ദില്ലി: ഇന്ത്യ ഫൈവ് ജി ഇന്റര്‍നെറ്റ് യുഗത്തിലേക്ക്. ഈ വര്‍ഷം തന്നെ ഫൈവ് ജി സര്‍വീസുകള്‍ ഉണ്ടാവുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് കേന്ദ്ര ബബജറ്റില്‍ പ്രഖ്യാപിച്ചു. അതേസമയം ഫൈവ് ജി സ്പെക്ട്രം ലേലം നടത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി. സ്വകാര്യ കമ്പനികള്‍ക്കാണ് ലൈസന്‍സ് നല്‍കുക. അതേസമയം ഗ്രാമങ്ങളില്‍ ഒപ്പ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുണ്ടാക്കുമെന്നും നിര്‍മല പ്രഖ്യാപിച്ചു. ഇന്ത്യയില്‍ അതിവേഗ ഇന്റര്‍നെറ്റ് അന്താരാഷ്ട്ര തലത്തിലെ പോലെ ലഭ്യമാക്കാനുള്ള നീക്കമാണിത്. കൂടുതല്‍ ഡിജിറ്റലൈസേഷനിലേക്ക് മോദി സര്‍ക്കാര്‍ നീങ്ങുകയാണെന്ന സൂചനയാണ് ഫൈവ് ജി സേവനം കൊണ്ടുവരുന്നതിലൂടെ നല്‍കുന്നത്.

അതേസമയം ഇ പാസ്പോര്‍ട്ട് സംവിധാനവും ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 2022-23 സാമ്പത്തിക വര്‍ഷം ഇ പാസ്പോര്‍ട്ട് സംവിധാനം പൗരന്മാര്ക്ക് ലഭ്യമാകും. ചിപ്പുകള്‍ പിടിപ്പിച്ചതും പുത്തന്‍ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ചതും ആയിരിക്കും ഇ പാസ്പോര്‍ട്ട് സംവിധാനം. ഇതിന് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമുണ്ടാവും. പാസ്പോര്‍ട്ടിന്റെ പുറംച്ചട്ടയില്‍ ഇലക്ട്രോണിക് ചിപ്പും സുരക്ഷയുമായും ബന്ധപ്പെട്ട വിവരങ്ങളും ചേര്‍ക്കും. റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയാല്‍ സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിച്ചായിരിക്കും ഇ പാസ്പോര്‍ട്ട് പുറത്തിറക്കുക. രാജ്യത്ത് ഡിജിറ്റല്‍ റുപ്പി നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications