എല്ലാ കണ്ണുകളും ചൊവ്വാഴ്ചത്തെ പൊതുബജറ്റിലേക്ക് പതിഞ്ഞുകഴിഞ്ഞു. പ്രതികൂല ആഗോള സൂചനകളാലും വിദേശ നിക്ഷേപകരുടെ തുടര്‍ വില്പ്പനയാലും സമ്മര്‍ദത്തിലായ ആഭ്യന്തര വിപണിക്ക് കരകയറാനുള്ള കരുത്ത് പകരാന്‍ ഇത്തവണത്തെ ബജറ്റിന് സാധിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2021-ലെ ബജറ്റ് ദിനത്തില്‍ 4 ശതമാനവും തുടര്‍ന്നുള്ള ആദ്യ 10 ദിവസത്തില്‍ 7 ശതമാനത്തോളവും പ്രധാന സൂചികകള്‍ മുന്നേറിയിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍, ടെക്നിക്കല്‍ സൂചകങ്ങള്‍ നല്കുന്ന സൂചനകള്‍ പ്രകാരം ഹ്രസ്വകാലയളവില്‍ മികച്ച നേട്ടം കരസ്ഥമാക്കിയേക്കാവുന്ന 6 ഓഹരികളാണ് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
1) എസ്ബിഐ
എസ്ബിഐ ഓഹരി വിലയുടെ ചാര്‍ട്ടില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. കഴിഞ്ഞ ദിവസങ്ങളിലും ഓഹരിയില്‍ കുതിപ്പ്് പ്രകടമാണ്. താരതമ്യേന ഭേദപ്പെട്ട ഇടപാടുകളുടെ എണ്ണത്തോടെ 520 രൂപ നിലവാരത്തിന് മുകളില്‍ ഓഹരിക്ക് ക്ലോസ് ചെയ്യാനായതും പോസീറ്റീവ് ഘടകമാണ്. അതിനാല്‍ ഹ്രസ്വകാലത്തേക്ക് 560 രൂപ ലക്ഷ്യമാക്കി എസ്ബിഐ (BSE: 500112, NSE: SBIN) ഓഹരികള്‍ വാങ്ങാം. ഇതിനുള്ള സ്റ്റോപ് ലോസ് 505 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
2) എം & എം
സമീപകാലത്തെ കുതിപ്പിന് ശേഷം മഹീന്ദ്ര & മഹീന്ദ്ര (BSE: 500520, NSE : M&M) ഓഹരികളില്‍ ചെറിയ തോതില്‍ തിരുത്തലിന് വിധേയമായിരുന്നു. ഇതിനിടെ ഓഹരിയുടെ 20, 50 എസ്എംഎ നിലവാരങ്ങളില്‍ നിന്നും പിന്തുണ നേടിയശേഷം അതിവേഗത്തില്‍ തിരികെ കയറിയിരുന്നു. നിലവിലെ ചാര്‍ട്ടുകള്‍ പ്രകാരം ഓഹരികള്‍ 835 നിലവാരത്തിന് മുകളില്‍ നില്ക്കുന്നിടത്തോളം 930 വരെ പോകാം. അതിനാല്‍ 930 ലക്ഷ്യമിട്ട് എം & എം ഓഹരികള്‍ വാങ്ങാം. ഇതിനുള്ള സ്റ്റോപ് ലോസ് 835 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
3) പിവിആര്‍
സമീപകാലത്തെ കുതിപ്പിന് ശേഷം പിവിആര്‍ (BSE: 532689, NSE : PVR) ഓഹരികള്‍ 1,500- 1,600 പരിധിക്കുള്ളില്‍ തങ്ങി നില്‍ക്കുകയായിരുന്നു. നിലവില്‍ ഓഹരിയുടെ ഇടക്കാല ട്രെന്‍ഡ് ബുള്ളിഷാണെന്നാണ് സൂചനകള്‍. ഓഹരിയുടെ 20, 50 എസ്എംഎ നിലവാരത്തിന് മുകളിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. 1,499 നിലവാരമാണ് നിര്‍ണായകമായ പിന്തുണ. ഇത് തകര്ക്കപ്പെടാത്തിടത്തോളം പിവിആര്‍ ഓഹരിക്ക് 1,660 നിലവാരത്തിലേക്ക് എത്താനാകുമെന്നാണ് കൊട്ടക് സെക്യൂരിറ്റീസ് സൂചിപ്പിച്ചത്.
4) എല്‍ & ടി ടെക്
കഴിഞ്ഞ വെളളിയാഴ്ചയുണ്ടായ വീഴ്ചയില്‍ നിര്‍ണായക സപ്പോര്‍ട്ട് മേഖലയില്‍ നിന്നും പിന്തുണയാര്‍ജിച്ച് കരകയറാനുള്ള ശ്രമം നടത്തിയിരുന്നു. മൊമന്റം സൂചകമായ ആര്‍എസ്ഐയും ഓവര്‍സോള്‍ഡ് മേഖലയില്‍ നിന്നും ഉയരുന്നതും ശുഭസൂചനയാണ്. നിലവിലെ ടെക്നിക്കല്‍ സൂചകങ്ങളും എല്‍ & ടി ടെക് (BSE: 540115, NSE : LTTS) ഓഹരിയില്‍ കുതിപ്പ് സൂചിപ്പിക്കുന്നു. അതിനാല്‍ ഓഹരി 4,550- 4,610 നിലവാരത്തിനിടയില്‍ വാങ്ങാം. ഇതിനുള്ള സ്റ്റോപ് ലോസ് 4,310 നിലവാരത്തില്‍ ക്രമീകരിക്കണം. 5,100 രൂപയാണ് ലക്ഷ്യവിലയെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് വ്യക്തമാക്കി.
5) കാഡില ഹെല്‍ത്ത്കെയര്‍
സമീപകാലത്ത് കാഡില (BSE: 532321, NSE : CADILAHC) ഓഹരികളില്‍ തിരുത്തല്‍ നേരിട്ടിരുന്നു. ചാര്‍ട്ടുകളിലും 'ലോവര്‍ ലോ ലോവര്‍ ഹൈ' പാറ്റേണും ദൃശ്യമാണ്. എന്നാല്‍ കഴിഞ്ഞയാഴ്ചത്തെ തിരുത്തലോടെ ഓഹരി നിര്‍ണായക സപ്പോര്‍ട്ട് മേഖലയായ 200-എസ്എംഎ നിലവാരത്തിലേക്ക് എത്തിയിരുന്നു. ഇതോടെ വീഴ്ചയുടെ ഗതിവേഗവും കുറയുന്നതും വെള്ളിയാഴ്ച തിരിച്ചു വരവിനുള്ള ശ്രമം നടത്തുകയും ചെയ്തു. ഓഹരികള്‍ 432 രൂപ ലക്ഷ്യമാക്കി വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇതിനുള്ള സ്റ്റോപ് ലോസ് 378 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
6) മാരുതി സുസൂക്കി
ഓഹരി വിലയുടെ മാസാടിസ്ഥാനത്തിലുള്ള ചാര്‍ട്ടില്‍ വ്യക്തമായ ബ്രേക്ക് ഔട്ട് ദൃശ്യമാണ്. ഇടപാടുകളുടെ എണ്ണം ഇതിനോടൊപ്പം വര്‍ധിക്കുന്നതും മാരുതി സുസൂക്കിയുടെ (BSE: 532500, NSE : MARUTI) ഓഹരികളുടെ കുതിപ്പിന് അടിവരയിടുന്നു. വെള്ളിയാഴ്ച നടന്ന തിരുത്തലിലൂടെ വാങ്ങാവുന്ന നിലവാരത്തിലേക്ക് ഓഹരിയെത്തി. ഈ നിലവാരത്തില്‍ നിന്നും 9,000 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നും ഇതിനുള്ള സ്റ്റോപ് ലോസ് 8,240 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications