ഓഹരി വില 20 രൂപയിൽ താഴെ, കഴിഞ്ഞ ആഴ്ചത്തെ നേട്ടം 22 ശതമാനം, ബജറ്റിലും മുന്നേറ്റത്തിന് സാധ്യത, കൂടെക്കൂട്ടുന്നോ

ഇന്ത്യൻ ഓഹരി സൂചികകൾ പുതിയ ഉയരം തൊട്ട ആഴ്ചയാണ് കടന്ന് പോയത്. നിഫ്റ്റി സൂചിക 24,854.80 എന്ന റെക്കോർഡ് ഉയരത്തിലെത്തി. എന്നാൽ ആ നേട്ടം നിലിനിർത്താൻ സൂചികകയ്ക്ക് സാധിച്ചില്ല. ഇനി ഓഹരിയുടെ പ്രതീക്ഷകൾ എല്ലാം നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലാണ്. ഓഹരി വില 20 രൂപയിൽ താഴെയുള്ള 5 പെന്നി ഓഹരികളെ പരിജയപ്പെടാം. കഴിഞ്ഞ അഞ്ച് സെഷനുകളിൽ 22% വരെ നേട്ടമുണ്ടാക്കാൻ ഈ ഓഹരികൾക്ക് സാധിച്ചു. മികച്ച ട്രേഡിംഗ് വോളിയം, 100 കോടിയിൽ താഴെയുള്ള വിപണി മൂലധനം എന്നിവയാണ് ഈ ഓഹരികളുടെ പ്രത്യേകത. ബജറ്റിനോടനുബന്ധിച്ച് ഈ ഓഹരികൾ റാലി തുടരാനുള്ള സാധ്യതയുണ്ട്.

1. കംഫർട്ട് ഇൻടെക്

എൻഎസ്ഇയിൽ 11.33 രൂപ എന്നതാണ് കംഫർട്ട് ഇൻടെക് ഓഹരിയുടെ വില. 12.18 ശതമാനം വളർച്ചയാണ് വെളളിയാഴ്ച ഓഹരി നേടിയത്. കഴിഞ്ഞ അഞ്ച് സെഷനുകളിൽ കംഫർട്ട് ഇൻടെക് ലിമിറ്റഡിൻ്റെ ഓഹരികൾ 22.09 ശതമാനം നേട്ടമുണ്ടാക്കി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 154.04 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.

1994-ലാണ് കമ്പനി സ്ഥാപിതമായത്. മദ്യ നിർമ്മാണം പോർട്ട്‌ഫോളിയോയുടെ ഭാഗമാണ്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും മാർക്കറ്റ് പ്ലേസ് പ്ലാറ്റ്ഫോമുകളിലെ ഉടനടി വിതരണക്കാരിലും ഫാനുകൾ, തുണിത്തരങ്ങൾ, വാട്ടർ ഹീറ്റർ, മോണോ ബ്ലോക്ക് പമ്പുകൾ എന്നിവയുൾപ്പെടെ വ്യാപാരം ചെയ്യുന്നു.

2. ഇൻവെഞ്ചർ ഗ്രോത്ത് & സെക്യൂരിറ്റീസ്

എൻഎസ്ഇയിൽ 3.13 ശതമാനം രൂപ എന്നതാണ് ഇൻവെഞ്ചർ ഗ്രോത്ത് & സെക്യൂരിറ്റീസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 16.79 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 14.23 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 66 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.

ട്രേഡിംഗ്, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ്, മാർജിൻ ട്രേഡിംഗ് ഫെസിലിറ്റി (എംടിഎഫ്), ഐപിഒകൾ, ഡിപ്പോസിറ്ററി തുടങ്ങിയ സേവങ്ങൾ നൽകുന്ന കമ്പനി. ഇന്ത്യയിലുടനീളമുള്ള ശാഖകള്‍, ഫ്രാഞ്ചൈസികള്‍, സബ് ബ്രോക്കര്‍മാര്‍ എന്നിവയുള്‍പ്പെടെ 224 ബിസിനസ് ലൊക്കേഷനുകളില്‍ പ്രവര്‍ത്തിക്കുന്നു.

വില 20 രൂപയിൽ താഴെ, വാങ്ങാൻ 5 പെന്നി ഓഹരികൾ

3. വീർകൃപ ജ്വല്ലേഴ്‌സ്

ബിഎസ്ഇയിൽ 2.08 രൂപ എന്നതാണ് ഓഹരിയുടെ നിലവിലെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 21.64 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 14 ശതമാനത്തോളം വളർച്ച നേടാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 41.50 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്.

ചെയിനുകള്‍, മംഗളസൂത്രം, സ്വര്‍ണ്ണം/വെള്ളി ബാറുകള്‍, നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള സ്വർണ്ണ, വെള്ളി ആഭരണങ്ങളുടെ നിർമ്മാണത്തിലും വ്യാപാരവും നടത്തുന്ന കമ്പനിയാണ് വീർകൃപ ജ്വല്ലേഴ്‌സ്.

വില 20 രൂപയിൽ താഴെ, വാങ്ങാൻ 5 പെന്നി ഓഹരികൾ

4. സീകോസ്റ്റ് ഷിപ്പിംഗ് സർവ്വീസസ്

എൻഎസ്ഇയിൽ 5.56 രൂപ എന്നതാണ് ഓഹരി വില. കഴിഞ്ഞ അഞ്ച് സെഷനുകളിൽ സീകോസ്റ്റ് ഷിപ്പിംഗ് സേവനങ്ങളുടെ ഓഹരി വില 10.10 ശതമാനം ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരികൾ 43 ശതമാനം വരെ റിട്ടേൺ നൽകി.

കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും ലോജിസ്റ്റിക് സേവനങ്ങള്‍ നല്‍കുന്നു. രാജ്യത്തെ ഏറ്റവും വലിയ ചരക്ക് കൈമാറ്റക്കാരില്‍ ഒരാളാണ്.

5. റെമീഡിയം ലൈഫ്‌കെയർ

ബിഎസ്ഇയിൽ 18.69 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് സെഷനുകളിൽ ഓഹരി വില ഏകദേശം 3.66 ശതമാനം ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരികൾ 48 ശതമാനം ഇടിഞ്ഞു.

അഡ്വാന്‍സ്ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്റര്‍മീഡിയറ്റുകളിലും, മറ്റ് ഫാര്‍മ ഉല്‍പ്പന്നങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു. എപിഐ ഇന്റര്‍മീഡിയറ്റുകളുടെ (കെഎസ്എം, സിആര്‍എം) ട്രേഡിംഗും വില്‍പ്പനയും കൈകാര്യം ചെയ്യുന്നു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X