ജൂലൈ 23-ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ യൂണിയൻ ബജറ്റ് അവതരിപ്പിക്കും. മൂന്നാം നരേന്ദ്രമോദി സർക്കാറിന്‍റെ ആദ്യ ബജറ്റായത് കൊണ്ടു തന്നെ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഓഹരി വിപണിയും ബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. കഴിഞ്ഞ വാരം ഓഹരി സൂചികകൾ പുതിയ ഉയരത്തിലേക്കെത്തിയെങ്കിലും ലാഭമെടുക്കലിന് പിന്നാലെ താഴേക്ക് പതിച്ചു.
ബജറ്റിനോടനുബന്ധിച്ച് നിക്ഷേപകർ ശ്രദ്ധിക്കേണ്ട ഓഹരികൾ ഏതൊക്കെയാണ് എന്ന വിവരങ്ങൾ ബ്രോക്കറേജ് സ്ഥാപനങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. പ്രഭുദാസ് ലില്ലാധർ ഉൾപ്പെടെ 4 ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോർട്ട് പരിശോധിക്കാം. 15 മിഡ്, സ്മോൾക്യാപ് ഓഹരികൾ നേട്ടമുണ്ടാക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
1. സ്റ്റോക്സ്ബോക്സ്
ബജറ്റിൽ അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ നിക്ഷേപമുണ്ടാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ സ്റ്റോക്സ്ബോക്സ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ജ്യോതി ലാബ്‌സ് ഓഹരി മുന്നേറ്റമുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് പറയുന്നു.
എൻഎസ്ഇയിൽ 497 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച ജ്യോതി ലാബ്‌സ് വിപണി അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ 16 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 554 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 236 രൂപയാണ് ഏറ്റവും കുറഞ്ഞ ഓഹരി വില.

2. ഷെയർഖാൻ
പിഎൻസി ഇൻഫ്രാടെക്, സിഇഎസ്‌സി, ത്രിവേണി ടർബൈൻസ്, വണ്ടർലാ ഹോളിഡേയ്‌സ്, സൺടെക്ക് റിയാലിറ്റി, അരവിന്ദ് സ്മാർട്ട് എന്നി ഓഹരികളാണ് ബജറ്റിലെ മികച്ച തിരഞ്ഞെടുപ്പുകളായി ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ പട്ടികപ്പെടുത്തിയിരിക്കുന്നത്.
എൻഎസ്ഇയിൽ 506 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച പിഎൻസി ഇൻഫ്രാടെക് വ്യാപാരം അവസാനിപ്പിച്ചത്. ഒരു മാസത്തിനിടെ 6.38 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 167.99 രൂപ എന്നതാണ് സിഇഎസ്‌സി ഓഹരിയുടെ വില. ഒരു മാസത്തിനിടെ 10.47 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
എൻഎസ്ഇയിൽ 594.05 രൂപ എന്നതാണ് ത്രിവേണി ടർബൈൻസ് ഓഹരിയുടെ വില. ആറ് മാസത്തിനിടെ 49 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 896 രൂപയാണ് വണ്ടർലാ ഹോളിഡേയ്‌സ് ഓഹരിയുടെ വില. 601, 702.60 എന്നിങ്ങനെയാണ് എൻഎസ്ഇയിൽ സൺടെക്ക് റിയാലിറ്റി, അരവിന്ദ് സ്മാർട്ട് എന്നീ ഓഹരികളുടെ വില.

3. റിലയൻസ് സെക്യൂരിറ്റീസ്
കേന്ദ്ര ബജറ്റിൽ റെയിൽവേ, വൈദ്യുതി മേഖലകൾക്കായി ഉയർന്ന തുക വകയിരുത്തുമെന്ന് റിലയൻസ് സെക്യൂരിറ്റീസ് വിലയിരുത്തുന്നു. രാംകോ സിമൻ്റ്, സീ എൻ്റർടൈൻമെൻ്റ്, ദേവയാനി ഇൻ്റർനാഷണൽ എന്നിവയെ ബജറ്റിന് മുന്നോടിയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഓഹരികളായും ബ്രോക്കറേജ് തിരഞ്ഞെടുത്തു.
എൻഎസ്ഇയിൽ 775 രൂപയിലാണ് വെള്ളിയാഴ്ച രാംകോ സിമൻ്റ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം 137.70 രൂപയാണ് സീ എൻ്റർടൈൻമെൻ്റ് ഓഹരിയുടെ വില. 175 രൂപയാണ് ദേവയാനി ഇൻ്റർനാഷണൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.53 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഒരു മാസത്തെ വളർച്ച 3 ശതമാനമാണ്.
4. പ്രഭുദാസ് ലില്ലാധർ
അപാർ ഇൻഡസ്ട്രീസ്, എറിസ് ലൈഫ് സയൻസസ്, പ്രജ് ഇൻഡസ്ട്രീസ്, ആർആർ കേബൽ, ടിസിഐ എക്സ്പ്രസ് എന്നിവയെ ബജറ്റിൽ നിന്ന് പ്രയോജനപ്പെടുത്താൻ സാധ്യതയുള്ള ഏറ്റവും മികച്ച മിഡ്, സ്മോൾക്യാപ് സ്റ്റോക്കുകളായി പ്രഭുദാസ് ലില്ലാധർ ഉൾപ്പെടുത്തിയിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ



Click it and Unblock the Notifications