ദില്ലി: തൊഴില്‍ മേഖലയ്ക്കായി വമ്പന്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്. മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പിഎം ഗാഡി ശക്തി സമ്പദ് ഘടനയെ മുന്നോട്ട് നയിക്കുമെന്നും, അതിലൂടെ കൂടുതല്‍ തൊഴിലും മറ്റ് അവസരങ്ങളും യുവജനതയ്ക്ക് ലഭിക്കുമെന്ന് നിര്‍മല പറഞ്ഞു. രാജ്യത്തെ യുവജനതയാണ് സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്. യുവജനതയെ കൂടാതെ, സ്ത്രീകള്‍, ദരിദ്രര്‍ എന്നിവരുടെ ഉന്നമനത്തിന് സര്‍ക്കാര്‍ പ്രത്യേകമായി ഫോക്കസ് നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമ്പദ് രംഗം 9.2 ശമതാനം വളര്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം ഒരുപാട് വളര്‍ച്ച നേടി. അടുത്ത 25 വര്‍ഷമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. അത് മുന്നില്‍ കണ്ടുള്ള വികസന പദ്ധതികളുടെ ബ്ലൂപ്രിന്റാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന ബജറ്റെന്ന് ധനമന്ത്രി അവകാശപ്പെട്ടു. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം. ഇത് രാജ്യത്ത് മുപ്പത് ലക്ഷം കോടിയുടെ അധിക ഉല്‍പ്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മിക്കുമെന്നും നിര്‍മല പറഞ്ഞു. കൊവിഡ് പ്രതിസന്ധി പറഞ്ഞായിരുന്നു ധനമന്ത്രി ബജറ്റ് ആരംഭിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
