കഴിഞ്ഞ ദിവങ്ങളിൽ വലിയ ഉയരങ്ങളിലേക്കെത്തിയ ഓഹരി സൂചികകൾ വെള്ളിയാഴ്ച ചെറിയ ഇടിവിലാണ് ആരംഭിച്ചത്. എന്നാൽ വരും ദിവസങ്ങളിൽ സൂചികകൾ മുന്നേറ്റം നടത്തുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ വാങ്ങിയാൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന രണ്ട് ഓഹരികൾ നമുക്ക് വിശദമായി പരിശോധിക്കാം. ബ്രോക്കറേജുകൾ ബൈ കോൾ നൽകിയിരിക്കുന്ന ഓഹരികളാണ് രണ്ടും.
1. ഗ്രീൻപാനൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധർ ഗ്രീൻപാനൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന് ബൈ കോൾ നൽകിയിട്ടുണ്ട്. 420 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാമെന്നാണ് ശുപാർശ.
പ്ലൈവുഡിന്‍റേ യും മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയുടെ നിലവിലെ ഓഹരി വില 324 രൂപയാണ്. 3989.68 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. കഴിഞ്ഞ കുറേ നാളുകളായി വലിയ ഇടിവ് ഓഹരിയിൽ ഗ്രീൻപാനൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് നേരിടുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 12.39 ശതമാനം ഇടിവാണ് ഓഹരിക്ക് സംഭവിച്ചത്.

പ്രൊമോട്ടർ/എഫ്ഐഐ ഹോൾഡിംഗ്‌സ്
പ്രൊമോട്ടർമാർ 31-മാർച്ച്-2024 വരെ കമ്പനിയിൽ 53.13 ശതമാനം ഓഹരികൾ കൈവശം വച്ചിരുന്നു, അതേസമയം എഫ്ഐഐകൾക്ക് 2.99 ശതമാനവും ഡിഐഐകൾ 25.81 ശതമാനവും സ്വന്തമാക്കി.
മൊത്തവരുമാനത്തിൽ കുറവ്
31-12-2023 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത മൊത്ത വരുമാനം 387.04 കോടി രൂപയാണ്. എന്നാൽ ഇത് കഴിഞ്ഞ പാദത്തിലെ മൊത്ത വരുമാനത്തിൽ നിന്നും 4.56 ശതമാനത്തിന്‍റെ കുറവാണ്. കഴിഞ്ഞ പാദത്തിൽ നികുതിക്ക് ശേഷമുള്ള അറ്റാദായം 34.61 കോടി രൂപയാണ്.
2. പിഎൻബി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാളാണ് പിഎൻബി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന് ബൈ കോൾ നൽകിയിരിക്കുന്നത്. 1000 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാമെന്നാണ് ശുപാർശ.
റീട്ടെയില്‍ ഉപയോക്താക്കള്‍ക്ക് ഭവന, ഭവന ഇതര വായ്പകള്‍ നല്‍കുന്ന പ്രമുഖര്‍. പഞ്ചാബ് നാഷണല്‍ ബാങ്കാണ് പ്രമോട്ടര്‍മാര്‍. മികച്ച വായ്പ ബുക്കുണ്ട്. 1988ൽ സ്ഥാപിതമായ കമ്പനിയുടെ നിലവിലെ വിപണി മൂലധനം 19969.48 കോടി രൂപയാണ്.

ഓഹരി വിപണിയിലെ പ്രകടനം
771.95 രൂപയാണ് പിഎൻബി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്‍റെ നിലവിലെ ഓഹരി വില. കഴിഞ്ഞ കുറേ നാളുകളായി വലിയ മുന്നേറ്റം നടത്താൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ 16.77 ശതമാനം നേട്ടമാണ് കമ്പനി നേടിയത്. ആറ് മാസത്തിനിടെ 5 ശതമാനം മുന്നേറ്റം നടത്താനും ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തെ നേട്ടം 78 ശതമാനമാണ്.
913.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 406.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.
പ്രൊമോട്ടർ/എഫ്ഐഐ ഹോൾഡിംഗ്സ്
പ്രൊമോട്ടർമാർക്ക് 2023 ഡിസംബർ 31 വരെ കമ്പനിയിൽ 28.13 ശതമാനം ഓഹരിയുണ്ട്, എഫ്ഐഐകൾക്ക് 24.7 ശതമാനവും ഡിഐഐകൾക്ക് 7.86 ശതമാനവും ഓഹരിയുണ്ട്.
വരുമാനത്തിൽ നേരിയ ഇടിവ്
31-12-2023 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത മൊത്ത വരുമാനം 1756.00 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ മൊത്തം വരുമാനം 1779.40 കോടി രൂപയിൽ നിന്ന് -1.32 % കുറവ്, കഴിഞ്ഞ വർഷം ഇതേ പാദത്തിലെ മൊത്തം വരുമാനത്തിൽ നിന്ന് -2.26 % കുറവ്. കഴിഞ്ഞ പാദത്തിൽ നികുതിക്ക് ശേഷമുള്ള അറ്റാദായം 338.44 കോടി രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications