ഈ വര്‍ഷത്തെ തന്നെ പ്രധാനപ്പെട്ട ഒരു വ്യാപാര ആഴ്ചയിലേക്കാണ് കടക്കുന്നത്. സമീപ ഭാവിയിലേക്ക് രാജ്യത്തിന്റെ വികസനത്തിനുള്ള നിര്‍ണായക ചുവടുവയ്പ്പുകളാണ് ഓരോ ബജറ്റിലൂടെയും വിഭാവനം ചെയ്യുന്നത്. അതിനാല്‍ ഓരോ ബജറ്റും ഓഹരി വിപണിക്കും സമ്പദ്ഘടനയ്ക്കും ഒരുപോലെ നിര്‍ണായകമാണ്. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് രാവിലെ 11 മണി മുതലാണ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുന്നത്. വ്യാപാര ദിനത്തിന്റെ ഇടവേളയിലാണ് ബജറ്റ് അവതരിപ്പിക്കപ്പെടുന്നതിനാല് വിപണിയില്‍ കടുത്ത ചാഞ്ചാട്ടങ്ങള്‍ക്കും സാധ്യതയേറെ. ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന 6 പ്രധാന ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.
കഴിഞ്ഞയാഴ്ച
ദുര്‍ബല ആഗോള സൂചനകളുടെ പ്രതികൂല സ്വാധീനത്താല്‍ ആഭ്യന്തര വിപണികള്‍ ജനുവരിയിലെ അവസാന വ്യാപാര ആഴ്ചയില്‍ കടുത്ത വില്‍പ്പന സമ്മര്‍ദമാണ് നേരിട്ടത്. മാര്‍ച്ചില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗം സൂചിപ്പിച്ചത്, ഉക്രൈന്- റഷ്യ സംഘര്‍ഷം, വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പനയുമാണ് വിപണികളെ സമ്മര്‍ദത്തിലാഴ്ത്തിയത്. സെന്‍സെക്സും നിഫ്റ്റിയും 3 ശതമാനത്തോളം നഷ്ടം നേരിട്ടു. ഐടി വിഭാഗം ഓഹരികളാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. റിയാല്‍റ്റി, മെറ്റല്‍ ഓഹരികളും നഷ്ടം രേഖപ്പെടുത്തി. എങ്കിലും തരിച്ചു വരവിനുള്ള ചില ശ്രമങ്ങള്‍ വിപണിയിലുണ്ടായതും നിര്‍ണായക നിലവാരമായ 17,000 ദിനാന്ത്യം കാത്തുസൂക്ഷിച്ചതും ശ്രദ്ധേയമാണ്.
നിഫ്റ്റി ടെക്നിക്കല്‍
വോളാറ്റാലിറ്റി കഴിഞ്ഞയാഴ്ച വര്‍ധിച്ച് 20 നിലവാരം മറികടന്നു. ആഴ്ചയുടെ അടിസ്ഥാനത്തിലുള്ള എംഎസിഡി സൂചകങ്ങള്‍ ബെയറിഷ് മേഖലയിലാണ്. എന്നാല്‍ ആര്‍എസ്ഐ പ്രത്യേക സൂചനകള്‍ നല്‍കുന്നുമില്ല. കടുത്ത തിരിച്ചടി കഴിഞ്ഞയാഴ്ച നേരിട്ടെങ്കിലും ഘടനാപരമായി മോശമായിട്ടില്ല. നിഫ്റ്റി 20 വീക്ക്ലി മൂവിങ് ആവറേജിന് (ഡബ്ല്യൂഎംഎ) താഴെയാണെങ്കിലും സൂചികയുടെ 50, 100, 200 ഡബ്ല്യൂഎംഎ നിലവാരങ്ങള്‍ക്ക് മുകളിലാണ്. ഇതുവരെയും 50-ഡബ്ല്യൂഎംഎ നിലവാരമായ 16,347 തകര്‍ത്തിട്ടില്ലെന്നതും ശ്രദ്ധേയം. കഴിഞ്ഞയാഴ്ച തിരിച്ചടിയില്‍ നിന്നും പിന്തുണ ലഭിച്ച 16,850 നിലവാരം തകര്ക്കപ്പെടാതിരിക്കുന്നിടത്തോളം നിഫ്റ്റിയില്‍ തിരിച്ചുവരവിനുള്ള പ്രതീക്ഷ നിലനില്ക്കുന്നു എന്നാണ് സാംകോ സെക്യൂരിറ്റീസ് ചൂണ്ടിക്കാണിച്ചത്. നിഫ്റ്റിയുടെ തൊട്ടടുത്ത പ്രതിരോധം 17,650 മേഖലകളിലാണ്.
കേന്ദ്ര ബജറ്റ് 2022
ചൊവ്വാഴ്ചയാണ് ധനമന്ത്രി നിര്‍മല സീതാരാമന് 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുക. ആഗോള വിപണികളില്‍ നിന്നും പ്രതികൂല വാര്‍ത്തകളായതിനാല്‍ ആഭ്യന്തര വിപണികള്‍ക്ക് മുന്നോട്ട് നീങ്ങാന്‍ ബജറ്റിലേക്ക് ഉറ്റുനോക്കുന്നു. സാധാരണ രീതിയില്‍ ബജറ്റിന് തൊട്ടുമുമ്പുള്ള ദിനങ്ങളില്‍ വിപണിയില്‍ ഉണര്‍വ് പ്രകടമാകാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ വിപണികള്‍ തിരുത്തലിന്റെ പാതയിലേക്ക് മാറുന്നതിനാണ് സാക്ഷ്യം വഹിച്ചത്. അതിനാല്‍ ബജറ്റില്‍ അനുകൂല പരാമര്‍ശങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ വിപണി മുന്നോട്ട് കുതിക്കാന്‍ ശ്രമിക്കും. ബജറ്റ് പ്രഖ്യാപനങ്ങള്‍ പൂര്‍ണമായി പുറത്തുവരുമ്പോള്‍ തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളുണ്ടാകാം. അതിനാല്‍ ജാഗ്രതയോടെയും മിതമായും മാത്രം ട്രേഡ് ചെയ്യുന്നതാവും ഉചിതമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്.
ആഗോള സൂചനകള്‍
>> റഷ്യ- ഉക്രൈന് സംഘര്‍ഷം ആഗോള തലത്തില്‍ ഓഹരി വിപണികളെ സമ്മര്‍ദത്തിലാഴ്ത്തുന്നു. കൂടാതെ സംഘര്‍ഷാവസ്ഥ കാരണമുള്ള വിതരണ മേഖലയിലെ പ്രതിസന്ധികള്‍ കാരണം ക്രൂഡ് ഓയില്‍ 2014-ന് ശേഷമുള്ള ഉയര്‍ന്ന നിലവാരമായ 90 ഡോളറിലേക്ക് എത്തുന്നതും പ്രതികൂല ഘടകമാണ്. ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കും ശുഭകരമല്ല.
>> യുഎസ് സൂചകങ്ങള്‍- ലോകത്തിലെ വമ്പന്‍ സാമ്പത്തിക ശക്തിയായ അമേരിക്കയില്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതിനിടെ ഈയാഴ്ച പുറത്തുവരുന്ന പര്‍ച്ചേസ് മാനേജേര്‍സ് ഇന്‍ഡക്സ് (പിഎംഐ), തൊഴിലവസരങ്ങളുടെ നിരക്ക്, തൊഴിലില്ലായ്മ നിരക്കുകളും വിപണിക്ക് നിര്‍ണായകമാണ്.
ആഭ്യന്തര സൂചകങ്ങള്‍
>> ജനുവരി മാസത്തെ വാഹന വില്‍പ്പന കണക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പുറത്തുവരും. ഓട്ടോ വിഭാഗം ഓഹരികളെ ഇത് ശ്രദ്ധാകേന്ദ്രമാക്കുന്നു. കഴിഞ്ഞ മാസം പുറത്തുവന്ന കണക്കുകളില്‍ കോവിഡ് പ്രതിസന്ധിയേല്‍പ്പിച്ച ആഘാതവും ചിപ്പ് ക്ഷാമത്തില്‍ നിന്നും വ്യവസായ മേഖല മുക്തമാകുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു.
>> ജനുവരിയിലെ പിഎംഐ നിലവാരം പ്രസിദ്ധീകരിക്കും. കോവിഡ് മൂന്നാം തരംഗം സമ്പദ്ഘടനയില്‍ ഏല്‍പ്പിച്ച ആഘാതം എത്രത്തോളമുണ്ടെന്ന ഏകദേശ ചിത്രം ഈ നിരക്കുകളിലൂടെ അറിയാനാവും. ഡിസംബറില്‍ പിഎംഐ നിരക്ക് മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് വീണിരുന്നു.
മൂന്നാം പാദഫലം
വിപണിയില്‍ കടുത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. അതിനാല്‍ മൂന്നാം പാദഫലങ്ങളോടനുബന്ധിച്ച് തെരഞ്ഞടുത്ത ഓഹരികളില്‍ പ്രതികരണം ദൃശ്യമാണ്. ഈയാഴ്ച നിരവധി പ്രമുഖ കമ്പനികളുടെ ഡിസംബര്‍ ത്രൈമാസ കാലയളവിലെ സാമ്പത്തികഫലം പുറത്തുവരുന്നുണ്ട്. സണ്‍ ഫാര്‍മ, ടാറ്റ മോട്ടോര്‍സ്, ഇന്ത്യന്‍ ഓയില്‍, അദാനി പോര്‍ട്ട്സ്, ടെക് മഹീന്ദ്ര, ജിന്‍ഡാല്‍ സ്റ്റീല്‍, എച്ച്ഡിഎഫ്സി, അദാനി ഗ്രീന്‍ എനര്‍ജി, ഐടിസി, അദാനി ട്രാന്സ്മിഷന്, ടൈറ്റന്, അദാനി ട്രാന്സ്മിഷന്, ഗെയില്‍, ലുപിന്‍, ടാറ്റ സ്റ്റീല്‍, ഡീവീസ് ലാബ്, ശ്രീ സിമന്റ്സ് എന്നീ പ്രമുഖ കമ്പനികള്‍ ഈയാഴ്ച മൂന്നാം പാദഫലം പ്രസീദ്ധികരിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
