ദില്ലി: കേന്ദ്ര ബജറ്റില്‍ നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്. 400 ന്യൂജനറേഷന് വന്ദേഭാരത് ട്രെയിനുകള്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് പുറത്തിറക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇത് ഏറ്റവും കരുത്തുള്ള ആധുനിക സൗകര്യങ്ങളുള്ള ട്രെയിന്‍ ആയിരിക്കുമെന്നും നിര്‍മല പറഞ്ഞു. ഇതിന് പുറമേ നൂറ് പിഎം ഗാഡി ശക്തി കാര്‍ഗോ ടെര്‍മിനലുകളും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വികസിപ്പിച്ചെടുക്കും. മെട്രോ സിസ്റ്റം നടപ്പാക്കുന്നതിന് ഏറ്റവും മികച്ച വഴികള്‍ തന്നെ ഉപയോഗിക്കും. കര്‍ഷകര്‍ക്കും ചെറുകിട-ഇടത്തരം സംരംഭകര്‍ക്കായി റെയില്‍വേ പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഒരു സ്റ്റേഷന് ഒരു ഉല്‍പ്പന്നം എന്ന രീതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് പ്രാദേശിക വ്യവസായങ്ങളെ സഹായിക്കുന്നതിനും വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനുമാണെന്ന് നിര്‍മല പറയുന്നു. അതേസമയം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മെയ്ഡ് ഇന്‍ ഇന്ത്യ ടാബ്ലെറ്റുമായിട്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത്. പരമ്പരാഗതമായി ഉപയോഗിക്കുന്ന ചുവന്ന പെട്ടിയുമായി വരുന്ന സമ്പ്രദായമാണ് ധനമന്ത്രി നേരത്തെ അവസാനിപ്പിച്ചിരുന്നത്. കേന്ദ്ര മന്ത്രിസഭ ബജറ്റിന് അംഗീകാരം നല്‍കുകയും ചെയ്തു. പ്രധാനമന്ത്രിയും, ധനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും ഒരുമിച്ചുള്ള യോഗത്തിന് ശേഷമാണ് മന്ത്രിസഭാ അംഗീകാരം ലഭിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
