ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പൊതു ബജറ്റ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. വിവിധ കാരണങ്ങളാല്‍ സമ്മര്‍ദത്തിലായിരുന്ന വിപണിക്ക് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്ന ബജറ്റായിരിക്കും ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. സാദാരണ ബജറ്റ് ദിനങ്ങളില്‍ കടുത്ത ചാഞ്ചാട്ടം വ്യാപാരത്തിനിടെ അനുഭവപ്പെടാറുണ്ട്. അതിനാല്‍ ബജറ്റിന് ശേഷമുളള തുടര്‍ ചലനങ്ങളാണ് നിര്‍ണായകം. ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക് നിഫ്റ്റിയിലും കടുത്ത ചാഞ്ചാട്ടം അനുഭവപ്പെടാം. എങ്കിലും ബജറ്റിന്റെ പൂര്‍ണരൂപം പുറത്തുവന്നു കഴിയുമ്പോള്‍ അതനുസരിച്ചുള്ള ദിശയിലേക്ക് സൂചികകള്‍ തിരിയാനാണ് സാധ്യതയെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

നേട്ടത്തോടെ തുടക്കം?
നിലവില്‍ സിങ്കപ്പൂര്‍ എക്സ്ചേഞ്ചിലെ എസ്ജിഎക്സ് നിഫ്റ്റിയില്‍ നടക്കുന്ന വ്യാപാരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍എസ്ഇയിലും 100-ലേറെ പോയിന്റ് നേട്ടത്തോടെ ബജറ്റ് ദിനത്തിലെ വ്യാപാരം ആരംഭിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച അമേരിക്കന്‍ വിപണിയിലെ കുതിപ്പാണ് ആഗോള വിപണികളെ നേട്ടത്തിലേക്ക് തിരികെയെത്തിച്ചത്. രാവിലെ വ്യാപാരം ആരംഭിച്ച ഏഷ്യൻ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നതും ഇന്ത്യന്‍ വിപണിയിലും നേട്ടത്തോടെ തുടങ്ങാനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.
17,250 നിര്‍ണായകം
തിങ്കളാഴ്ച നിഫ്റ്റി 237 പോയിന്റ് ഉയര്‍ന്ന് 17,339-ലും സെന്‍സെക്സ് 814 പോയിന്റ് കുതിച്ച് 58,014-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ പിവറ്റ് ചാര്‍ട്ടുകള്‍ പ്രകാരം 17,266 നിലവാരമാണ് തൊട്ടടുത്ത നിര്‍ണായക സപ്പോര്‍ട്ട് മേഖല. ഇതിന് ശേഷം 17,192-ലും പിന്തുണ പ്രതീക്ഷി്ക്കാം. അതേസമയം, 17,411-ലായിരിക്കും തൊട്ടടുത്ത പ്രതിരോധ മേഖല. തുടര്‍ന്ന് 17,483 നിലവാരത്തിലും ശക്തമായ റെസിസ്റ്റന്‍സ് അനുഭവപ്പെടാം. എങ്കിലും നിഫ്റ്റി 17,250-ന് മുകളില്‍ തുടരുന്നിടത്തോളം 17,500 മുതല്‍ 17,777 നിലവാരങ്ങളിലേക്ക് മുന്നേറാനുള്ള സാധ്യതയേറെയാണെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ നടന്നത്
കഴിഞ്ഞ രണ്ട് ആഴ്ചകളിലെ തിരിച്ചടികള്‍ക്കുശേഷം തികഞ്ഞ ഉണര്വോടെയാണ് പുതിയ വ്യാപാര ആഴ്ചയ്ക്ക് തുടക്കമിട്ടത്. വിപണിയുടെ സമീപ ഭാവിയിലേക്കുള്ള ഗതി നിര്‍ണയിക്കുന്ന പൊതു ബജറ്റിന്റെ തൊട്ടുതലേ ദിവസം പ്രധാന സൂചികയായ നിഫ്റ്റിക്ക് നിര്‍ണായകമായ 17,300 നിലവാരത്തിന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കാനായത് നേട്ടമായി. എങ്കിലും തിങ്കളാഴ്ച സൂചികകള്‍ 146 പോയിന്റ് പരിധിക്കുള്ളിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത് എന്നതും ശ്രദ്ധേയം. ഇത് ജനുവരി 17-ന് ശേഷമുള്ള നിഫ്റ്റിയുടെ ഒരു ദിവസത്തെ കുറഞ്ഞ റേഞ്ചാണ്. ഈ ചെറിയ ട്രേഡിങ് റേഞ്ച് സൂചിപ്പിക്കുന്നത്, വിപണി ഉറ്റുനോക്കുന്ന വലിയ ചടങ്ങിന് മുമ്പുള്ള അനിശ്ചിതാവസ്ഥയാണ്.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications