ഈയാഴ്ചയില്‍ പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കിനും വ്യാവസായിക ഉത്പാദന നിരക്കിനും (ഐഐപി) മുന്നോടിയായി വിപണിയില്‍ കടുത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. നേട്ടത്തോടെ ആരംഭിച്ച സൂചികകള്‍ പിന്നീട് വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയും ഒരു ഘട്ടത്തില്‍ നിഫ്റ്റിയുടെ 16,000 നിലവാരം തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഉച്ചയ്ക്കു ശേഷം ആഗോള വിപണികളില്‍ പ്രകടമായ ഉണര്‍വിന്റെ പശ്ചാത്തലത്തില്‍ ഏറെ നഷ്ടം നികത്തിയാണ് പ്രധാന സൂചികകളിലൊന്നായ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
ഇതോടെ 16,200-താഴെയായി നിഫ്റ്റിയുടെ ക്ലോസിങ്. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് പ്രധാന സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. ബുധനാഴ്ചത്തെ വ്യാപാരത്തിന് ഒടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി-50, 73 പോയിന്റ് താഴ്ന്ന് 16,167-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 276 പോയിന്റ് നഷ്ടത്തില്‍ 54,088-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചികയുടെ ഉയര്‍ന്ന നിലവാരം 16,318-ലും താഴ്ന്ന നിലവാരം 15,992-ലും രേഖപ്പെടുത്തി.
സമാനമായി എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 0.36 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 2.91 ശതമാനവും ഇടിവിലാണ് ക്ലോസ് ചെയ്തത്. അതേസമയം എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പൊതു സൂചികയായ നിഫ്റ്റി ബാങ്ക് 642 പോയിന്റ് നേട്ടത്തില്‍ 34,693-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 5 എണ്ണം നേട്ടത്തിലും 10 എണ്ണം നഷ്ടത്തിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 1.24 ശതമാനം ഇടിഞ്ഞ ഐടി വിഭാഗം സൂചികയാണ് നഷ്ടം കൂടുതല്‍ നേരിട്ടത്. ഓട്ടോ, എഫ്എംസിജി, മീഡിയ, ഫാര്‍മ, പി.എസ്.യു ബാങ്ക്, ഹെല്‍ത്ത്കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ നഷ്ടം രേഖപ്പെടുത്തി.
അതേസമയം 0.73 ശതമാനം മുന്നേറിയ റിയാല്‍റ്റി വിഭാഗം സൂചികയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. ബാങ്ക് നിഫ്റ്റി, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മെറ്റല്‍, പ്രൈവറ്റ് ബാങ്ക് തുടങ്ങിയ ഓഹരി സൂചികകള്‍ നേരിയ നേട്ടത്തോടെയും ക്ലോസ് ചെയ്തു. എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,142 ഓഹരികളില്‍ 452 എണ്ണം മാത്രമാണ് നേട്ടമുണ്ടാക്കിയത്്. 1,633 ഓഹരികളും നഷ്ടത്തിലാണ് നിര്‍ത്തിയത്. ഇതോടെ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.28-ലേക്ക് ഇടിഞ്ഞു. ഇതിനിടെ വിക്സ് നിരക്കുകള്‍ 2.24 ശതമാനം ഉയര്‍ന്ന് 22.80-ലേക്കെത്തി.
നേട്ടം
ബുധനാഴ്ച എന്‍എസ്ഇയില്‍ പൂര്‍ത്തിയാക്കിയ വ്യാപാരത്തിനിടെ 17 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചു. വില്ക്കാന് ആരും സന്നദ്ധരാകാത്തതിനാല്‍ 29 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ് ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 21 എണ്ണം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
ഇതില്‍ 3.11 ശതമാനം ഉയര്‍ന്ന ഒഎന്‍ജിസി ഓഹരികളാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. ആക്സിസ് ബാങ്ക് 2.46 %, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 1.66 %, സിപ്ല 1.28 %, എച്ച്ഡിഎഫ്സി 1.17 %, എച്ച്ഡിഎഫ്സി ലൈഫ് 1.13 % വീതവും നേട്ടം രേഖപ്പെടുത്തി.
നഷ്ടം
ഇന്ന് എന്‍എസ്ഇയില്‍ നടന്ന വ്യാപാരത്തില്‍ 265 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്ക് വീണു. ആരും വാങ്ങാന്‍ തയ്യാറാകാത്തതിനാല്‍ 284 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലാണ് ബുധനാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം നിഫ്റ്റി-50 സൂചികയിലെ 28 ഓഹരികളും ഇന്ന് നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
ഇതില്‍ 3.30 % ഇടിഞ്ഞ ശ്രീ സിമന്റ് കൂടുതല്‍ തിരിച്ചടി നേരിട്ടു. ബജാജ് ഫിന്‍സേര്‍വ് -2.20 %, ലാര്സണ് & ടൂബ്രോ -2.13 %, എന്‍ടിപിസി -1.96 %, ബിപിസിഎല്‍ -1.84 %, ബജാജ് ഫിനാന്‍സ് -1.79 %, മരുതി -1.74 %, പവര്‍ ഗ്രിഡ് -1.60 %, ഐടിസി -1.60 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications