മ്യൂച്വൽ ഫണ്ട്: ഡയറക്‌ട് പ്ലാനിലൂടെ എങ്ങനെ കൂടുതൽ വരുമാനം നേടാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ മ്യൂച്വൽ ഫണ്ട് സ്‌കീമുകളിൽ രണ്ട് പ്ലാനുകളാണ് ഉള്ളത്, ഡയറക്‌ട് പ്ലാനും റെഗുലർ പ്ലാനും. 2013-ൽ ആണ് മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ ഡയറക്‌ട് പ്ലാനുകൾ ആരംഭിക്കുന്നത്. ഡയറക്‌ട് പ്ലാനും റെഗുലർ പ്ലാനും രണ്ട് വ്യത്യസ്ത പ്ലാനുകൾ അല്ല. പ്രധാന പ്ലാനിന്റെ രണ്ട് വകഭേദങ്ങളാണെന്ന് മാത്രം. വിതരണക്കാരുടേയും ഇടനിലക്കാരുടേയും സഹായമില്ലാതെ നിക്ഷേപകർക്ക് അസറ്റ് മാനേജുമെന്റ് കമ്പനികളുടെ (എഎംസി) മ്യൂച്വൽ ഫണ്ട് സ്‌കീമുകളിൽ നേരിട്ട് നിക്ഷേപിക്കാൻ കഴിയും.

 

ഇങ്ങനെ മ്യൂച്വൽ ഫണ്ട് സ്‌കീമുകളിൽ നിങ്ങൾ നേരിട്ട് നിക്ഷേപിക്കുമ്പോൾ എ‌എം‌സി ഇടനിലക്കാരന് ഒരു കമ്മീഷനും നൽകേണ്ടതായി വരുന്നില്ല. അതിനാൽ തന്നെ ഈ ഫണ്ടുകളുടെ ചിലവ് അനുപാതം കുറവാണ്. ഈ തുക കുറഞ്ഞ ഫണ്ട് മാനേജുമെന്റ് ചാർജുകളിലൂടെ നിക്ഷേപകർക്ക് തന്നെ നൽകുന്നു. ഒരു എം‌എഫ് സ്‌കീമിലെ ഡയറക്‌ട് പ്ലാനിന്റെ ഫണ്ട് മാനേജുമെന്റ് നിരക്ക്, മ്യൂച്വൽ ഫണ്ട് സ്കീമിന്റെ പതിവ് പ്ലാനിനേക്കാൾ 1.25% വരെ കുറവാണ്. അതിനാൽ മറ്റ് പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഡയറക്‌ട് പ്ലാനിൽ നിന്ന് നിക്ഷേപകന് പ്രതിവർഷം 1.25 ശതമാനം വരെ കൂടുതൽ വരുമാനം ലഭിക്കുന്നു.

മ്യൂച്വൽ ഫണ്ട്: ഡയറക്‌ട് പ്ലാനിലൂടെ എങ്ങനെ കൂടുതൽ വരുമാനം നേടാം?

റിസർവ് ബാങ്ക് വായ്പാനയം: തുടർച്ചയായ ആറാം തവണയും റിപ്പോ നിരക്ക് കുറയ്ക്കാൻ സാധ്യത

ദീർഘകാലത്തേക്കുള്ള പ്ലാനുകളാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ, അതായത് 10 വർഷത്തേക്കോ 20 വർഷത്തേക്കോ ഉള്ള ഡയറക്‌ട് പ്ലാനുകളാണെങ്കിൽ ഈ 1.25% നിങ്ങൾക്ക് ലഭിക്കുന്ന നല്ലൊരു തുക തന്നെയാണ്. ഉദാഹരണത്തിന് 20 വർഷത്തോളം ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്‌കീമിന്റെ പതിവ് പ്ലാനിൽ നിങ്ങൾ 5,000 രൂപയ്ക്ക് ഒരു എസ്ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍) നിക്ഷേപം നടത്തുമ്പോൾ 20 വർഷ കാലയളവിൽ ഈ സ്കീം 12% സിഎജിആർ നൽകുന്നുവെന്ന് കരുതുക, അങ്ങനെയെങ്കിൽ നിങ്ങളുടെ 12 ലക്ഷത്തിന്റെ നിക്ഷേപം 49.95 ലക്ഷം രൂപയായാണ് വർദ്ധിക്കുന്നത്. എന്നാൽ ഇതേ തുക നിങ്ങൾ ഡയറക്‌ട് പ്ലാനിൽ നിക്ഷേപിക്കുകയാണെങ്കിൽ 20 വർഷത്തേക്ക് നിങ്ങൾക്ക് 13.25 ശതമാനം വരുമാനമാണ് നേടിത്തരുന്നത്. അതായത് പ്ലാൻ കാലവധി തികയുമ്പോൾ നിങ്ങളുടെ തുകയുടെ മെച്യൂരിറ്റി മൂല്യം 59.29 ലക്ഷം രൂപയായിരിക്കും. അതിനാൽ ഡയറക്‌ട് പ്ലാനാണ് നിക്ഷേപകന് കൂടുതൽ വരുമാനം നൽകുന്നത്.

English summary

മ്യൂച്വൽ ഫണ്ട്: ഡയറക്‌ട് പ്ലാനിലൂടെ എങ്ങനെ കൂടുതൽ വരുമാനം കിട്ടും?

How does an investor get more Income through Direct Plan of Mutual Fund
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X