ക്രിപ്റ്റോ കറന്‍സികള്‍ ചര്‍ച്ചയായതിന് പിന്നാലെ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന കാര്യമാണ് രൂപയുടെ ഡിജറ്റല്‍ പതിപ്പ്. ഒടുവില്‍ അനിശ്ചിതത്വങ്ങള്‍ക്ക് വിരമാമിട്ട് രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി.

രാജ്യത്തിന്റെ സ്വന്തം ഡിജിറ്റല്‍ റുപ്പീ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പുറത്തിറക്കുമെന്നും വൈകാതെ ത്ന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കറന്‍സിയുടെ വിതരണം തുടങ്ങുംമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി ബ്ലോക്ക് ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു.
ബജറ്റ് പ്രധാനമായും ശ്രദ്ധകേന്ദ്രകരിച്ചിരിക്കുന്നത് 7 മേഖലകളിലാണ്. പിഎം ഗതിശക്തി, എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുള്ള വികസനം, ഉത്പാദനശേഷി വര്‍ധിപ്പിക്കും, ഉദിച്ചുയരുന്ന പുതിയ അവസര സാധ്യതകള്‍, ഊര്‍ജ മേഖലയിലെ പരിവര്‍ത്തനം, കാലാവസ്ഥാ- പരിസ്ഥിതി മേഖല, നിക്ഷേപത്തിനുള്ള സഹായം എന്നീ മേഖലകളിലൂന്നിയാണ് ഇത്തവണത്തെ ബജറ്റ്.
കോവിഡിനെതിരായ വാക്സിനേഷന് പദ്ധതികളുടെ നടത്തിപ്പുകള്‍ക്ക് വേഗമാര്‍ജിക്കാന്‍ സാധിച്ചത് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സഹായകമായെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും സാമ്പത്തികമേഖല അതിവേഗം കരകയറുകയാണ്. ഇതിനിടെയിലും ആത്മനിര്‍ഭര്‍ പദ്ധതിയിലൂടെ 60 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചുവെന്നും കഴിഞ്ഞ ബജറ്റുകളില്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ ഉണര്വിന് സഹായകമായെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
വിപണിയും കുതിപ്പില്‍
ബജറ്റ് അവതരണത്തിനിടെയിലും പ്രധാന സൂചികകള്‍ ഒരു ശതമാനത്തിലേറെ നേട്ടത്തില്‍ തുടരുകയാണ്. നിഫ്റ്റി 200 പോയിന്റിലേറെയും സെന്‍സെക്സ് 800-ലേറെ പോയിന്റും ഉയര്‍ന്നാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് വ്യാപാര ആരംഭം തന്നെ മികച്ച നേട്ടത്തോടെയാണ്. എല്ലാ വിഭാഗം ഓഹരികളും മുന്നേറ്റത്തിലാണ്. നിലവില്‍ 17,266 നിലവാരമാണ് തൊട്ടടുത്ത നിര്‍ണായക സപ്പോര്‍ട്ട് മേഖല. ഇതിന് ശേഷം 17,192-ലും പിന്തുണ പ്രതീക്ഷി്ക്കാം. എങ്കിലും നിഫ്റ്റി 17,250-ന് മുകളില്‍ തുടരുന്നിടത്തോളം 17,500 മുതല്‍ 17,777 നിലവാരങ്ങളിലേക്ക് മുന്നേറാനുള്ള സാധ്യതയേറെയാണെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
