2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റിന്റെ അവതരണം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ആരംഭിച്ചു. കോവിഡ് പ്രതിസന്ധിയില്‍ അവശത അനുഭവിച്ചവരെയും ജീവന് ബലിയര്പ്പിച്ചവരേയും സ്മരിച്ചു കൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. നിലവില്‍ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം സജ്ജമാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഭാരതത്തിലെ എഴുപത്തഞ്ചാമത് ബജറ്റാണിത്. ഡിജിറ്റലായാണ് ബജറ്റവതരണം. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കുന്നത്.

കോവിഡിനെതിരായ വാക്സിനേഷന് പദ്ധതികളുടെ നടത്തിപ്പുകള്‍ക്ക് വേഗമാര്‍ജിക്കാന്‍ സാധിച്ചത് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സഹായകമായെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും സാമ്പത്തികമേഖല അതിവേഗം കരകയറുകയാണ്. ഇതിനിടെയിലും ആത്മനിര്‍ഭര്‍ പദ്ധതിയിലൂടെ 60 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചുവെന്നും കഴിഞ്ഞ ബജറ്റുകളില്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ ഉണര്വിന് സഹായകമായെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിലൂടെ രാജ്യത്തെ ഗതാഗത മേഖലയിലെ വികസനം ഉറപ്പാക്കും. 25,000 കിലോമീറ്റര്‍ ദേശീയപാത വികസിപ്പിക്കും. ഇതിലൂടെ ചരക്ക് നീക്കവും ജനങ്ങളുടെ യാത്രാ സൗകര്യവും വര്‍ധിപ്പിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി. ഒരു രാജ്യം ഒരു ഉത്പന്നം എന്ന നയം പ്രോത്സാഹിപ്പിക്കും. പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ബജറ്റ് ശ്രദ്ധകേന്ദ്രകരിച്ച 7 മേഖലകള്‍
>> പിഎം ഗതിശക്തി
>> എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുള്ള വികസനം
>> ഉത്പാദനശേഷി വര്‍ധിപ്പിക്കും
>> ഉദിച്ചുയരുന്ന പുതിയ അവസര സാധ്യതകള്‍
>> ഊര്‍ജ മേഖലയിലെ പരിവര്‍ത്തനം
>> കാലാവസ്ഥാ, പരി്സ്ഥിതി
>> നിക്ഷേപത്തിനുള്ള സഹായം
രാജ്യത്തിന്റെ സാമ്പത്തിക രംഗം കോവിഡിന് മുമ്പുള്ള കാലഘട്ടത്തേക്കാള്‍ വേഗവും ശക്തിയും ആര്ജിക്കുകയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. 2022-23 സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സമ്പദ്ഘടന 8-8.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വെയില്‍ സൂചിപ്പിച്ചത്.
വിപണിയും കുതിപ്പില്‍
ബജറ്റ് അവതരണത്തിനിടെയിലും പ്രധാന സൂചികകള്‍ ഒരു ശതമാനത്തിലേറെ നേട്ടത്തില്‍ തുടരുകയാണ്. നിലവിലെ പിവറ്റ് ചാര്‍ട്ടുകള്‍ പ്രകാരം 17,266 നിലവാരമാണ് തൊട്ടടുത്ത നിര്‍ണായക സപ്പോര്‍ട്ട് മേഖല. ഇതിന് ശേഷം 17,192-ലും പിന്തുണ പ്രതീക്ഷി്ക്കാം. എങ്കിലും നിഫ്റ്റി 17,250-ന് മുകളില്‍ തുടരുന്നിടത്തോളം 17,500 മുതല്‍ 17,777 നിലവാരങ്ങളിലേക്ക് മുന്നേറാനുള്ള സാധ്യതയേറെയാണെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച നിഫ്റ്റി 237 പോയിന്റ് ഉയര്‍ന്ന് 17,339-ലും സെന്‍സെക്സ് 814 പോയിന്റ് കുതിച്ച് 58,014-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications