2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റിന്റെ അവതരണം ലോക്സഭയില്‍ പുരോഗമിക്കുകയാണ്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും അതുവഴി അന്തരീക്ഷ മലനീകരണത്തിന്റെ തോത് കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ മുന്തിയ പരിഗണന നല്കുന്ന വിഷയവുമാണ്. അതുകൊണ്ട് ഇലക്ട്രിക് വാഹനങ്ങളുമായി (ഇവി) ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനങ്ങളും കേന്ദ്ര ധനമന്ത്രി നീര്മല സീതരാമന് ബജറ്റില്‍ ഉള്‍പ്പെടുത്തി.

വരുന്ന സാമ്പത്തിക വര്‍ഷം, ഇലക്ട്രിക് വാഹന മേഖലയ്ക്ക് പ്രയോജനം ചെയ്യുന്ന വിധത്തില്‍ ബാറ്ററി കൈമാറ്റ നയം (Battery Swapping) കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. വൈദ്യുതി വാഹനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുഗതാഗത സോണുകള്‍ രൂപീകരിക്കും. ഇതിന് സഹായമാകുന്ന വിധത്തില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപകമാക്കുമെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി. നിലവില്‍ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം സജ്ജമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ബജറ്റ്് പ്രധാനമായും ശ്രദ്ധകേന്ദ്രകരിച്ചിരിക്കുന്നത് 7 മേഖലകളിലാണ്. പിഎം ഗതിശക്തി, എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുള്ള വികസനം, ഉത്പാദനശേഷി വര്‍ധിപ്പിക്കും, ഉദിച്ചുയരുന്ന പുതിയ അവസര സാധ്യതകള്‍, ഊര്‍ജ മേഖലയിലെ പരിവര്‍ത്തനം, കാലാവസ്ഥാ- പരിസ്ഥിതി മേഖല, നിക്ഷേപത്തിനുള്ള സഹായം എന്നീ മേഖലകളിലൂന്നിയാണ് ഇത്തവണത്തെ ബജറ്റ്.
കോവിഡിനെതിരായ വാക്സിനേഷന് പദ്ധതികളുടെ നടത്തിപ്പുകള്‍ക്ക് വേഗമാര്‍ജിക്കാന്‍ സാധിച്ചത് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സഹായകമായെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും സാമ്പത്തികമേഖല അതിവേഗം കരകയറുകയാണ്. ഇതിനിടെയിലും ആത്മനിര്‍ഭര്‍ പദ്ധതിയിലൂടെ 60 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചുവെന്നും കഴിഞ്ഞ ബജറ്റുകളില്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ ഉണര്വിന് സഹായകമായെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിലൂടെ രാജ്യത്തെ ഗതാഗത മേഖലയിലെ വികസനം ഉറപ്പാക്കും. 25,000 കിലോമീറ്റര്‍ ദേശീയപാത വികസിപ്പിക്കും. ഇതിലൂടെ ചരക്ക് നീക്കവും ജനങ്ങളുടെ യാത്രാ സൗകര്യവും വര്‍ധിപ്പിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി. ഒരു രാജ്യം ഒരു ഉത്പന്നം എന്ന നയം പ്രോത്സാഹിപ്പിക്കും. പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇവി ഇന്‍ഫ്രാ സ്റ്റോക്ക്സ്
വൈദ്യുത വാഹനങ്ങള്‍ക്ക് മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജം നല്കുന്ന ലിതിയം- അയോണ്‍ ബാറ്ററികള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം ചാര്‍ജിങ് പോയിന്റുകളാണ്. അടുത്ത 5 വര്‍ഷത്തിനകം ഇവി ചാര്‍ജിങ്ങുമായി ബന്ധപ്പെട്ട വ്യവസായം 2.25 ലക്ഷം കോടി രൂപയാകുമെന്നാണ് അനുമാനം. 2027 വരെയുള്ള കാലഘട്ടത്തില്‍ ഈ മേഖലയുടെ വാര്‍ഷിക വളര്‍ച്ച 40 ശതമാനമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അതുപോലെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വൈദ്യുത വാഹനങ്ങളിലേക്ക് മാറാന്‍ മികച്ച പ്രോത്സാഹനവുമുണ്ട്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
