അടുത്ത വാരം നാല് കമ്പനികളാണ് ഐപിഒയുമായി വിപണിയിലേക്കെത്തുന്നത്. നാലിൽ ഒന്ന് മെയിൻബോർഡ് ഐപിഒ ആയിരിക്കും. ഏകദേശം 750 കോടി രൂപ സമാഹരിക്കുക എന്നതാണ് ലക്ഷ്യം. ഏതൊക്കെ കമ്പനികളാണ് അടുത്ത വാരം ഐപിഒ വിപണിയിലേക്കെത്തുന്നതെന്ന് വിശദമായി പരിശോധിക്കാം.
1. ജെഎൻകെ ഇന്ത്യ
പ്രോസസ്-ഫയർഡ് ഹീറ്ററുകൾ, ക്രാക്കിംഗ് ഫർണസുകൾ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ജെഎൻകെ ഇന്ത്യയുടെ ഐപിഒ ഏപ്രിൽ 23-ന് ആരംഭിക്കും. ഇഷ്യൂവിൽ 300 കോടി രൂപയുടെ പുതിയ ഓഹരികളും 84 ലക്ഷം ഓഹരികളുടെ ഓഫർ ഫോർ സയിലും ഉൾപ്പെടുന്നു. ഗൗതം രാംപെല്ലിയുടെ 11.2 ലക്ഷം ഓഹരികളും ജെഎൻകെ ഗ്ലോബലിൻ്റെ 24.3 ലക്ഷം ഓഹരികളും മാസ്‌കോട്ട് ക്യാപിറ്റലിൻ്റെ 44 ലക്ഷം ഓഹരികളും മിലിന്ദ് ജോഷിയുടെ 4.68 ലക്ഷം ഓഹരികളാണ് ഓഫർ ഫോർ സെയിൽ വഴി വിൽക്കുന്നത്.

കമ്പനി ഒരു ഷെയറിന് 395-415 രൂപ നിരക്കിൽ പ്രൈസ് ബാൻഡ് നിശ്ചയിച്ചു. ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും മറ്റു പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കും.
ഇഷ്യൂ ഏപ്രിൽ 25-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 26-ന് പൂർത്തിയാവും. ഓഹരികൾ ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 30-ന് ലിസ്റ്റ് ചെയ്യും. ഐഐഎഫ്എൽ സെക്യൂരിറ്റീസും ഐസിഐസിഐ സെക്യൂരിറ്റീസുമാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. ലിങ്ക് ഇൻടൈം ഇന്ത്യയാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.
2. വാര്യ ക്രിയേഷൻസ്
സ്വർണ്ണം, വെള്ളി, വിലയേറിയ കല്ലുകൾ എന്നിവയുടെ മൊത്തവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് വാര്യ ക്രിയേഷൻസ്. ഐപിഒ ഏപ്രിൽ 22-ന് ആരംഭിച്ച് ഏപ്രിൽ 25-ന് അവസാനിക്കും.
ഐപിഒയിലൂടെ 13.4 ലക്ഷം ഓഹരികൾ നൽകി 20.10 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 150 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 150,000 രൂപയാണ്.
ഇഷ്യൂ തുക പുതിയ ഷോറൂം സ്ഥാപിക്കുന്നതിനുള്ള ധനസഹായം, പുതിയ ഷോറൂമിൻ്റെ ചെലവും, പുതിയ ഷോറൂമിൻ്റെ സാധനസാമഗ്രികളുടെ വാങ്ങൽ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

3. ശിവം കെമിക്കൽസ്
കാൽസ്യം ഹൈഡ്രോക്സൈഡ്, ഡി-കാൽസ്യം ഫോസ്ഫേറ്റ്, മഗ്നീഷ്യം ഓക്സൈഡ് തുടങ്ങിയവയുടെ ഉൽപ്പാദകരും വിതരണക്കാരുമാണ് ശിവം കെമിക്കൽസ്. ഐപിഒ 2024 ഏപ്രിൽ 23-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും ഏപ്രിൽ 25-ന് അവസാനിക്കുകയും ചെയ്യും.
ഒരു ഓഹരിക്ക് 44 രൂപയാണ്. ഒരു ആപ്ലിക്കേഷൻ്റെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 3000 ഷെയറുകളാണ്. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 132,000 രൂപയാണ്.
4. എംഫോഴ്‌സ് ഓട്ടോടെക് ലിമിറ്റഡ്
ഇന്ത്യയിലെ ഓട്ടോമോട്ടീവ് സ്‌പെഷ്യലിസ്റ്റ് ഘടകങ്ങളുടെ അറിയപ്പെടുന്ന നിർമ്മാതാക്കളാണ് എംഫോഴ്‌സ് ഓട്ടോടെക് ലിമിറ്റഡ്. കമ്പനിയുടെ ഐപിഒ 2024 ഏപ്രിൽ 23-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും ഏപ്രിൽ 25-ന് അവസാനിക്കും ചെയ്യും. ഇഷ്യുവിൻ്റെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 93 മുതൽ 98 രൂപയായി നിശ്ചയിച്ചിരിക്കുന്നു, ലോട്ട് സൈസ് 1,200 ഇക്വിറ്റി ഷെയറുകളായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications