2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദഫലം കഴിഞ്ഞ ദിവസം സുസ്ലോൺ എനർജി പുറത്ത് വിട്ടിരുന്നു. എന്നാൽ കമ്പനിയുടെ പ്രകടനത്തിൽ ബ്രോക്കറേജുകൾ വ്യത്യസ്ത നിലപാട് തുടർന്നതോടെ ബുധനാഴ്ച സുസ്ലോൺ ഓഹരി താഴേക്ക് വീണു. ആദ്യസെഷനിൽ തന്നെ 4 ശതമാനത്തോളം നഷ്ടമാണ് ഓഹരിക്ക് സംഭവിച്ചത്. ഓഹരി വരും ദിവസങ്ങളിലും താഴേക്ക് വീഴാൻ സാധ്യത ഉണ്ടോ, ബ്രോക്കറേജ് വിലയിരുത്തൽ എന്താണ്.... നമുക്ക് നോക്കാം...
പാദഫലം
സുസ്‌ലോൺ എനർജി 26 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ഇബിഐടിഡിഎ 62 ശതമാനം വർധിച്ച് 599 കോടിയിലെത്തി. വരുമാനം 55 ശതമാനം വർധിച്ച് 3,117 കോടിയിലെത്തി. നികുതിക്ക് മുമ്പുള്ള ലാഭം 52 ശതമാനം വർധനവോടെ 459 കോടിയിലെത്തി. നികുതിക്ക് ശേഷമുള്ള വരുമാനം 324 കോടി രൂപയാണ്. ഡെലിവറികൾ, 444 മെഗാവാട്ട് രേഖപ്പെടുത്തി. ഈ പാദത്തിൽ 1 ജിഗാവാട്ട് പുതിയ ഓർഡറുകൾ നേടി, മൊത്തം ഓർഡർ ബുക്ക് 5.7 ജിഗാവാട്ടായി ഉയർത്തി, ഇതിൽ 75 ശതമാനവും വാണിജ്യ, വ്യാവസായിക (സി & ഐ), പൊതുമേഖലാ സ്ഥാപനങ്ങൾ (പിഎസ്‌യു) എന്നിവയുടെ ഓർഡറുകളാണ്.
ഓഹരി വില
എൻഎസ്ഇയിൽ 60 രൂപ നിലവാരത്തിന് തൊട്ടടുത്താണ് സുസ്ലോൺ ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.4 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 2025-ൽ ഇതുവരെ 7 ശതമാനത്തോളം നഷ്ടവും ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. എന്നാൽ ആറ് മാസത്തെ പ്രകടനം പരിശോധിച്ചാൽ 13 ശതമാനം മുന്നേറ്റമുണ്ടാക്കാൻ സുസ്ലോണിന് സാധിച്ചിട്ടുണ്ടെന്ന് കാണാം. 86.04 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 46.15 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഓഹരി വാങ്ങണോ..?
1. മോത്തിലാൾ ഓസ്വാൾ
സുസ്‌ലോൺ എനർജിയുടെ ഒന്നാം പാദ വരുമാനം പ്രതീക്ഷകൾക്ക് അനുസൃതമായിരുന്നു എന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൾ ഓസ്വാൾ പറയുന്നത്. ശക്തമായ നിർവ്വഹണം, വർദ്ധിച്ചുവരുന്ന EPC വിഹിതം (22 ശതമാനം), സ്ഥിരതയുള്ള WTG റിയലൈസേഷനുകൾ എന്നിവ കമ്പനിയുടെ 60 ശതമാനം വളർച്ചാ മാർഗ്ഗനിർദ്ദേശത്തെ പിന്തുണയ്ക്കുന്നു. അതേസമയം ഗ്രൂപ്പ് സിഎഫ്ഒ ഹിമാൻഷു മോഡിയുടെ രാജി, ദുർബലമായ ഇൻസ്റ്റലേഷൻ, ഡെലിവറി ട്രെൻഡുകൾ, കുറഞ്ഞ ഓർഡർ വരവ് എന്നിവ ശ്രദ്ധിക്കേണ്ട ഘടകങ്ങളാണെന്നും ബ്രോക്കറേജ് വിലയിരുത്തി.
80 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് മോത്തിലാൽ ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 20 ശതമാനത്തിന്‍റെ വർദ്ധനവ്.
2. ജെഎം ഫിനാൻഷ്യൽ
കമ്പനിയുടെ പാദഫലം പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണെന്ന് ജെഎം ഫിനാൻഷ്യൽ വ്യക്തമാക്കി. കമ്പനിയുടെ 4.5 ജിഗാവാട്ട് ഉൽപ്പാദന ശേഷിയും 5.7 ജിഗാവാട്ട് ഓർഡർ ബുക്കും പ്രധാന മെട്രിക്സുകളിൽ 60 ശതമാനം വളർച്ചയിൽ ആത്മവിശ്വാസം നൽകുന്നു. അതുകൊണ്ടുതന്നെ 78 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നും ബ്രോക്കറേജ് ശുപാർശ ചെയ്യുന്നു.
3.നുവാമ
പാദഫലം പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെന്നാണ് അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ നുവാമ വിലയിരുത്തുന്നത്. കമ്പനിയുടെ ഭാവി പ്രകടനം, ഇൻസ്റ്റലേഷൻ വെല്ലുവിളികളെ തരണം ചെയ്യുന്നതിനെയും ഊർജ്ജ മേഖലയിലെ അതിന്റെ തന്ത്രപരമായ നേട്ടങ്ങൾ മുതലെടുക്കുന്നതിനെയും ആശ്രയിച്ചിരിക്കുമെന്നാണ് ബ്രോക്കറേജ് പറയുന്നത്. അതുകൊണ്ടുതന്നെ ഓഹരിയിൽ 'ഹോൾഡ്' നിലനിർത്തി. 67 രൂപയാണ് ടാർഗെറ്റ് വില.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications