മൂന്നാം നരേന്ദ്ര മോദി സർക്കാറിന്‍റെ ആദ്യ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കുന്നത്. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും കൈകളിൽ കൂടുതൽ പണം എത്തിക്കാൻ ധനമന്ത്രി ആദായനികുതി രംഗത്ത് ഇളവ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് ജിഡിപി വളർച്ചയെ നയിക്കാൻ മോദി സർക്കാർ മൂലധനച്ചെലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ഇന്നത്തേത്.
സൂചികകൾ ചുവപ്പണിഞ്ഞു
ഇന്നലെ ഓഹരി സൂചികകൾ ചുവപ്പിലാണ് അവസാനിച്ചത്. സെൻസെക്സ് 102.57 പോയിൻ്റ് അഥവാ 0.13 ശതമാനം ഇടിഞ്ഞ് 80,502.08 ലും നിഫ്റ്റി 21.65 പോയിൻ്റ് അഥവാ 0.09 ശതമാനം ഇടിഞ്ഞ് 24,509.25 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മീഡിയ, ബാങ്ക്, ഐടി, റിയാലിറ്റി, എഫ്എംസിജി സൂചികകൾ നഷ്ടത്തിലായി. നിഫ്റ്റി ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, ഹെൽത്ത് കെയർ, മെറ്റൽ, പവർ സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.3 ശതമാനവും സ്മോൾക്യാപ് സൂചിക 0.8 ശതമാനവും ഉയർന്നു.
ബജറ്റിന് മുന്നോടിയായി നിരവധി മേഖലകൾക്കും ഓഹരികൾക്കും നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബൊനാൻസ പോർട്ട്ഫോളിയോയിലെ സീനിയർ റിസർച്ച് അനലിസ്റ്റായ രാജേഷ് സിൻഹ ചില മേഖലകളേയും ഓഹരികളേയും തിരഞ്ഞെടുത്തിട്ടുണ്ട്. നമുക്ക് വിശദമായി നോക്കാം.

1. അടിസ്ഥാന സൗകര്യ വികസനം
റോഡുകൾ, റെയിൽവേ, നഗരവികസനം എന്നിവയുൾപ്പെടെയുള്ള ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളുടെ വർദ്ധിച്ച മൂലധനച്ചെലവിൽ നിന്ന് അലുവാലിയ കോൺട്രാക്ട്സ്, കെഎൻആർ കൺസ്ട്രക്ഷൻസ്, പിഎൻസി ഇൻഫ്രാടെക്, ആർഐടിഇഎസ്, കെഇസി ഇൻ്റർനാഷണൽ തുടങ്ങിയ കമ്പനികൾക്ക് പ്രയോജനം ലഭിക്കും.
363.50 രൂപയാണ് , കെഎൻആർ കൺസ്ട്രക്ഷൻസ് ഓഹരിയുടെ വില. 51.33 ശതമാനം വളർച്ചയാണ് ഒരു വർഷം കൊണ്ട് ഓഹരി നേടിയത്. 510.40 രൂപയാണ് പിഎൻസി ഇൻഫ്രാടെക് ഓഹരിയുടെ വില. ആർഐടിഇഎസ് ഓഹരിയുടെ വില 729.70 രൂപയും കെഇസി ഇൻ്റർനാഷണൽ ഓഹരിയുടെ വില 880 രൂപയുമാണ്.
2. ഫാർമയും ഹെൽത്ത്‌കെയറും
ഗവേഷണത്തിനും നവീകരണത്തിനും കൂടുതൽ തുക വകയിരുത്തുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ലുപിൻ, സിപ്ല, സൺ ഫാർമ, ഹെൽത്ത്‌കെയർ ഗ്ലോബൽ എൻ്റർപ്രൈസസ്, കിംസ് തുടങ്ങിയ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ഗുണം ചെയ്യും.
എൻഎസ്ഇയിൽ 1806 രൂപയാണ് ലുപിൻ ഓഹരിയുടെ വില. 15 ശതമാനം നേട്ടമാണ് ഒരു മാസത്തിനിടെ ഓഹരി നേടിയത്. 2024-ൽ ഇതുവരെ 37.56 ശതമാനം വളർച്ച നേടാനും ഓഹരിക്ക് സാധിച്ചു. 1491.95 രൂപ എന്നതാണ് സിപ്ല ഓഹരിയുടെ വില. ഒരു വർഷത്തിനിടെ 43 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു.

3. ഊർജ്ജം
ടാറ്റ പവർ , കെപിഐ ഗ്രീൻ, ബോറോസിൽ റിന്യൂവബിൾസ്, അദാനി ഗ്രീൻ, എൻടിപിസി, എൻഎച്ച്‌പിസി തുടങ്ങിയ ഓഹരികൾക്ക് പുനരുപയോഗ ഊർജം, സൗരോർജ്ജ പദ്ധതികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളിൽ നിന്ന് പ്രയോജനം ലഭിച്ചേക്കാം.
424 രൂപയാണ് ടാറ്റാ പവർ ഓഹരിയുടെ വില. 966 രൂപയാണ് കെപിഐ ഗ്രീൻ ഓഹരിയുടെ വില. 1718.85 രൂപയാണ് അദാനി പവർ ഓഹരിയുടെ വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications