏകദേശം 70 ശതമാനം വളർച്ചയും വോൾട്ടാസ് ഓഹരി നേടി.

1,395 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 745 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
വോള്‍ട്ടാസ്
ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗവും ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് കമ്പനിയുമാണ് വോള്‍ട്ടാസ് ലിമിറ്റഡ്. 1954ലാണ് കമ്പനി സ്ഥാപിക്കുന്നത്. എസി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ഡിഷ് വാഷര്‍, വാട്ടര്‍ പ്യൂരിഫൈയര്‍, മൈക്രോവേവ് പോലെയുള്ള ഗാര്‍ഹികോപകരണങ്ങളുടെ നിര്‍മാണത്തിലും ഇലക്ട്രോ- മെക്കാനിക്കല്‍ മേഖലയില്‍ ആഗോള തലത്തില്‍ തന്നെ ഇപിസി പദ്ധതികള്‍ കരാറടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നതിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications