ധനമന്ത്രി അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ മ്യൂച്വൽ ഫണ്ട് കമ്പനികൾ പ്രതീക്ഷിക്കുന്നത് എന്ത്? അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് കമ്പനികളുടെ ആവശ്യങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം. മ്യൂച്വൽ ഫണ്ടുകൾ കൂടുതൽ റീട്ടെയിൽ നിക്ഷേപക സൗഹാർദ്ദപരമാക്കുന്നതിന് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യ (ആംഫി) അസോസിയേഷൻ വിശദമായ ഒരു പട്ടിക തന്നെ തയ്യാറാക്കിയിട്ടുണ്ട്.
അവരുടെ നിരവധി നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് 5 വർഷത്തെ ലോക്ക്-ഇൻ കാലയളവിനൊപ്പം(ഡെറ്റ് ലിങ്ക്ഡ് സേവിംഗ്സ് സ്കീം അഥവാ ഡിഎൽഎസ്എസ് 5 വർഷത്തെ നികുതി ലാഭിക്കൽ എഫ്ഡിക്ക് തുല്യമാക്കുക എന്നത്. അതായത് 1.5 ലക്ഷം രൂപയുടെ നികുതി ആനുകൂല്യങ്ങൾ ഏർപ്പെടുത്തണമെന്നാണ് ആംഫിയുടെ നിർദ്ദേശം. ബോണ്ട് മാർക്കറ്റുകളിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറഞ്ഞ ചെലവിൽ വർദ്ധിപ്പിക്കുകയും അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ നിർദ്ദേശത്തിന്റെ ലക്ഷ്യം. ഉയർന്ന പങ്കാളിത്തം സർക്കാരിനെപ്പോലുള്ള വൻകിട വായ്പക്കാർക്ക് വിപണിയിൽ നിന്ന് ഫണ്ട് സ്വരൂപിക്കാൻ അനുവദിക്കും.

കൂടാതെ, സ്വർണ്ണ ഇടിഎഫുകളെ ഭൌതിക സ്വർണ്ണത്തേക്കാൾ ആകർഷകമായ ഒരു ബദൽ നിക്ഷേപമാക്കി മാറ്റുന്നതിന്, ഡെറ്റ് സെക്യൂരിറ്റികളുടെ കാര്യത്തിലെന്നപോലെ എൽടിസിജി ആവശ്യങ്ങൾക്കുള്ള ഹോൾഡിംഗ് കാലയളവ് 3 വർഷത്തിൽ നിന്ന് 1 വർഷമായി കുറയ്ക്കാനും ആംഫി നിർദ്ദേശിച്ചിട്ടുണ്ട്.
കുറഞ്ഞ റിസ്ക് എടുക്കാൻ താത്പര്യമുള്ള കൂടുതൽ നിക്ഷേപകരുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഇക്വിറ്റി ഓറിയന്റഡ് മ്യൂച്വൽ ഫണ്ടുകളുടെ പരിധി നിലവിലുള്ള 65 ശതമാനത്തിൽ നിന്ന് 50 ശതമാനം 'ഇക്വിറ്റി ഓറിയന്റഡ് ഫണ്ട്' ആയി കുറയ്ക്കാനും ആംഫി നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും. മ്യൂച്വൽ ഫണ്ട് കമ്പനികളുടെ ഏതൊക്കെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് കാത്തിരിക്കുകയാണ് ആംഫി അസോസിയേഷനും നിക്ഷേപകരും.
മ്യൂച്വൽ ഫണ്ട്: ഡയറക്‌ട് പ്ലാനിലൂടെ എങ്ങനെ കൂടുതൽ വരുമാനം നേടാം?
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications