സമ്പദ്‌വ്യവസ്ഥയിലെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനായി ഉപഭോക്താക്കൾക്കും ജീവനക്കാർക്കും കൂടുതൽ പണം ലഭ്യമാക്കുന്നതിന് കേന്ദ്ര ബജറ്റിൽ വ്യക്തിഗത ആദായനികുതി കുറയ്ക്കുന്നതിന് ഒന്നിലധികം പദ്ധതികൾ സർക്കാർ ചർച്ച ചെയ്യുന്നതായി റിപ്പോർട്ട്. വ്യക്തിഗത ആദായനികുതി വെട്ടിക്കുറവ് സംബന്ധിച്ച് അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ദിവസങ്ങളിൽ എടുക്കുമെന്നാണ് വിവരം.
നേരിട്ടുള്ള നികുതി ലഘൂകരണം സംബന്ധിച്ച് ടാസ്‌ക് ഫോഴ്‌സിന്റെ നിർദ്ദേശങ്ങളും ധനമന്ത്രാലയം പരിഗണിക്കുന്നുണ്ട്. പുന: സംഘടനയുടെ ഭാഗമായി നിലവിലുള്ള മിനിമം ഇളവ് പരിധി നിലവിലെ 2.5 ലക്ഷത്തിൽ നിന്ന് ഉയർത്താനും പദ്ധതിയുണ്ട്. ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകളിലൂടെ നികുതി ലാഭിക്കാനുള്ള ഓപ്ഷനുകളും സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

ആദായ നികുതി സ്ലാബുകൾ വിപുലീകരിക്കാൻ ഡയറക്ട് ടാക്സ് കോഡ് (ഡിടിസി) പാനലും നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. 10% ടാക്സ് സ്ലാബ് 10 ലക്ഷം വരെ നീട്ടണമെന്നാണ് നിർദ്ദേശം. ഇത് നികുതിദായകരുടെ വലിയൊരു വിഭാഗത്തിന് കാര്യമായ ആശ്വാസം നൽകും. 10-20 ലക്ഷം രൂപ വരെ, നികുതി സ്ലാബ് 20 ശതമാനവും 20 ലക്ഷം മുതൽ 2 കോടി രൂപ വരെ 30 ശതമാനവും 2 കോടിക്ക് മുകളിൽ 35 ശതമാനവുമാണ് നികുതി.
ഈ ശുപാർശകൾ അംഗീകരിക്കുകയാണെങ്കിൽ, ഏകദേശം 1.47 കോടി നികുതിദായകർ 20% സ്ലാബിൽ നിന്ന് 10% സ്ലാബിലേക്ക് മാറും. പൊതു വരുമാന നികുതിദായകർക്ക് അടിസ്ഥാന ഇളവ് നില 2.5 ലക്ഷം രൂപയായും നിലനിർത്തിും. 2019 ലെ ബജറ്റ് പ്രഖ്യാപനം അനുസരിച്ച് ആദായനികുതി സ്ലാബുകളിലും നിരക്കുകളിലും മാറ്റങ്ങളൊന്നും നിർദ്ദേശിച്ചിട്ടില്ല. 5 ലക്ഷം വരെ നികുതി വരുമാനമുള്ള എല്ലാ നികുതിദായകർക്കും 12,500 രൂപ ഇളവ് ലഭ്യമാക്കിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
