പ്രതികൂല ആഗോള ഘടകങ്ങളും പണപ്പെരുപ്പ ഭീഷണിയുമാണ് വിപണിയെ ദുര്‍ബലമാക്കുന്നത്. എങ്കിലും മികച്ച പ്രവര്‍ത്തന ഫലവും പ്രകടനവും കാഴ്ചവയ്ക്കുന്ന ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും വിപണിയില്‍ ദൃശ്യമാണ്. ഇത്തരത്തില്‍ മികച്ച പാദഫലം പുറത്തുവിട്ടതും സമീപ കാലയളവില്‍ 70 ശതമാനം ലാഭം നല്‍കാവുന്നതുമായ സ്മോള്‍ കാപ് ഓഹരി നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുതുതലമുറ ധനകാര്യ സ്ഥാപനമാണ് ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. 1993-ല്‍ ആരംഭിച്ച ഇക്വിറ്റാസ് മൈക്രോ ഫിനാന്‍സാണ് നിലവിലെ ബാങ്കിന്റെ ആദ്യരൂപം. തുടര്‍ന്ന് 2016-ല്‍ ആര്‍ബിഐയില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കിയാണ് ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്ന പേരില്‍ പുനഃരവതരിച്ചത്. ഇതിനോടകം 15 സംസ്ഥാനങ്ങളില്‍ സാന്നിധ്യം അറിയിച്ചു. ഇവിടങ്ങളിലായി 856 ശാഖകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. 2016-ലാണ് ഐപിഒ പൂര്‍ത്തിയാക്കിയത്. ഇക്വിറ്റാസ് ഹോള്‍ഡിംഗ്സ് ആണ് ബാങ്കിന്റെ മുഖ്യ സംരംഭകര്‍.
2008 മുതല്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. ഇതില്‍ 2010-ല്‍ ആരംഭിച്ച ഗുരുകുല്‍ സ്കൂള്‍ ആണ് പ്രധാനം. ലാഭത്തിന്റെ 5 ശതമാനം സ്കൂളിന് വേണ്ടി ചെലവഴിക്കുന്നു.
ഓഹരി വിശദാംശം
ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ (BSE: 543243, NSE: EQUITASBNK) ഓഹരികളില്‍ 74.59 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 3.62 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 16.69 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 6,800 കോടിയാണ്. സ്വകാര്യ ബാങ്കുകളുടെ ശരാശരി പിഇ റേഷ്യോ 22.10 ആയിരിക്കുമ്പോള്‍ ഇക്വിറ്റാസിന്റേത് 24.24 നിരക്കിലാണ്. സമീപ കാലയളവിലൊന്നും ഓഹരി ഡിവിഡന്റ് നല്‍കിയിട്ടില്ല. പ്രതിയോഹരി ബുക്ക് വാല്യൂ 31.60 രൂപയുമാണ്.
അനുകൂല ഘടകം
ബാധ്യതകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തു. ഇതിനോടൊപ്പം മൈക്രോ ഫിനാന്‍സ് കേന്ദ്രീകൃത ബിസിനസ് നിന്നും വൈവിധ്യവത്കരണത്തിലൂടെ പുതിയ മേഖലകളിലേക്കു കടന്നു. ഇതില്‍ നേരിടാവുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടേണ്ടതുണ്ട്. മെച്ചപ്പെട്ട തിരിച്ചടവ് ഉറപ്പാക്കുന്ന വായ്പകളിലേക്കും ശ്രദ്ധകേന്ദ്രീകരിക്കണം. 2023- 25 സാമ്പത്തിക വര്‍ഷത്തില്‍ ആസ്തികളിന്മേലുള്ള ആദായം 1.7 % മുതല്‍ 2 % വരെയും ഓഹരിയിന്മേലുള്ള ആദായം 11- 16 ശതമാനം വരെയും വര്‍ധന കൈവരിക്കുമെന്നാണ് അനുമാനം. ഇവ പ്രധാനമായും ബിസിനസ് വളര്‍ച്ചയിലൂടെയും ചെലവ് ചുരുക്കിയും ബാധ്യകള്‍ കുറച്ചുമായിരിക്കും നേടിയെടുക്കുക എന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ (Score: 5) അടിസ്ഥാനത്തില്‍ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കിനെ വിലയിരുത്തിയാല്‍ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ ബാങ്കിന്റെ വരുമാനം 18.6 ശതമാനവും പ്രവര്‍ത്തന ലാഭം 10.1 ശതമാനവും അറ്റാദായം 13.7 ശതമാനം വീതവും വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മുഖ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,044 കോടിയാണ്. ഇത് പാദാനുപാദത്തില്‍ 1 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 5 ശതമാനത്തോളവും വര്‍ധന രേഖപ്പെടുത്തുന്നു. നാലാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 120 കോടിയാണ്.
ലക്ഷ്യവില 92
വെള്ളിയാഴ്ച 54.30 രൂപയിലാണ് ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 92 ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ നിര്‍ദേശം. ഇതിലൂടെ അടുത്ത 12 മാസത്തിനകം 70 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ കൂടിയ വില 76.80 രൂപയും താഴ്ന്ന വില 46.70 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരിയില്‍ 2 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications