ദില്ലി:കേന്ദ്ര ബജറ്റ് അടുത്ത മണിക്കൂറില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ധനമന്ത്രി നിര്‍മല സീതാരാമന്. കഴിഞ്ഞ ദിവസത്തെ സാമ്പത്തിക സര്‍വേയില്‍ വളര്‍ച്ചയെ സൂചിപ്പിച്ച ധനമന്ത്രി അതിന് വേണ്ടുന്ന പ്രഖ്യാപനങ്ങളായിരിക്കും നടത്തുകയെന്നാണ് സൂചന. അഞ്ച് ട്രില്യണ്‍ ഇക്കോണമി എന്നത് മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൂടിയാണ്. മൂന്ന് കാര്യങ്ങളില്‍ ബജറ്റ് ഫോക്കസ് ചെയ്യുമെന്നാണ് സൂചന. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ സേവനങ്ങള്‍, സാമൂഹ്യ ക്ഷേമ പദ്ധതികള്‍ എന്നിവയിലായിരിക്കും ധനമന്ത്രി ഇത്തവണ ഫോക്കസ് ചെയ്യുക. സമ്പദ് ഘടനയെ ശക്തമാക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.

രാജ്യത്ത് വിലക്കയറ്റം അടക്കം രൂക്ഷമായ സാഹചര്യത്തില്‍ ധനമന്ത്രിക്ക് ഇത്തരം പ്രഖ്യാപനങ്ങള്‍ നല്‍കിയേ തീരൂ എന്ന അവസ്ഥയിലാണ്. റോഡുകള്‍ നിര്‍മാണം, പരസ്പരം ബന്ധിപ്പിക്കല്‍, റെയില്‍വേ എന്നീ പൊതുഗതാഗതത്തിന് ആവശ്യമായ കാര്യങ്ങളില്‍ ധനമന്ത്രി കൂടുതല്‍ തുക വകയിരുത്താന്‍ സാധ്യതയുണ്ട്. ഒപ്പം കൈപ്പൊള്ളാത്ത രീതിയിലുള്ള ഭവന നിര്‍മാണത്തിനായുള്ള സബ്സിഡികളും അനുവദിച്ചേക്കും. കൊവിഡ് മഹാമാരിക്ക് ശേഷം സാധാരണക്കാര്‍ക്കായി സര്‍ക്കാരില്‍ നിന്ന് വലിയ പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍. ആഗോള തലത്തില്‍ വലിയ വിലക്കയറ്റ പ്രതിസന്ധിയുള്ളതിനാല്‍ ഇന്ത്യയിലും അതിന്റെ സാധ്യത ധനമന്ത്രാലയം തള്ളിക്കളയുന്നില്ല.
ആദായനികുതി സ്ലാബുകളിലെ മാറ്റമാണ് മധ്യവര്‍ഗം പ്രതീക്ഷിക്കുന്ന മറ്റൊരു കാര്യം. രണ്ടര ലക്ഷം പരിധി എന്നത് ഉയര്‍ത്താനിടയുണ്ട്. വിലക്കയറ്റം കാരണം പൊറുതി മുട്ടിയ സാഹചര്യത്തില്‍ ധനമന്ത്രിയില്‍ നിന്ന് ആദായനികുതി സ്ലാബ് ഉയര്‍ത്താന്‍ തീരുമാനമുണ്ടാവുമെന്ന് സാമ്പത്തിക വിദഗ്ധരും സൂചിപ്പിക്കുന്നു. എട്ടര ശതമാന സാമ്പത്തിക വളര്‍ച്ച ഈ സാമ്പത്തിക പാദത്തില്‍ നേടുമെന്നാണ് നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്. ഇത് തന്നെ വിപണിയില്‍ ചെലവിടലിന് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുമെന്ന സൂചന. തിരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ സര്‍ക്കാരിന് കൃത്യമായ ലക്ഷ്യവുമുണ്ടാവും. ഗ്രാമീണ-കാര്‍ഷിക മേഖലകളിലാവും ധനമന്ത്രിയില്‍ നിന്ന് പ്രഖ്യാപനങ്ങളുണ്ടാവുക.
അതേസമയം ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് ഘടനയായ ഇന്ത്യ 9.2 ശതമാനം വരെ ജിഡിപി വളര്‍ച്ചയും പ്രതീക്ഷിക്കുന്നുണ്ട്. നേരത്തെ ഇതേ സാമ്പത്തിക പാദത്തില്‍ അത് 7.3 ശതമാനമായിരുന്നു. 2025 ഓടെ അഞ്ച് ട്രില്യണ്‍ സമ്പദ് ഘടന എന്ന ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. വന്‍കിട ചെലവിടലാണ് ധനമന്ത്രി വിപണിയെ ശക്തമാക്കാന്‍ കൊണ്ടുവരാന്‍ സാധ്യത. ഇതിലൂടെ സംരംഭങ്ങളും തൊഴിലും രാജ്യത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഡിജിറ്റലൈസേഷന് ലഘൂകരിക്കാനുള്ള നിര്‍ദേശങ്ങളും ധനമന്ത്രാലയത്തിന് മുന്നിലുണ്ട്. ധനക്കമ്മി അഞ്ച് ശതമാനമായി അടുത്ത വര്‍ഷം കുറയ്ക്കാന്‍ നികുതിയില്‍ നിന്നുള്ള വരുമാനവും, വിറ്റഴിക്കലും ഗുണം ചെയ്തേക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications