ഓഹരി വിപണി തുടർച്ചയായ അഞ്ചാം ദിവസവും നേട്ടത്തിലാണ് അവസാനിച്ചത്. അവസാന അഞ്ച് സെഷനുകളിൽ നിഫ്റ്റി 50 ഏകദേശം 2.6 ശതമാനം ഉയർന്നു. ബുധനാഴ്ച ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നാണ് വരുൺ ബിവറേജസ്. 3.5 ശതമാനത്തിന് മുകളിൽ വളർച്ചയാണ് ഓഹരി നേടിയത്. ഓഹരിയുടെ മുന്നേറ്റത്തിന്‍റെ കാരണം അറിയാം.
മുന്നേറ്റത്തിന് കാരണം
ബ്രോക്കറേജ് സ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് വരുൺ ബിവറേജസ് ഓഹരിയുടെ ടാർഗെറ്റ് വില ഉയർത്തിയതിന് പിന്നാലെയാണ് വിലയിലെ മുന്നേറ്റം. ഓഹരി വിലയിൽ അടുത്തിടെ തിരുത്തൽ നടന്നെങ്കിലും കമ്പനിയുടെ ബിസിനസ്സ് അടിസ്ഥാനകാര്യങ്ങൾ ശക്തമായി തുടരുന്നുണ്ടെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഓഹരി വിലയിലെ ഈ തിരുത്തൽ വാങ്ങൽ അവസരങ്ങൾ നൽകുന്നുണ്ടെന്നും അന്താരാഷ്ട്ര ബ്രോക്കറേജ് എടുത്തുകാണിക്കുന്നു.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 1,548 രൂപ എന്ന നിലയിലാണ് ബുധനാഴ്ച വരുൺ ബിവറേജസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.46 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 5.72 ശതമാനം മുന്നേറ്റമാണ് ആറ് മാസത്തിനിടെ ഓഹരി നേടിയത്. 2024-ൽ ഇതുവരെ 24.59 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 72.13 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും വരുൺ ബിവറേജസ് ഓഹരിക്ക് സാധിച്ചു. 1,702.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 828.15 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ടാർഗെറ്റ് വില
ഡയറി പാനീയങ്ങളും എനർജി/സ്‌പോർട്‌സ് പാനീയങ്ങളും ഉൾപ്പെടെയുള്ള പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിൽ നിന്നും കാര്യമായ നേട്ടം വരുൺ ബിവറേജസിന് ലഭിക്കുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിലെ വിശകലന വിദഗ്ധർ പറയുന്നത്. അതുകൊണ്ടു തന്നെ 1840 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നും ബ്രോക്കറേജ് കൂട്ടിച്ചേർത്തു.
വരുൺ ബിവറേജസിൻ്റെ ഓഹരികൾ 1,900 രൂപയിലെത്തുമെന്ന് ബ്രോക്കറേജ് മോത്തിലാൽ ഓസ്വാൾ അഭിപ്രായപ്പെട്ടു. അതേസമയം ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എയും ഓഹരിയിൽ ബുള്ളിഷാണ്. ആഗോള ബ്രോക്കറേജ് സ്റ്റോക്കിലെ 'വാങ്ങുക' കോൾ നിലനിർത്തി.
ഉൽപ്പന്നങ്ങളുടെ ഉയർന്ന വിലയും വിപണി വലുപ്പം വർദ്ധിക്കുന്നതും വളർച്ചയെ സഹായിക്കുന്നുവെന്നാണ് ബ്രോക്കറേജ് പറയുന്നത്. അതുകൊണ്ടു തന്നെ ടാർഗെറ്റ് വില 1,977 രൂപയായി ഉയർത്തി. ബ്രോക്കറേജ് ആക്സിസ് സെക്യൂരിറ്റീസ് എഫ്എംസിജി സ്റ്റോക്കിന് 1,800 രൂപ ടാർഗെറ്റ് വില നിശ്ചയിച്ചിട്ടുണ്ട്.

പുതിയ കരാർ
സിംബാബ്‌വെയിലും സാംബിയയിലും ലഘുഭക്ഷണ ബ്രാൻഡായ 'സിംബ മഞ്ചീസ്' നിർമ്മിക്കാനും വിതരണം ചെയ്യാനും വിൽക്കാനും ബഹുരാഷ്ട്ര ഭക്ഷ്യ-പാനീയ പ്രമുഖരായ പെപ്‌സികോയുമായി കരാറിൽ ഏർപ്പെടാൻ തങ്ങളുടെ രണ്ട് അനുബന്ധ സ്ഥാപനങ്ങൾ പദ്ധതിയിടുന്നതായി വരുൺ ബിവറേജസ് അടുത്തിടെ അറിയിച്ചിരുന്നു. 7 മില്യൺ ഡോളർ (ഏകദേശം 60 കോടി രൂപ) മുതൽമുടക്കിൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി.
വരുൺ ബിവറേജസ്
ഓഹരി നിക്ഷേപകരെ സംബന്ധിച്ചു വരുണ്‍ ബിവറേജസിനെ പറ്റി പ്രത്യേകിച്ച് ഒരു മുഖവരയുടെ ആവശ്യമില്ല. മള്‍ട്ടിബാഗര്‍ ഓഹരിയാണ്. പെപ്സികോ ഫ്രാഞ്ചൈസി കൈവശം വച്ചിരിക്കുന്ന കമ്പനി. കാര്‍ബണേറ്റഡ് പാനീയ മേഖലയിലെ അതുല്യരാണ്. ഇന്ത്യന്‍ വിപണിയില്‍ പെപ്സികോ ഉല്‍പ്പന്നങ്ങളുടെ വിജയത്തിനു വഴിവച്ചതു തന്നെ വരുണ്‍ ബിവറേജസ് ആണ്. മികച്ച ട്രാക്ക് റെക്കോഡുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications