ദുര്‍ബല ആഗോള സൂചനകളുടെ സ്വാധീനത്താല്‍ ആഭ്യന്തര വിപണികള്‍ കഴിഞ്ഞയാഴ്ചയില്‍ കടുത്ത വില്‍പ്പന സമ്മര്‍ദമാണ് നേരിട്ടത്. മാര്‍ച്ചില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗം സൂചിപ്പിച്ചതും കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷവും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പനയുമൊക്കെയാണ് വിപണികളെ സമ്മര്‍ദത്തിലാഴ്ത്തിയത്. സെന്‍സെക്സും നിഫ്റ്റിയും 3 ശതമാനത്തോളം നഷ്ടം നേരിട്ടു. ഐടി വിഭാഗം ഓഹരികള്‍ 6 ശതമാനത്തലേറെയും റിയല്‍റ്റി, മെറ്റല്‍ സെക്ടറുകള്‍ 4 ശതമാനത്തിലേറെയും നഷ്ടം നേരിട്ടു. എങ്കിലും വ്യാഴവും വെള്ളിയും തിരിച്ചു വരവിനുള്ള ചില ശ്രമങ്ങള്‍ വിപണിയിലുണ്ടായതും നിര്‍ണായക 17,000 നിലവാരം ദിനാന്ത്യം കാത്തുസൂക്ഷിച്ചതും ശ്രദ്ധേയമാണ്. ഇതിനൊപ്പം ബജറ്റ് സംബന്ധിച്ച പ്രതീക്ഷകളും തിങ്കളാഴ്ച വിപണിയെ സ്വാധീനിച്ചേക്കും.
നിഫ്റ്റി ടെക്നിക്കല്‍
കഴിഞ്ഞയാഴ്ച തുടരെയുള്ള തിരിച്ചടികള്‍ നേരിട്ടെങ്കിലും സൂചികകള്‍ ഘടനാപരമായി മോശം അവസ്ഥയിലേക്കായിട്ടില്ല. നിഫ്റ്റി 20 വീക്ക്ലി മൂവിങ് ആവറേജിന് (ഡബ്ല്യൂഎംഎ) താഴെയാണെങ്കിലും സൂചികയുടെ 50, 100, 200 ഡബ്ല്യൂഎംഎ നിലവാരങ്ങള്‍ക്ക് മുകളിലാണ്. ഇതുവരെയും 50-ഡബ്ല്യൂഎംഎ നിലവാരമായ 16,347 തകര്‍ത്തിട്ടില്ലെന്നതും ശ്രദ്ധേയം. കഴിഞ്ഞയാഴ്ച തിരിച്ചടിയില്‍ നിന്നും പിന്തുണ ലഭിച്ച 16,850 നിലവാരം തകര്ക്കപ്പെടാതിരിക്കുന്നിടത്തോളം നിഫ്റ്റിയില്‍ തിരിച്ചു വരവിനുള്ള പ്രതീക്ഷ നിലനില്‍ക്കുന്നുവെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചത്. നിഫ്റ്റിയുടെ മുകളിലേക്കുള്ള ആദ്യ കടമ്പ 17,600 നിലവാരത്തിലാണ്.
ബാങ്ക്-നിഫ്റ്റി
കഴിഞ്ഞയാഴ്ച ബാങ്ക് ഓഹരികളുടെ സൂചിക, നിഫ്റ്റി-50യെ മറികടക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ബാങ്ക്-നിഫ്റ്റിയുടെ 50 ഡിഎംഎ നിലവാരത്തില്‍ മികച്ച രീതിയിലുള്ള നിക്ഷേപക താത്പര്യം ദൃശ്യമായിരുന്നു. അതിനാല്‍ 36,500 നിലവാരം ബാങ്ക് നിഫ്റ്റിയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കും. അതേസമയം, മുന്നോട്ടുള്ള കുതിപ്പിന് 38,850 നിലവാരം ശക്തിയുക്തം ഭേദിച്ചെങ്കില് മാത്രമേ സാധ്യമാകൂ. അതുപോലെ റെക്കോഡ് നിലവാരത്തില്‍ നിന്നും 16 ശതമാനത്തോളം വീണ എഫ്എംസിജി വിഭാഗം സൂചികയും സപ്പോര്‍ട്ട് മേഖലയില്‍ നിന്നുള്ള പിന്തുണയാല്‍ തിരിച്ചു വരവിനുള്ള ശ്രമം നടത്തുന്നുണ്ട്.
1) ഏഷ്യന്‍ പെയിന്റ്സ്
ഏഷ്യന്‍ പെയിന്റ്സിന്റെ ഫെബ്രുവരി ഫ്യൂച്ചര്‍ കോണ്ട്രാക്റ്റ് 3,140- 3,150 നിലവാരത്തില്‍ ഷോര്‍ട്ട് സെല്‍ ചെയ്യാം. ഇവിടെ നിന്നും ഓഹരി വില താഴേക്ക് വന്നാല്‍ 2,940 വരെ എത്താമെന്നാണ് യെസ് സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 3,250 നിലവാരത്തില്‍ ക്രമീകരിക്കണം. കഴിഞ്ഞ കുറെ നാളുകളായുള്ള കുതിപ്പിന്റെ ശക്തി കുറഞ്ഞു വരുന്നു. നിലവില്‍ 3,250 നിലവാരം ഓഹരിക്ക് കടമ്പയാണ്. അതിനാല്‍ ഇപ്പോഴുള്ള വിലയില്‍ നിന്നും 2,900 നിലവാരത്തിലേക്ക് ഇറങ്ങി വരാനുള്ള സാധ്യതയുണ്ടെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2) ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്
ടാറ്റ കണ്‍സ്യൂമര്‍ ഓഹരികള്‍ 710- 715 നിലവാരത്തില്‍ വാങ്ങിക്കാമെന്ന് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. 765 രൂപയാണ് തിങ്കളാഴ്ച വ്യാപാരത്തിനിടെയിലുള്ള ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 690 രൂപയുമാണ്. സര്‍വകാല റെക്കോഡില്‍ നിിന്നും അടുത്തിടെ 24 ശതമാനമാണ് ഇറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരിയില്‍ തിരിച്ചു വരവിനുള്ള ശ്രമം ദൃശ്യമാണ്. 700 നിലവാരം ഓഹരി കാത്തുസൂക്ഷിക്കുന്നിടത്തോളം ഒരു കുതിപ്പിനുള്ള സാധ്യതയുണ്ടെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം യെസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications