നിക്ഷേപകർക്ക് അദാനി ഓഹരികളെ പ്രത്യേകം പരിജയപ്പെടുത്തിക്കൊടുക്കേണ്ട ആവശ്യമില്ല. വിപണിയിൽ 8ൽ അധികം അദാനി ഓഹരികളുണ്ട്. അവയുടെ ആകെ മാർക്കറ്റ് മൂല്യം എത്രയാണെന്ന് ചിന്തിക്കുക കുറച്ച് തലവേധന ഉണ്ടാക്കുന്ന കാര്യവുമാണ്. അത് എന്തായാലും അദാനി ഗ്രൂപ്പ് ഓഹരികളിലൊന്നായ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ഓഹരി വരും ദിവങ്ങളിൽ കാളപ്പുറത്തേറുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസ് പറയുന്നത്.
അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ഓഹരിയെക്കുറിച്ച് ബ്രോക്കറേജ് വിലയിരുത്തൽ എന്താണെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും നമുക്ക് പരിശോധിക്കാം.
നിലവിലെ ഓഹരി വില
എൻഎസ്ഇയിൽ 1,428.50 രൂപ എന്നതാണ് നിലവിൽ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.46 ശതമാനവും ഒരു മാസത്തിനിടെ 7.31 ശതമാനവും നേട്ടമുണ്ടാക്കാൻ അദാനി ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 36.33 ശതമാനം മുന്നേറ്റമാണ് ഓഹരി കാഴ്ചവച്ചത്. ആറ് മാസത്തിനിടെ 32.92 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
ഒരു വർഷത്തിനിടെ 93 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് അദാനി ഓഹരി നൽകിയത്. അഞ്ച് വർഷത്തിനിടെ 235 ശതമാനം വളർച്ച കൈവരിക്കാനും അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോണൺ ഓഹരിക്ക് സാധിച്ചു. 1621.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 703 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വലയിരുത്തൽ
വിപണിയെ സംബന്ധിച്ചിടത്തോളം വർഷത്തിൻ്റെ തുടക്കം ദുർബലമായിരുന്നിട്ടും അദാനി ഓഹരി മികച്ച പ്രകടനം തുടർന്നു എന്ന് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസ് വിലയിരുത്തി. മുന്ദ്ര തുറമുഖങ്ങളുടെ മാനേജ്‌മെൻ്റുമായുള്ള സമീപകാല ഇടപെടലുകളും മറ്റ് പ്രധാന അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ തുറമുഖങ്ങൾക്കായുള്ള മാസ്റ്റർ പ്ലാനുകളുടെ വിലയിരുത്തലുകളും ഗണ്യമായ വളർച്ചാ സാധ്യത കാണിക്കുന്നു. കാലക്രമേണ 5-6 മടങ്ങ് വികസിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് ബ്രോക്കറേജ് പറഞ്ഞു.
1650 രൂപ ടാർഗെറ്റ് വിലയോടെ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ഓഹരി വാങ്ങാമെന്നാണ് ബ്രേക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 15-18 ശതമാനം നേട്ടം.

കൂടുതൽ തുറമുഖങ്ങൾ
കഴിഞ്ഞ ദശകത്തിൽ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ സ്വകാര്യ കമ്പനികളിൽ നിന്ന് നിരവധി നോൺ-മേജർ പോർട്ടുകൾ ഏറ്റെടുത്തു. ധാമ്ര, കാട്ടുപള്ളി, കൃഷ്ണപട്ടണം, ഗംഗാവരം, സർഗുജ റെയിൽ എന്നിവിടങ്ങളിലെ ആസ്തികൾ ശ്രദ്ധേയമായ ഏറ്റെടുക്കലുകളിൽ ഉൾപ്പെടുന്നു, അവയ്ക്ക് ഇപ്പോൾ ഏകദേശം 50 ബില്യൺ ഇബിഐടിഡിഎ ഉണ്ട്. ഈ തുറമുഖ ആസ്തികളിൽ ഭൂരിഭാഗവും 67-86% ശേഷി ഉപയോഗത്തിലാണ് പ്രവർത്തിക്കുന്നത്.
ലോജിസ്റ്റിക്സിൽ ഒരു ലാൻഡ് ബാങ്ക് നിർമ്മിക്കുന്നതിൽ കമ്പനിയുടെ തന്ത്രപരമായ ശ്രദ്ധയും ബ്രോക്കറേജ് എടുത്ത് പറഞ്ഞു.
അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ
ഇന്ത്യയിലെ വിവിധ പോർട്ട് ടെർമിനലുകളും പോർട്ട് ഇൻഫ്രാസ്ട്രക്ചറും സ്വന്തമാക്കുകയും പ്രവർത്തിപ്പിക്കുകയും വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന തുറമുഖ ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് അദാനി പോർട്ട്‌സ് & സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്. കണ്ടെയ്‌നർ ചരക്ക് കൊണ്ടുപോകുന്നതിനും മറ്റ് ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്നതിനുമായി കമ്പനി സ്വകാര്യ റെയിൽവേയും പ്രവർത്തിപ്പിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
