ബജറ്റ് 2024: പൊതുമേഖലാ ഓഹരി വാങ്ങാം, നേട്ടം 20 ശതമാനമെന്ന് ബ്രോക്കറേജ്, കൂടെക്കൂട്ടുന്നോ..?

ജൂലൈ 23-ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ യൂണിയൻ ബജറ്റ് അവതരിപ്പിക്കും. മോദി 3.0 സർക്കാറിന്‍റെ ആദ്യ ബജറ്റായത് കൊണ്ടു തന്നെ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. ബജറ്റിനോടനുബന്ധിച്ച് ഏതൊക്കെ ഓഹരികൾ ശ്രദ്ധിക്കണമെന്ന ശുപാർശകൾ ബ്രോക്കറേജ് സ്ഥാപനങ്ങൾ നൽകുന്നുണ്ട്. ബ്രോക്കറേജ് സ്ഥാപനമായ സിറ്റി പൊതുമേഖലാ ഓഹരിയായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിൽ ( ഒഎൻജിസി ) ബുള്ളിഷ് ആണ്. അതുകൊണ്ടു തന്നെ ഒഎൻജിസി ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.

ഓഹരി വില

എൻഎസ്ഇയിൽ 3.44 ശതമാനം ഇൻട്രാഡേ ഇടിവോടെ 320.30 രൂപ എന്നതാണ് ഒഎൻജിസി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.76 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 19.95 ശതമാനം മുന്നേറ്റമാണ് ഒരു മാസത്തിനിടെ ഓഹരി നേടിയത്. ആറ് മാസത്തിനുള്ളിൽ 32.33 ശതമാനം മുന്നേറ്റമുണ്ടാക്കാനും പൊതുമേഖലാ ഓഹരിക്കായി. 55.98 ശതമാനം നേട്ടമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 92.08 ശതമാനം വളർച്ചയാണ് ഒഎൻജിസി ഓഹരി നേടിയത്. കഴിഞ്ഞ രണ്ട്, മൂന്ന് വർഷങ്ങളിൽ, ഒഎൻജിസി ഓഹരികൾ അതിൻ്റെ നിക്ഷേപകരെ യഥാക്രമം 155 ശതമാനവും 184 ശതമാനവും സമ്പന്നരാക്കി. 333.30 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 166 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബജറ്റ് 2024: ഒഎൻജിസി ഓഹരി വാങ്ങിയാലോ..?

ടാർഗെറ്റ് വില

എണ്ണ, വാതകം തുടങ്ങിയവയുടെ ഉൽപ്പാദനത്തിൽ വർധനവുണ്ടാകുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ 2026 സാമ്പത്തിക വർഷത്തിലെ വരുമാനത്തിൽ 9 ശതമാനത്തോളം വർധനവുണ്ടാകും. അടുത്തിടെ, ജാർഖണ്ഡിലെ ബൊക്കാറോയിലെ കൽക്കരി ബെഡ് മീഥെയ്ൻ ബ്ലോക്കിൽ (സിബിഎം) ഒഎൻജിസി ഉൽപ്പാദനം ആരംഭിച്ചിരുന്നു. നിലവിൽ 1,70,000 എസ്‌സിഎംഡിയാണ് ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ 2025 സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ ഇത് 3,00,000 എസ്‌സിഎംഡിയായി ഉയർത്താനാണ് ലക്ഷ്യം.

ബ്രോക്കറേജ് സ്ഥാപനം ഒഎൻജിസി ഓഹരികളിൽ ബൈ റേറ്റിംഗ് നിലനിർത്തിയിട്ടുണ്ട്. ടാർഗെറ്റ് വില 315 രൂപയിൽ നിന്നും 370 രൂപയായി വർധിപ്പിച്ചു. അതായത് നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 20 ശതമാനം വളർച്ച.

ബജറ്റ് 2024: ഒഎൻജിസി ഓഹരി വാങ്ങിയാലോ..?

പ്രൊമോട്ടർ/എഫ്ഐഐ ഹോൾഡിംഗ്സ്

പ്രൊമോട്ടർമാർ 31-മാർച്ച്-2024 വരെ കമ്പനിയിൽ 58.89 ശതമാനം ഓഹരികൾ കൈവശം വച്ചപ്പോൾ എഫ്ഐഐകൾക്ക് 8.88 ശതമാനവും ഡിഐഐകൾ 18.87 ശതമാനവും സ്വന്തമാക്കി.

ഒഎന്‍ജിസി

രാജ്യത്ത് ഏറ്റവും ലാഭം കരസ്ഥമാക്കുന്ന പൊതുമേഖല സ്ഥാപനമാണ് ഓയില്‍ & നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ അഥവാ ഒഎന്‍ജിസി. 1956-ലാണ് ആരംഭം. മഹരത്ന പദവിയുള്ള ഈ കമ്പനി ഏറ്റവും വലിയ ഇന്ധന പര്യവേക്ഷകരും ഉത്പാദകരും കൂടിയാണ്. രാജ്യത്തിന് ആവശ്യമായ ക്രൂഡോയിലിന്റെ 57 ശതമാനവും പ്രകൃതി വാതകത്തിന്റെ 84 ശതമാനവും ഉത്പാദിപ്പിക്കുന്നു.

വരുമാനത്തിൽ വർധനവ്

31-03-2024 അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത മൊത്ത വരുമാനം 169875.25 കോടി രൂപ എന്ന് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ പാദത്തിലെ മൊത്തം വരുമാനം 169628.12 കോടി രൂപയിൽ നിന്ന് .15 % വർധനവ്. കഴിഞ്ഞ പാദത്തിൽ നികുതിക്ക് ശേഷമുള്ള അറ്റാദായം 10348.93 കോടി രൂപയാണെന്ന് കമ്പനി റിപ്പോർട്ട് ചെയ്തു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X