തുടർച്ചയായ കുതിപ്പിന് ശേഷം ആഭ്യന്തര വിപണികൾ ഇന്ന് ഇടിവോടെയാണ് ആരംഭിച്ചത്. സെൻസെക്‌സ് 222.02 പോയിൻ്റ് താഴ്ന്ന് 73,792.53 ലും നിഫ്റ്റി 47.65 പോയിൻ്റ് താഴ്ന്ന് 22,414.35 ലുമെത്തി. നിക്ഷേപകരുടെ ലാഭമെടുപ്പാണ് വിപണിയെ താഴേക്ക് വലിച്ചത്. അതോടൊപ്പം യുഎസ് വിപണിയുടെ ദുർബലമായ വ്യാപാരവും വിദേശ നിക്ഷേപകരുടെ വില്പനയും ഇടിവിനു കാരണമായി.
നിഫ്റ്റിയിൽ അദാനി പോർട്സ്, ഭാരത് പെട്രോളിയം, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. അതിൽ അദാനി പോർട്സ് മികച്ച നേട്ടമാണ് ആദ്യ സെഷനിൽ തന്നെ നേടിയത്. മുന്നേറ്റത്തിന്‍റെ കാരണമെന്താണെന്ന് വിശദമായി നോക്കാം.
ചരക്ക് കൈകാര്യം ചെയ്യലില്‍ റെക്കോര്‍ഡ് നേട്ടം
2023-24 സാമ്പത്തിക വർഷം ചരക്ക് കൈകാര്യം ചെയ്യുന്നതിൽ പുതിയ റെക്കോർഡാണ് അദാനി പോർട്സ് സൃഷ്ടിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് 420 എംഎംടി ചരക്കാണ് കൈകാര്യം ചെയ്തതത്. മാർച്ചിൽ കമ്പനി അതിൻ്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ ചരക്ക് അളവ് 38 ദശലക്ഷം മെട്രിക് ടൺ (എംഎംടി) റിപ്പോർട്ട് ചെയ്തതിരുന്നു.

അതിന് പിന്നാലെ ബ്രോക്കറേജുകൾ അവരുടെ ബുള്ളിഷ് നിലപാട് നിലനിർത്തി. അതിന് പിന്നാലെയാണ് ഓഹരി ഇന്ന് ഓഹരി വിപണിയിലും കമ്പനി നേട്ടമുണ്ടാക്കിയത്. ഏകദേശം 3 ശതമാനത്തിന്‍റെ വർധനവാണ് ആദ്യ സെഷനിൽ തന്നെ ഓഹരി വിപണിയിലുണ്ടായത്.
ഓഹരി വിപണിയിലെ പ്രകടനം
1,403.40 രൂപയാണ് നിലവിലെ (02-04-2024, 11.30 PM) ഓഹരി വില. കഴിഞ്ഞ കുറേ നാളുകളായി വലിയ കുതിപ്പ് കമ്പനിയുടെ ഓഹരി നേടിയിട്ടുണ്ട്. 4.43 ശതമാനമാണ് ഒരു മാസത്തിനിടയിലെ നേട്ടം. കഴിഞ്ഞ ആറ് മാസത്തിനിടെ 68.64 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
123.33 ശതമാനം നേട്ടമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ അദാനി പോർട്സ് ഓഹരി വിപണിയിൽ നിന്നും നേടിയത്. 262.15 ശതമാനമാണ് അഞ്ച് വർഷത്തിനിടയിലെ നേട്ടം. 1,424.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കൂടിയ ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില 622.15 രൂപയാണ്.
ടാർഗെറ്റ് വില ഉയർത്തി ബ്രോക്കറേജ്
ആഗോള ബ്രോക്കറേജ് സ്ഥാപനമായ സിറ്റി സ്റ്റോക്ക് ബൈ കോൾ നിലനിർത്തിയിട്ടുണ്ട്. ടാർഗെറ്റ് വില ഒരു ഷെയറിന് 1,564 രൂപയിൽ നിന്ന് ഏകദേശം 1,758 രൂപയായി സിറ്റി സ്റ്റോക്ക് ഉയർത്തികയും ചെയ്തു. അതായത് 27.8 ശതമാനത്തിന്‍റെ വർധനവ്.

മോർഗൻ സ്റ്റാൻലിയും അതിൻ്റെ 'ഓവർ വെയ്റ്റ്' കോൾ നിലനിർത്തി. 1576 രൂപയാണ് ടാർഗെറ്റ് വില. അതായത് മുൻ ടാർഗെറ്റ് വിലയിൽ നിന്നും 14.5 ശതമാനത്തിന്‍റെ വർധനവ്.
ആകെ 14 തുറമുഖങ്ങൾ
ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയാണ് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടര്‍. ഇന്ത്യയിലെ 14 തുറമുഖങ്ങളാണ് അദാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ളത്. കഴിഞ്ഞ ദിവസം ഒഡീഷയിലെ ഗോപാല്‍പുര്‍ തുറമുഖം അദാനി പോര്‍ട്‌സ് ഏറ്റെടുത്തിരുന്നു. ഏകദേശം 3080 കോടി രൂപയാണ് ഈ ഇടപാടിനായി അദാനി ചെലവഴിച്ചത്. നിലവിൽ ഇരുമ്പയിര്, കൽക്കരി, ചുണ്ണാമ്പുകല്ല്, ഇൽമനൈറ്റ്, അലുമിന എന്നിവയാണ് ഈ തുറമുഖത്ത് കൊണ്ടുപോകുന്നത്.
ഇസ്രയേലില്‍ ഹൈഫ പോര്‍ട്ട്, കൊളംബോ തുറമുഖത്ത് ഒരു ടെര്‍മിനലും അദാനിക്ക് സ്വന്തമായുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
