ദില്ലി: ബജറ്റില്‍ വിലകുറയുന്ന സാധനങ്ങളുടെ പട്ടികയില്‍ ഗൃഹോപകരണങ്ങളം ഇടംപിടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സ്റ്റാര്‍ട്ടപ്പുകളെയും ഫിന്‍ടെക് സംരംഭങ്ങളെയും ബജറ്റ് പരിഗണിച്ചേക്കും. റീട്ടെയില്‍ മേഖല നിരന്തരം ആവശ്യപ്പെടുന്ന കാര്യങ്ങളാവും ധനമന്ത്രി ഉള്‍പ്പെടുത്തുക. ഇലക്ട്രോണിക് ഉപകരണങ്ങളുടെയും മൊബൈല്‍ ഫോണുകളുടെയും നിരക്ക് കുറഞ്ഞേക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമായും ഇവയുടെ നിര്‍മാണങ്ങള്‍ ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ക്കുള്ള കസ്റ്റംസ് ഡ്യൂട്ടിയാണ് കുറയ്ക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ്ക് ഇന്‍ ഇന്ത്യ എന്ന ലക്ഷ്യമാണ് കേന്ദ്രത്തിന് മുന്നിലുള്ളത്.

പ്രധാനമായും പ്രാദേശിക അടിസ്ഥാനത്തില്‍ ഇവയുടെ നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കാനാണ് നീക്കം. ഇലക്ട്രോണിക് മേഖലയിലെ ചെറുകിട ഡീലര്‍മാരും ഇത്തരം ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. വെസ്റ്റിംഗ്ഹൗസ് ടിവിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് ലൈസന്‍സിയായ പല്ലവി സിംഗും കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് ഇവര്‍ പ്രതികരിച്ചത്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സിന്റെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കണമെന്നാണ് റീട്ടെയില്‍ മേഖലയുടെ ഏറ്റവും വലിയ ആവശ്യമെന്ന് പല്ലവി പറയുന്നു. ഇതിലൂടെ അസംസ്കൃത വസ്തുക്കളുടെ വിലയും കുറയ്ക്കാന്‍ സാധിക്കുമെന്ന് പല്ലവി വ്യക്തമാക്കി.
കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സിനെ ഉപയോക്താക്കള്‍ അവശ്യ സാധനങ്ങളുടെ പട്ടികയിലാണ് കാണുന്നതെന്നാണ് വ്യക്തമാകുന്ന കാര്യം. അതുകൊണ്ട് ജനങ്ങള്‍ക്ക് നേരിട്ട് ഗുണം ചെയ്യുന്നതും, അതുപോലെ ഇലക്ട്രോണിക്സ് മേഖലയ്ക്ക് നേട്ടമുണ്ടാക്കാനും ബജറ്റ് പ്രഖ്യാപനത്തിലൂടെ സാധിക്കും. അസംസ്കൃത വസ്തുക്കള്‍ കൂടുതലായി ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതോടെ സ്വഭാവികമായും ഡിമാന്‍ഡ് കൂടും. ടിവിയുടെയും ഫോണുകളുടെയും വിലയും കുറയും. അതോടെ കൂടുതല്‍ വാങ്ങാനുള്ള ഡിമാന്‍ഡ് ജനങ്ങളില്‍ ഉണ്ടാവുമെന്നാണ് പല്ലവി സിംഗ് അടക്കമുള്ള സംരംഭകര്‍ പറയുന്നത്.
നിലവില്‍ ഷവോമി, വു, ആപ്പിള്‍, വണ്‍ പ്ലസ്, തുടങ്ങിയ വന്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ തദ്ദേശീയമായി ഫോണുകളും ടിവികളും നിര്‍മിക്കുന്നുണ്ട്. ഇവയുടെ നിര്‍മാണ പ്ലാന്റുകളും രാജ്യത്തുണ്ട്. എന്നാല്‍ അസംസ്കൃത വസ്തുക്കള്‍ ചൈനയില്‍ നിന്നും അമേരിക്കയില്‍ നിന്നുമെല്ലാം കൊണ്ടുവരുന്നതാണ് ഇവയുടെ വില ഉയര്‍ത്തുന്നത്. യുവജനതയ്ക്കിടയിലെ ഡിമാന്‍ഡ് വര്‍ധിച്ചാല്‍ ഇന്ത്യക്ക് സാമ്പത്തിക വളര്‍ച്ചയും സാധ്യമാകാം. ഫോണിന്റെയും ടിവികളുടെയും സ്ഥിരം ഉപയോക്താക്കള്‍ യുവജനതയാണ്. ഫ്രിഡ്ജിന്റെ കമ്പ്രസറുകള്‍, എസി, പരുത്തി, ഓട്ടോമൊബൈല്‍ പാര്‍ട്സുകള്‍, വിന്‍ഡ്സ്ക്രീന്‍ വൈപ്പറുകള്‍ എന്നിവയ്ക്ക് കഴിഞ്ഞ ബജറ്റില്‍ വില കൂടിയായിരുന്നു. സ്വര്‍ണം അടക്കമുള്ളവയ്ക്കാണ് വില കുറഞ്ഞത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
